Posts

വിധി നടപ്പിലാക്കാനുള്ള പള്ളികളുടെ ലിസ്റ്റ്

 Kottayam Diocese 1. Manarcadu St Mary’s, 2. Peroor Marthasmuni, 3. Thiruvanchoor St Mary’s, 4. Ponpally St George, 5. Vadavathoor Mar Aprem, 6. Velloor St Thomas, 7. Pampady East Marthamariam, 8. Panampady St Mary’s, 9. Nalunakkal St. Adais, 10. Meenadom St Johns, 11. Pallom St Ignatius, 12. Kurichy St Mary’s, 13. Pakkil St Thomas, 14. Chengalam St Thomas, 15. Areeparambu St Mary’s, 16. Thiruvarpu Marthasmuni, 17. Kumarakom Attamangalam, 18. Velloor St Simons, 19. Kallungathara St George, 20. Neelimangalam St Mary’s, 21. Ullayam St George, 22. Olassa St Johns, 23. Kanam Marthamariam Pazhayapally, 24. Thiruvanchoor St Thomas, 25. Thrikkothamangalam St Mary’s, 26. Thottackad St Ignatius, 27. Parampuzha St John’s, 28. Parampuzha St Stephen’s, 29. Njaliakuzhy (Vakathanam) St Ignatius, 30. Ericadu St Mary’s, 31. Parathode Gracy Memorial St George, 32. Manarcadu Mar Gregorios, 33. Vazhoor St George, 34. Kottayam St Joseph’s Cathedral, 35. Meenadom St Mary’s, 36. Meenadom St Ignatius, 37...

പാത്രിയര്‍ക്കീസ് - കാതോലിക്കാ സംഭാഷണം (1934)

Image
  പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും പട്ടക്കാരും മറ്റു സ്ത്രീപുരുഷന്മാരും കൂടി കാട്ടിയ കോലാഹലങ്ങള്‍ എഴുതി വായനക്കാരുടെ മനസ്സ് പുണ്ണാക്കുവാന്‍ ഉദ്യമിക്കുന്നില്ല. മുമ്പ് ഞങ്ങള്‍ മര്‍ദീനില്‍ പോയിരുന്നപ്പോള്‍ മേല്പട്ടക്കാരോട് അവിടെയുള്ള ജനങ്ങള്‍ കാണിച്ച ഭക്തിബഹുമാനങ്ങളുടെ അംശം പോലും ഇപ്പോള്‍ ഇവിടെ കാണ്‍മാനില്ല. ഒരു അയ്മേനി കടന്നുവന്ന് ഊര്‍ശ്ലേം മെത്രാനു കൈ കൊടുത്തിട്ട് അദ്ദേഹത്തോടൊരുമിച്ചു കട്ടിലില്‍ ഇരിക്കുന്ന കാഴ്ച ഞങ്ങള്‍ക്കു ധര്‍മ്മസങ്കടമായി തോന്നി. ഭക്ഷണ സമയത്തു മെത്രാച്ചനും റമ്പാച്ചനും അച്ചനും വേലക്കാരനും വേലക്കാരത്തിയും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കാഴ്ചയുമങ്ങനെ തന്നെ. ഈ കൂട്ടരാണ് മലയാളത്തു വരുമ്പോള്‍ അങ്ങേയറ്റത്തെ ഭാവം കാണിക്കുന്നത്. ... 25-നു 10...

തിരുവനന്തപുരം മാര്‍ ബസേലിയോസ് സ്മാരക മന്ദിരം

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരുവനന്തപുരത്ത് സ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടം പണിയുന്നത് സഭയുടെ ആത്മീയവും സാമൂഹ്യവുമായ പുരോഗമനത്തിന് നല്ലതായിരിക്കുമെന്നുള്ള ബഹു. ഈപ്പനച്ചന്‍റെ നിര്‍ദ്ദേശത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് മാര്‍ ബസേലിയോസ് സ്മാരക മന്ദിരം. ഈ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള അച്ചന്‍റെ അശ്രാന്ത പരിശ്രമം സ്മരണീയമാണ്. വാസ്തു വിദ്യാ വിദഗ്ധരായ ശ്രീ കെ. സി. അലക്സാണ്ടര്‍, ശ്രീ.പി. വി. തോമസ് പണിക്കര്‍ എന്നിവരാണ് കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത്. 1962 നവംബര്‍ 8-നു സെനിത്ത് സ്റ്റുഡിയോ നില്‍ക്കുന്ന സഭാ വക സ്ഥലത്ത് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നിര്‍വ്വഹിച്ചു. 30-03-1963 ല്‍ ബഹു. ഈപ്പനച്ചന്‍ ഇടവക കടപ്പത്രം ഇറക്കി ഈ കെട്ടിടം പണിയുന്നതിന് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാക്ക് അപേക്ഷ നല്‍കി. പരിശുദ്ധ ബാവാ ഈ അപേക്ഷ അനുവദിച്ചില്ല. എന്നാല്‍ നിരന്തരമായ അപേക്ഷ പരിഗണിച്ച്, പൊതു സമുദായത്തിന് ടി. വസ്തുക്കളില്‍ മേലുള്ള അവകാശത്തിന് ഹാനി വരാതെയും തിരുവനന്തപുരം പള്ളിക്ക...

കാതോലിക്കായും മെത്രാപ്പോലീത്താമാരും നല്‍കുന്ന വാഴ് വ്

സര്‍വ്വശക്തനായ കരുണയുള്ള ദൈവം ദയയുള്ള തൃക്കണ്ണു കൊണ്ട് നിങ്ങളെ ദര്‍ശിച്ച് നിങ്ങളോടും നിങ്ങളുടെ പുത്രന്മാരോടും ദയ ചെയ്തു നിങ്ങളുടെ പ്രാര്‍ത്ഥനകളും യാചനകളും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കുര്‍ബാനകളും വഴിപാടുകളും ദശാംശങ്ങളും റീശീസാകളും അംഗീകരിച്ച് കുറ്റങ്ങളുടെ മോചനവും പാപപരിഹാരവും നിങ്ങള്‍ക്കു നല്‍കുന്നതിനും നിങ്ങളുടെ വലതുകൈച്ചട്ട പിടിച്ച് നിങ്ങളുടെ ആത്മരക്ഷയ്ക്കായി നിങ്ങളെ താങ്ങി സഹായിക്കുന്നതിന്നും ആയിട്ട് തന്‍റെ കരുണയോട് നാം യാചിച്ചുകൊണ്ട് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്നു. താന്‍ നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ ഇടയിലും ദൈവികസ്നേഹം വിതക്കുകയും നിങ്ങളുടെ വൈരിയുടെ ശക്തിയെ ക്ഷീണിപ്പിക്കുകയും നിങ്ങളുടെ മുമ്പാകെ തന്‍റെ അനുഗ്രഹമുള്ള വാതിലിനെ തുറന്ന് തന്‍റെ കൃപകളും വാഴ്വുകളും ചൊരിഞ്ഞ് നിങ്ങളെയും നിങ്ങളുടെ ഭവനങ്ങളെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ കൈവേലകളെയും നിലങ്ങളെയും കൃഷികളെയും വിളവുകളെയും തോട്ടങ്ങളെയും പുരയിടങ്ങളെയും നിങ്ങളുടെ സകല സമ്പാദ്യങ്ങളെയും വാഴ്ത്തുമാറാകട്ടെ. അനുകൂലമുള്ള ആയുസ്സുകളെയും സന്തോഷമുള്ള മാസങ്ങളെയും ഏകാന്തമുള്ള സംവത്സരങ്ങളെയും നിങ്ങള്‍ക്ക് നല്‍കി സകല ശിക്ഷകളെയും ക്രോധത്തിന്‍റ...

പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനിയെ മലങ്കരസഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുവിച്ച കല്പന

No. P. 433/91 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ  ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)  വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്‍മേല്‍  ആരൂഢനായിരിക്കുന്ന പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ  മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ തോമ്മാ മാത്യൂസ് ദ്വിതീയന്‍ (മുദ്ര) നമുക്കെത്രയും പ്രിയപ്പെട്ടിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ എല്ലാ മേല്പ്പട്ടക്കാരും പട്ടക്കാരും ശെമ്മാശ്ശന്മാരും കുഞ്ഞാടുകളും പെണ്ണാടുകളും ആടുകളുമായ എല്ലാവര്‍ക്കും സഭയെ സ്നേഹിക്കുകയും പ്രിയപ്പെടുകയും ചെയ്യുന്ന എല്ലാ അഭ്യൂദയകാംക്ഷികള്‍ക്കും യഥാക്രമം കര്‍ത്താവില്‍ സമാധാനവും വാഴ്വും. പ്രിയരെ, വളരെ സന്തോഷത്തോടും കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടും കൂടി നിങ്ങളെ നാം അറിയിക്കുന്നത്.  കുന്നംകുളത്ത് പുലിക്കോട്ടില്‍ തറവാട്ടില്‍ ഉത്തമനായ ചുമ്മാരുടെ സീമന്തപുത്രനായി 1740 നവംബര്‍ മാസം 25-ാം തീയതി ജനിച്ച യൗസേഫ് എന്ന ഇട്ടൂപ്പ് ദൈവത്തിന്‍റെ ഒരു വലിയ ദാനമായിരുന്നു. കാലചക്രത്തിന്‍റെ ഉരുളിച്ചയില്‍ വളര്‍ന്നുവലുതായ ഇട്ടൂപ്പില്‍ നോമ്പ്, നമസ്ക്കാരം തുടങ്ങിയ ഭക്തിജ...

മദ്രാസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നു (1882)

62-ാമത് ലക്കം. ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കണ്ടനാട്ട് പള്ളിയില്‍ താമസിച്ചിരിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ എഴുത്ത് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വന്നതില്‍ മഹാരാജശ്രീ. എ. പെ. പെ. ബ. മദ്രാസ് ഗവര്‍ണര്‍ സായിപ്പ് അവര്‍കള്‍ ഈ മാസം 18-ാം തീയതി പോഞ്ഞിക്കര എത്തി കൊച്ചി രാജാവുമായി കൂടിക്കാഴ്ച ഉണ്ടാവുമെന്നും 19-ാം തീയതി ഈ മലയാളത്തിലുള്ള എല്ലാ മെത്രാപ്പോലീത്തന്മാരെയും കാണുന്നതിന് മനസ്സായിരിക്കുന്നപ്രകാരം എല്ലാവരെയും അറിയിക്കണമെന്നും മറ്റും റസിഡണ്ടര്‍ സായിപ്പ് അവര്‍കള്‍ക്ക് ഉത്തരവ് അയക്കയാല്‍65 സായിപ്പ് അവര്‍കള്‍ വരാപ്പുഴ മെത്രാനും തൃശൂര്‍ ഇരിക്കുന്ന കല്‍ദായക്കാരന്‍ അബ്ദീശോ മെത്രാനും പാലക്കുന്നനും ആലത്തൂര്‍ക്കാരനും ഉത്തരവയച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴിലുള്ള എല്ലാ മെത്രാന്മാരെയും അറിയിച്ചു വരത്തണമെന്ന് നമുക്കും എഴുതി വരികയാല്‍ സഹോദരന്മാരായ മെത്രാപ്പോലീത്തന്മാര്‍ക്കും സമീപെ ഉള്ള പള്ളിക്കാര്‍ക്കും എഴുതി അയച്ചിരിക്കകൊണ്ട് 18-ാം തീയതി കൊച്ചിയില്‍ വന്നെത്തണമെന്നും മറ്റും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ...

നിങ്ങളേക്കാള്‍ അധികം സ്വാമിഭക്തിയും സന്മാര്‍ഗ്ഗവും ഉള്ള ഒരു ജനത്തെ കാണ്മാന്‍ കഴിയുന്നതല്ല: മംഗളപത്രത്തിനു രാജാവിന്‍റെ മറുപടി

50-ാമത് ലക്കം. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മുദ്ര കൊടുത്ത തിരുവിതാംകൂര്‍ രാജാവ് നാടുനീങ്ങിയതിന്‍റെ ശേഷം അനുജന്‍ ഇളയരാജാവ് അവര്‍കള്‍ സിംഹാസനമേറിയാറെ, കോട്ടയത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഏതാനും ജനങ്ങളും കൂടി മഹാരാജാവ് അവര്‍കളെ സ്തുതിച്ചും മറ്റും മംഗളപത്രം എഴുതി വച്ച് തിരുമുഖം കാണുക ഉണ്ടായി. അത്പ്രകാരം എഴുതി വച്ച് ബലയാറെന്ന പാലക്കുന്നത്തു അത്താനാസ്യോസ് മെത്രാനെന്ന് പറഞ്ഞുവരുന്ന തോമ്മായും കൂട്ടവും തിരുമുഖം കാണുകയും ചെയ്തു. ഇരു കൂട്ടക്കാര്‍ക്കും കല്പിച്ചു മറുപടി കൊടുത്തു: സുറിയാനിക്കാരായ നമുക്ക് കിട്ടിയ മറുപടിയുടെ പകര്‍പ്പ്:  സുറിയാനിസഭയിലെ വൈദികന്മാരും അയ്മേനികളും ആയുള്ളോരേ, നിങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുമ്പാകെ ബഹുമതിപൂര്‍വ്വം ബോധിപ്പിച്ചിട്ടുള്ള ഇമ്പവും മനപ്പൂര്‍വ്വവും ആയുള്ള മംഗളപത്രത്താല്‍ നമുക്ക് വളരെ മനോതൃപ്തി ഉണ്ടായിരിക്കുന്നു. നിങ്ങളുടെ സമുദായം പൂര്‍വതിങ്കലേ ഉള്ളതും ചരിത്രസംബന്ധമായ സാഹിത്യത്തോടു കൂടിയതുമായ ഒരു യോഗവും തൃപ്തിയുടെയും സമാധാനത്തിന...