പത്രോസ് പാത്രിയര്‍ക്കീസ് ബോംബെയില്‍
ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നേയും ലണ്ടനില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവായുടെ കല്പന മക്കുദിശായ്ക്കും പുലിക്കോട്ട് മെത്രാച്ചനും മേട മാസം 9-ന് വന്നു. മെത്രാച്ചന്‍ കോട്ടയത്ത് ആയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റേത് കോട്ടയത്തേക്കും മക്കുദിശായുടേത് തിരുവല്ലായ്ക്കും കൊച്ചിയില്‍ നിന്നും തപാല്‍ വഴി അയച്ചു. കല്പനയിലെ സാരം: ഇവിടെ നിന്നും നമുക്ക് ലഭിപ്പാനുള്ളതൊക്കെയും കിട്ടിയിരിക്കുന്നു എന്നും ഇനി ഇവിടെ നിന്നും നാം യാത്ര പുറപ്പെടുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും ഇനി ഇവിടേക്കായി നമ്മുടെ പേര്‍ക്ക് യാതൊരു എഴുത്തും അയക്കേണ്ടെന്നും അങ്ങോട്ടുള്ള നമ്മുടെ യാത്ര ഉറച്ചാലുടനെ നിങ്ങളെ കമ്പി വഴിയായി അറിയിക്കുമെന്നും എഴുതി അയച്ചു. ഇങ്ങനെ ഇരിക്കുമ്പോള്‍ പിന്നെയും ഇടവ മാസം 6-ന് കൊച്ചി വഴിയായി പുലിക്കോട്ടില്‍ മെത്രാപ്പോലീത്തായ്ക്കും ആലപ്പുഴ വഴിയായി മക്കുദിശായ്ക്കും ബോംബെയില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ കമ്പി അറിയിച്ചു. ബോംബെയില്‍ നിന്ന് കമ്പി കിട്ടിയ ഉടന്‍ പുലിക്കോട്ട് മെത്രാച്ചന്‍ കോട്ടയത്തു നിന്നും കൊച്ചിയില്‍ വന്ന് വടക്കുള്ള എല്ലാ പള്ളികള്‍ക്കും സാധനം എഴുതി അയച്ചു. 10-ന് ശനിയാഴ്ച അസ്തമിച്ച് ബോംബെയ്ക്ക് പോകുന...