തിരുവനന്തപുരം മാര്‍ ബസേലിയോസ് സ്മാരക മന്ദിരം
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരുവനന്തപുരത്ത് സ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടം പണിയുന്നത് സഭയുടെ ആത്മീയവും സാമൂഹ്യവുമായ പുരോഗമനത്തിന് നല്ലതായിരിക്കുമെന്നുള്ള ബഹു. ഈപ്പനച്ചന്‍റെ നിര്‍ദ്ദേശത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് മാര്‍ ബസേലിയോസ് സ്മാരക മന്ദിരം. ഈ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള അച്ചന്‍റെ അശ്രാന്ത പരിശ്രമം സ്മരണീയമാണ്. വാസ്തു വിദ്യാ വിദഗ്ധരായ ശ്രീ കെ. സി. അലക്സാണ്ടര്‍, ശ്രീ.പി. വി. തോമസ് പണിക്കര്‍ എന്നിവരാണ് കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത്. 1962 നവംബര്‍ 8-നു സെനിത്ത് സ്റ്റുഡിയോ നില്‍ക്കുന്ന സഭാ വക സ്ഥലത്ത് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നിര്‍വ്വഹിച്ചു. 30-03-1963 ല്‍ ബഹു. ഈപ്പനച്ചന്‍ ഇടവക കടപ്പത്രം ഇറക്കി ഈ കെട്ടിടം പണിയുന്നതിന് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാക്ക് അപേക്ഷ നല്‍കി. പരിശുദ്ധ ബാവാ ഈ അപേക്ഷ അനുവദിച്ചില്ല. എന്നാല്‍ നിരന്തരമായ അപേക്ഷ പരിഗണിച്ച്, പൊതു സമുദായത്തിന് ടി. വസ്തുക്കളില്‍ മേലുള്ള അവകാശത്തിന് ഹാനി വരാതെയും തിരുവനന്തപുരം പള്ളിക്ക...