ടി. സി. യോഹന്നാൻ
ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി. സി. യോഹന്നാൻ. ട്രിപ്പിൾ ജംപിലും , ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെ യാണ് വിഖ്യാതനായത്. 1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ജനിച്ചു.ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോർഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദി കളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർ ണ മലയാളി താരമായ ടിനു യോഹന്നാ ന്റെ പിതാവ് എന്ന നിലയിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇപ്പോൾ എറണാകുളം ജില്ലയിലെ ഇടപ്പള്ളി യിൽ താമസിക്കുന്നു. കുട്ടിയായിരിക്കെ ഒരിക്കൽ വീടിനടുത്തുള്ള ചെറിയ കനാലിന്റെ കുറുകെ ചാടാനുള്ള ശ്രമത്തിൽ യോഹന്നാൻ വീണു. നനഞ്ഞു കുളിച്ച് വീട്ടിലെത്തിയ മകനെ ശാസിക്കുന്നതിനു പകരം കനാലിനു കുറുകെ ചാടിക്കടന്നാൽ ഒരു നാരങ്ങാവെള്ളം തരാമെന്നാണ് പിതാവ് വാഗ്ദാനം ചെയ്തത്.നാരങ്ങാവെള്ളത്തിനു വ...