കെ. എം. മാമ്മന്‍ മാപ്പിള (കൊച്ചുമാമ്മന്‍ വക്കീല്‍)

കുറ്റൂരുള്ള കറത്താലില്‍ ഭൂജാതനായി. തുകലശ്ശേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയത്തു സി.എം.എസ്. ഹൈസ്കൂളില്‍ ചേര്‍ന്നു മെട്രിക്കുലേഷന്‍ പരീക്ഷയും തുടര്‍ന്നു ബാര്‍ കൗണ്‍സില്‍ പരീക്ഷയും പാസ്സായി. ആദ്യം ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയിലും പിന്നീടു തിരുവല്ലാ മുന്‍സിഫ് കോടതിയിലും പ്രാക്ടീസ് നടത്തി. തിരുവല്ലായിലെ പ്രശസ്തനായ വക്കീലെന്ന നിലയ്ക്കും പൊതുക്കാര്യങ്ങളില്‍ കര്‍മ്മശേഷിയും ഉദാരതയുമുള്ള വ്യക്തിയെന്ന നിലയ്ക്കും പൊതുജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. തിരുവല്ലാ മുനിസിപ്പാലിറ്റി തുടങ്ങിയ കാലം മുതല്‍ക്കു തന്നെ അതിലെ മെമ്പറായും പല പ്രാവശ്യം മുനിസിപ്പല്‍ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ നിര്യാണ ശേഷം  തിരുവല്ല എം.ജി.എം. സ്കൂളിന്‍റെ മാനേജര്‍പദം ഏറ്റെടുക്കുകയും തന്‍റെ അന്ത്യം വരെ അതിന്‍റെ പ്രഗത്ഭനായ മാനേജരായി തുടരുകയും ചെയ്തു. തിരുവല്ലായില്‍ ബഞ്ചു മജിസ്ട്രേട്ടായിരുന്ന അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്കു 21 പ്രാവശ്യം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. ദീനാനുകമ്പയും ഔദാര്യവും നിറഞ്ഞുനിന്ന അതുല്യ പ്രതാപശാലി യായിരുന്ന അദ്ദേഹത്തെ തിരുവല്ലായിലെ 'കിരീടം വയ്ക്കാത്ത രാജാ'വെന്നു വിശേഷിപ്പിച്ചിരുന്നു. കോട്ടയത്തു കൊച്ചുപുരയ്ക്കല്‍ അന്നാമ്മയായിരുന്നു ഭാര്യ. 1944 ഡിസംബര്‍ 28-നു അന്തരിച്ചു. പാലിയേക്കര തെക്കേ പുത്തന്‍പള്ളിയില്‍ കബറടക്കി. മക്കള്‍: കെ. എം. മാത്തുള്ള ബി. എ., അന്നാമ്മ, കെ. എം. ഏലിയാസ് ബി.എ., കെ. എം വറുഗീസ്, കെ. എം. ഈപ്പന്‍, കെ. എം. മാമ്മന്‍, അമ്മാള്‍.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)