സി. ഐ. നൈനാന്‍



വടക്കേത്തലയ്ക്കല് കുഞ്ചാറ്റില് ഇടിച്ചാണ്ടിയുടെയും, അന്നമ്മയുടെയും സീമന്തപുത്രനായി സി.ഐ. നൈനാന് 1898-ല് ഒക്ടോബര് 2-ാം തീയതി ജനിച്ചു. മാവേലിക്കര ബി.എച്ച്.ഹൈസ്കൂളിലും കോട്ടയം സി.എം.എസ്. കോളേജിലും മദ്രാസ് ക്രിസ്ത്യന് കോളേജിലുമായി വിദ്യാഭ്യാസം പൂര്ത്തിയാക്കി. മാവേലിക്കര ബി.എച്ച്. ഹൈസ്കൂളില് ഒരു അദ്ധ്യാപകനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. അതോടൊപ്പംതന്നെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാര്യങ്ങളില് ആദ്യകാലം മുതല് തന്നെ ശ്രദ്ധ പതിപ്പിക്കുവാന് തുടങ്ങിയിരുന്നു. മലങ്കര ഓര്ത്തഡോക്സ് സഭയിലെ പ്രശസ്തനായ സുവിശേഷകന് എന്ന പദവി കൈവരിച്ചു. കോയമ്പത്തൂര് തടാകം ആശ്രമ ബോര്ഡു മെമ്പര്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോര്ഡു മെമ്പര്, മാനേജിംഗ് കമ്മറ്റി മെമ്പര്, മാവേലിക്കര ഐ.ററി.ഐ. സ്ഥാപകനേതാക്കളില്പ്പെട്ട അംഗം എന്നീ നിലകളില് സേവനം ചെയ്തിട്ടുണ്ട്. റീത്തുപ്രസ്ഥാനം ഉടലെടുത്തപ്പോള് അതിന് എതിരായി പ്രവര്ത്തിച്ചു. കുണ്ടറ സെമിനാരി ഹൈസ്കൂള്, തഴക്കര എം.എസ്.എസ്. ഹൈസ്കൂള് എന്നീ വിദ്യാലയസ്ഥാപനങ്ങളുടെ തലവന് എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള് നിത്യ സ്മരണീയങ്ങളാണ്. 67-ാമത്തെ വയസ്സില് 1965 ഡിസംബര് 7-നു അന്തരിച്ചു.

Comments

Popular posts from this blog

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ