1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍


1. മിഥുനം 17-ാം തീയതി രാവിലെ പത്തു മണിക്ക് കൂടി. പിതാവിന്‍റെ കല്പനയ്ക്കു മറുപടി വായിച്ചു തിരുമുമ്പാകെ വച്ചു. അന്ത്യോഖ്യായുടെ സിംഹാസനത്തുങ്കലെ ചൊല്ലുവിളിക്കും സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനി വിശ്വാസത്തിനും വിപരീതം ഒരിക്കലും ഉണ്ടാകാതെ യിരിപ്പാന്‍ അതാതു ഇടവകക്കാര്‍ എല്ലാവരും കൂടി ഒരു കരാര്‍ ആധാരം എഴുതി രജിസ്ട്രാക്കി പള്ളി മേമ്പൂട്ടില്‍ വയ്ക്കുവാനും ഓരോ പകര്‍പ്പ് രജിസ്ട്രാറുടെ കയ്യൊപ്പോടും മുദ്രയോടും കൂടി പിതാവിനു കൊടുപ്പാനും നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

2. അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തുങ്കലെ സ്തുതി ചൊവ്വാകപ്പെട്ട വിശ്വാസത്തിലും ചൊല്ലുവിളിയിലും സ്ഥിരപ്പെട്ടും അനുസരിച്ചും ഇരിക്കുമെന്നുള്ളതിനു മുഖ്യമായിട്ടു അതാതിടവകയില്‍ കൂടിവരുന്ന വീട്ടുകാറരുടെ വീട്ടുപേരും കാരണവരുടെ പേരും - ആണിത്ത്റ, പെണ്ണിത്ത്റ, ആകെ ഇത്ത്റ - എന്നും കാരണവരുടെ ഒപ്പും വിശ്വാസസ്ഥിതിയും കാണിക്കുന്നതായ ഒരു പട്ടിക കൂടുന്നിടത്തോളം വേഗം എടവക പട്ടക്കാര്‍ മുഖാന്തിരം വിശുദ്ധ പിതാവിന്‍റെ തിരുമുമ്പാകെ എത്തിക്കേണ്ടതിനു അച്ചടിമാതിരി ബുക്ക് ഇപ്പോള്‍ തന്നെ കൊടുത്തയക്കുന്നത് നല്ലതെന്നും അത് വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്നതിന് ഉപയോഗമായി വരുന്നതു കൂടാതെ സിംഹാസനത്തുങ്കലെ റെശ്ശീസ്സാ വക മുതല്‍ വസൂല്‍ ചെയ്യുവാന്‍ ഒരു കണക്കിനും കൂടി ഉപയോഗപ്പെടുന്നതാണെന്നു യോഗം നിശ്ചയിച്ചു ഉറപ്പിച്ചു.

3. സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തിലെ സ്ഥിരതയ്ക്കു വേണ്ടി ആവശ്യപ്പെട്ട കാനോനും നടപടിയും അടങ്ങിയതായ പുസ്തകം സുറിയാനിയിലോ മലയാളത്തിലോ കല്പനപ്രകാരം അച്ചടിച്ചു മുദ്രയോടു കൂടി ഓരോ പുസ്തകം എല്ലാ പള്ളിയിലും കൊടുത്തു അതിന്‍പ്രകാരം അല്ലാതെ മേല്‍നടപ്പാന്‍ പാടില്ലെന്ന് വച്ചാല്‍ അത്രയും നല്ലതെന്ന് നിശ്ചയിച്ചു ഉറപ്പിച്ചു.

4. മാമോദീസാ, വിവാഹം, ശവമടക്കല്‍ ഈ വകയ്ക്ക് പ്രത്യേകം പ്രത്യേകം മാതിരിപ്രകാരം കള്ളി വരച്ചതായ മൂന്നു പുസ്തകം എല്ലാ എടവകയിലും വൈയ്ക്കേണ്ടതും അതില്‍ മേല്‍പറഞ്ഞവ അതാതു സമയം എഴുതിക്കൊള്ളുവാന്‍ വികാരിമാരെ ചുമതലക്കാറരാക്കേണ്ടതും ആ വക പുസ്തകങ്ങളില്‍ അന്നു ഭരിക്കുന്ന മെത്രാന്മാരുടെ മുദ്ര കുത്തിയിരിക്കേണ്ടതും ആകുന്നു. ഈ മൂന്നു പുസ്തകങ്ങള്‍ എടവകയിലുള്ള ജനങ്ങളുടെ വിശ്വാസസ്ഥിരതയ്ക്കു സാക്ഷിയായി വരുന്നതാകയാല്‍ ഇതിനെ യോഗം ഉറപ്പിച്ചു.

5. വിരുദ്ധങ്ങള്‍ നീങ്ങി അയികമത്യവും സമാധാനവും വര്‍ദ്ധിക്കുന്നതിനുള്ള തടസ്സങ്ങള്‍; വിശ്വാസത്തില്‍ സ്ഥിരതയില്ലായ്മ, ചൊല്ലുവിളി ഇല്ലായ്ക, പൊതുകാര്യ ഗുണദോഷങ്ങളെ കുറിച്ചു ചിന്തിക്കുന്നതിനു ചുമതലക്കാറരില്ലായ്ക, പൊതുമുതല്‍ ഇല്ലായ്ക ഇതുകളാണ്. ഇതില്‍ വിശ്വാസത്തിന്‍റെ സ്ഥിരതയ്ക്കും ചൊല്ലുവിളിക്കും ചില പ്രതിവിധികള്‍ മേല്‍ പ്രസ്താവിച്ചിട്ടുള്ളതു കൂടാതെ ശേഷം വേണ്ടതിനു വഴി ഉറയ്ക്കുമ്പോള്‍ വിരുദ്ധങ്ങള്‍ ഒഴിഞ്ഞും അയികമത്യവും സമാധാനവും വര്‍ദ്ധിച്ചും വരുന്നതാകുന്നു.

ആ വക പ്രതിവിധികള്‍ ഏതെല്ലാമെന്നാല്‍

6. ഇപ്പോള്‍ നമ്മുടെ പള്ളികളില്‍ ഉണ്ടായിരിക്കുന്ന വിരുദ്ധങ്ങള്‍ മതസംബന്ധമായും മുതല്‍ സംബന്ധമായും അധികാര സംബന്ധമായും ഉള്ള ചില തര്‍ക്കങ്ങള്‍ നിമിത്തം വന്നിരിക്കുന്നതാകയാല്‍ ഇതിലേക്കു അതാതു എടവകക്കാരാല്‍ മാത്രം നിര്‍വ്വഹിപ്പാന്‍ പ്രയാസവും ബലഹീനതയും ആയിട്ടു തീര്‍ന്നിരിക്കയാല്‍ മേലാല്‍ എവിടെ എങ്കിലും മേല്‍പ്പറഞ്ഞ ഏതിലും ഉത്ഭവിക്കുന്ന സമാധാന വിരോധത്തെക്കുറിച്ചു യോഗം കൂടി ആലോചിച്ചു ന്യായമായി തീര്‍ച്ച ഉണ്ടാക്കുകയും ഇവകള്‍ ഏതൃകക്ഷികളില്‍ നിന്നുണ്ടാകുന്നതായിരുന്നാല്‍ അതിലേക്കു ആവിശ്യപ്പെടുന്ന മുതല്‍ ചിലവോ, വ്യവഹാരമോ പൊതുവില്‍ നിന്നു നടത്തി നിര്‍വ്വഹിക്കേണ്ടതു ആവിശ്യമാകുന്നു.

7. മേല്പറഞ്ഞ പൊതുമുതല്‍ ഉണ്ടാകുന്നതിനും വിദ്യാഭ്യാസവും, അതില്‍ നിന്നുള്ള വിശേഷ ഫലങ്ങളും നമ്മുടെ ജാതിക്കു പൊതുവെ ഉണ്ടാക്കുന്നതിനും എന്തു മാര്‍ഗ്ഗമെന്നു ചിന്തിക്കുന്നതു എത്രയും ആവിശ്യമാകുന്നു. മെത്രാന്മാരുടെ ഏകനായകത്വത്തിന്‍റെ ശക്തി നിമിത്തം പള്ളിവക മുതല്‍ ദുര്‍ല്ലഭമായി തീര്‍ന്നിരിക്കയാല്‍ ജനങ്ങളില്‍ നിന്നു തന്നെ പ്രയാസവും ഞെരുക്കവും കൂടാത്തവിധം ഒരു മുതല്‍ശേഖരം ഉണ്ടാകേണ്ടതായിരിക്കുന്നു. അതിലേക്കു ജാതി മുഴുവന്‍ കൂടിയതായ ഒരു സമൂഹവും അതിനു സുറിയാനി ക്രിസ്ത്യാനി അസോസ്യേഷന്‍ എന്ന പേരും അതില്‍ ഇപ്പഴത്തെ നമ്മുടെ വിശുദ്ധ പിതാവും ആ സ്ഥാനം പ്രാപിക്കുന്നവരും പെയിറ്റ്റനും, ഭരിക്കുന്ന മെത്രാപോലീത്താ പ്രസിഡന്‍റും ആയിരിക്കേണ്ടതും, ഇതിലേക്കു ചേരപ്പെടുന്ന ജനങ്ങള്‍ നാലു ക്ലാസ്സായിട്ടും, ഒന്നാം ക്ലാസ്സു നൂറീതു രൂപായും, രണ്ടാം ക്ലാസ്സ് അമ്പതീതു രൂപായും, മൂന്നാം ക്ലാസ്സു ഇരുപത്തഞ്ചീതു രൂപായും നാലാം ക്ലാസ്സു പതുപ്പത്തു രൂപായും, പള്ളി ഒന്നുക്ക് അഞ്ഞൂറു രൂപാ മുതല്‍ കീപ്പോട്ട് താരതമ്യ പ്രകാരവും പ്രവേശന പീസ്സു കൊടുത്തു ചേരേണ്ടതും, തല്‍ക്കാലം മുതല്‍ ഹാജരില്ലെങ്കില്‍ തിങ്ങളില്‍ നൂറ്റുക്കു ഒന്നുവീതം ലാഭം കൊടുപ്പാന്‍ സമൂഹ സിക്രട്ടറിക്കു കടപ്പത്രം എഴുതികൊടുക്കേണ്ടതും കൊള്ളാമെന്നു നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

8. മലയാളത്തില്‍ മേലദ്ധ്യക്ഷന്മാരുടെ ഏകനായകശക്തിക്കു എതിരായ ശക്തി ഇല്ലായ്ക നിമിത്തം സഭയ്ക്കു ദോഷം സംഭവിച്ചിരിക്കയാല്‍ മേല്പറഞ്ഞ സമൂഹം സ്ഥിരപ്പെടുത്തുന്നതു എത്രയും ആവിശ്യവും  അവരെല്ലാംകൂടി കാര്യങ്ങള്‍ നടത്തുന്നതിനു പ്രയാസവും ആകയാല്‍ ഇതില്‍ കൂടിയിരിക്കുന്ന പട്ടക്കാറരില്‍ നിന്നു എട്ടും, ഒന്നാം ക്ലാസ്സില്‍ നിന്ന് അയ്മേനികള്‍ പതിനാറും ഭരിക്കുന്ന മെത്രാപൊലീത്താ പ്രസിഡണ്ടും കൂടിയതായ ഒരു പ്രധാന കമ്മട്ടിയും അതിലേക്ക് മാസപ്പടി കൊടുത്ത് നിശ്ചയിക്കേണ്ട ഒരു സിക്രട്ടെറിയും, ജാമ്യം സ്ഥിരപ്പെടുത്തി വരുന്നതായ ഒരു സ്രാപ്പും വേണ്ടുന്നതും, ജാതിയുടെ പൊതുവിലേക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹ സംബന്ധമായും ഉള്ള സകല കാര്യങ്ങള്‍ക്കും കൈകാര്യകര്‍ത്താക്കളും ഭാരവാഹികളും ആയി ഇവരെ ചുമതലപ്പെടുത്തേണ്ടതും അവരുടെ നടപടികള്‍ക്കു വേണ്ടുന്ന ശട്ടവട്ടങ്ങളെ നിശ്ചയിച്ചു ഉറപ്പിക്കേണ്ടതും അങ്ങനെ ചെയ്യുന്നപക്ഷം എല്ലാവിധ ഗുണവും സഭയ്ക്കു പൊതുവേ സിദ്ധിക്കുന്നതും ആകയാല്‍ ആ വകയ്ക്കു കൊള്ളാകുന്നവരും, പൊതുകാര്യത്തിലേക്ക് താല്പര്യമുള്ളവരും ആയി മേല്പറഞ്ഞ പട്ടക്കാറരേയും, അയ്മേനികളേയും ഈ സുന്നഹദോസില്‍ വച്ചു തന്നെ സ്ഥിരപ്പെടുത്തുന്നതു ആവശ്യമെന്നു യോഗം നിശ്ചയിച്ചുറപ്പിച്ചു. 
ഇവിടെ കമ്മട്ടിക്കാരെ യോഗം നിശ്ചയിച്ചു അവരെ പിതാവ് അനുഗ്രഹിക്കുകയും അവരുടെ പേരു താഴെ ചേര്‍ക്കുകയും ചെയ്യുന്നു.
മാവേലിക്കര പള്ളിയില്‍ വടക്കേതല്ക്കു അലക്കുസന്ത്രയോസ്സു കത്തനാരു, പുതുപ്പള്ളി പള്ളിയില്‍ എളന്തുരുത്തില്‍ പീലിപ്പോസ്സു കത്തനാരു, വാകത്താനത്തു പള്ളിയില്‍ വള്ളിക്കാട്ടു പൗലോസ്സു കത്തനാരു, നീലംപേരൂര്‍ പള്ളിയില്‍ മാലിത്ത്റ ഏല്യാസ്സു കത്തനാരു, കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ പൗലോസ്സു കത്തനാരു, കണ്ടനാട്ടു പള്ളിയില്‍ കരോട്ടു വീട്ടില്‍ ശീമഒന്‍ കോറി, മുളന്തുരുത്തി പള്ളിയില്‍ ചാലപ്പുറത്തു കോറി, തെക്കന്‍പറവൂര്‍ പള്ളിയില്‍ തോപ്പില്‍ ലൂക്കോസു കത്തനാരു, കുന്നംകുളങ്ങരെ പനെയ്ക്കല്‍ പാത്തപ്പന്‍ അയിപ്പൂരു, കോട്ടയത്തു കുന്നുംപുറത്തു കോര കുര്യന്‍, കണ്ടനാട്ടു തുകലന്‍ മാത്തു പൗലോസ്സു, മുളന്തുരുത്തിയില്‍ ചാലില്‍ ഔസേപ്പു ചെറിയ, കുറുപ്പുംപടിക്കല്‍ കല്ലറയ്ക്കല്‍ കോര കുഞ്ഞുവര്‍ക്കി, നെരണത്തു എലഞ്ഞിക്കല്‍ മാത്തു ചാക്കോ, കുമരകത്തു മുറിപ്പുരയ്ക്കല്‍ പോത്തന്‍ കുരുവിള, ഒളശയില്‍ കളപ്പുരയ്ക്കല്‍ ചാക്കോചെറിയാന്‍, കുമരങ്കരി പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ തോമ്മാ, പള്ളത്തു എടത്തുംപടിക്കല്‍ തൊമ്മന്‍ കുര്യന്‍, പുതുപ്പള്ളില്‍ കൊച്ചുപാറേട്ടു ഇട്ടിയവിരാ കത്തനാരു കൊച്ചുവര്‍ക്കി, മാമ്മലശ്ശേരില്‍ എടയത്തു വര്‍ക്കി ചെറിയ, പുത്തന്‍കാവില്‍ കൊല്ലന്‍പറമ്പില്‍ കുഞ്ഞേന ഈപ്പന്‍, പാമ്പാക്കുടെ പുത്തന്‍പുരയില്‍ മാത്തന്‍ കുഞ്ഞിക്കോര, മുളന്തുരുത്തില്‍ ചാത്തുരുത്തില്‍ മത്തായി വര്‍ക്കി, അങ്കമാലി നെടുമ്പാശേരി വൈലിപ്പറമ്പില്‍ മാത്തു ഇട്ടൂപ്പ്.

9. മേല്‍ നിശ്ചയിച്ച വക മുതല്‍ കൂടാതെ വേറിട്ടും മുതല്‍ ഉണ്ടാക്കുക, വര്‍ദ്ധിപ്പിക്കുക, സബ് കമ്മട്ടി ഉണ്ടാക്കുക മുതലായ സകല ഗുണീകരണ പ്രവൃത്തിക്കും മേല്‍കമ്മട്ടിക്കാര്‍ക്കു സ്വാതന്ത്രീയാധികാരം കൊടുക്കേണ്ടതും കൊല്ലംതോറും സമൂഹം കൂടി കമ്മട്ടിക്കാരുടെ സകല വരവു ചെലവിന്‍റേയും മറ്റു നടത്തകളുടെയും വിവരം റിപ്പോര്‍ട്ട് അച്ചടിച്ചതും കണ്ട് ബോധിച്ചു ഒരു പ്രതി അന്ത്യോഖ്യാ സിംഹാസനത്തുംകലേയ്ക്കും ഓരോ പ്രതി എല്ലാ പള്ളികളിലേക്കും അയയ്ക്കേണ്ടതും കമ്മട്ടി മെമ്പര്‍മാരെ നീക്കി വേറെ ആളുകളെ ആക്കുകയോ അവരെ തന്നെ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനു സമൂഹക്കാര്‍ക്കു സ്വാതന്ത്രിയം ഉണ്ടായിരിക്കണമെന്നു നിശ്ചയിക്കയും ഉറപ്പിക്കയും ചെയ്തു. 

10. സാരമായ വല്ല സംഗതിയിലും സമൂഹക്കാറരുടെ സമ്മതം  വരുത്തി നടത്തിക്കേണ്ടതായി തോന്നുന്ന ഏതു സമയവും സമൂഹക്കാറരില്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നവരെന്നു ഊഹിച്ചു പിതാവിനാല്‍ നിശ്ചയിക്കപ്പെട്ടു താഴെ പേരു ചേര്‍ക്കുന്നവരെ കമ്മട്ടിക്കാറരുടെ അനുവാദപ്രകാരം മേല്പടി സീക്രട്ടറി മുഖാന്തിരം എഴുതി അയച്ചു വരുത്തി ആലോചിക്കണമെന്നു യോഗം ഉറപ്പിച്ചു.

പിതാവിനാല്‍ നിശ്ചയിച്ചു യോഗം മുമ്പാകെ വായിച്ചവക ആളുകളുടെ പേരു താഴെ ചേര്‍ക്കുന്നു. 

പാമ്പാക്കുട പള്ളിയില്‍ കോനാട്ടു യോഹന്നാന്‍ മല്പാന്‍, അങ്കമാലി പള്ളിയില്‍ ചക്കരയകത്തൂടു തരീയ്തു കത്തനാരു, കുറുപ്പുംപടി പള്ളിയില്‍ വെളിയത്തു ഗീവറുഗീസു കോറി, കണ്ടനാടു പള്ളിയില്‍ തുകലന്‍ മത്തായി കത്തനാരു, ടി പള്ളിയില്‍ പാടത്തുകാരന്‍ അബ്രഹാം കത്തനാരു, കടമറ്റത്തു പള്ളിയില്‍ തേക്കലക്കാട്ടു ഗീവറുഗ്ഗീസ്സു കത്തനാരു, ശ്രായി പള്ളിയില്‍ കുറ്റിക്കാട്ടു ഗീവറുഗ്ഗീസ്സു കത്തനാരു, വടക്കന്‍പറവൂര്‍ പള്ളിയില്‍ മുക്കാലില്‍ ഗീവറുഗ്ഗീസു കത്തനാരു, മുളന്തുരുത്തി പള്ളിയില്‍ പാലക്കാട്ടു ഗീവറുഗ്ഗീസ്സു കത്തനാരു, കോലഞ്ചേരി പള്ളിയില്‍ കല്ലാനിക്കല്‍ പൌലോസ്സു കത്തനാരു, കോതമംഗലത്തു ചെറിയപള്ളിയില്‍ ചേലാട്ടു ഗീവറുഗ്ഗീസ്സു കത്തനാരു, മുളക്കുളത്തു പള്ളിയില്‍ മുറന്തൂക്കില്‍ യാക്കോബു കത്തനാരു, ചാത്തന്നൂ പള്ളിയില്‍ മഞ്ചാടി വിളാകത്തു യാക്കോബു കത്തനാരു, കുണ്ടറപള്ളിയില്‍ കിഴക്കേവിളയില്‍ മത്തായി കത്തനാരു, ഓമല്ലൂര്‍പള്ളിയില്‍ പീടികയില്‍ ഗീവറുഗ്ഗീസ്സു കോറി, തുമ്പമണ്‍പള്ളിയില്‍ കരിങ്ങാട്ടില്‍ സ്കറിയാ കോറി, ചേപ്പാട്ടുപള്ളിയില്‍ പുത്തന്‍വീട്ടില്‍ പീലിപ്പോസ്സു കത്തനാരു, മാവേലിക്കരപള്ളിയില്‍ കിഴക്കേപ്പറമ്പില്‍ പണിക്കരു യാക്കോബു കത്തനാരു, നെരണത്തുപള്ളിയില്‍ മട്ടയ്ക്കല്‍ ബഹനാന്‍ കത്തനാരു, കുറിച്ചിയില്‍പള്ളിയില്‍ കോലത്തുകളത്തില്‍ കുരുവിള കത്തനാരു, കടമ്പനാട്ടു പള്ളിയില്‍ പള്ളിവാതുക്കല്‍ കോശി കത്തനാരു, കല്ലൂപ്പാറപള്ളിയില്‍ കല്ലൂര പീലിപ്പോസ്സു കത്തനാരു, തിരുവല്ലാ പള്ളിയില്‍ കോവൂര്‍ ഗീവറുഗ്ഗീസ്സു കത്തനാരു, കുന്നംകുളങ്ങര പള്ളിയില്‍ പനെയ്ക്കല്‍ യാക്കോബു കത്തനാര്‍, കോട്ടയം തോമ്മസ്സു മത്തായി മുന്‍സീപ്പു, അങ്കമാലി അമ്പാട്ടു തരിയ്ത, മഞ്ഞപ്ര അറയ്ക്കപറമ്പില്‍ ചാക്കോ, ആര്‍ത്താറ്റു പനെയ്ക്കല്‍ താരു, കുന്നംകുളങ്ങര കാക്കശ്ശെരില്‍, ഇയ്യ്യപ്പന്‍, പനയ്ക്കല്‍ ചാക്കു ചേറു, പനയ്ക്കല്‍ ഇട്ടിയവിരാ, ചെറുവത്തൂര മാത്തുക്കുട്ടി, പഴഞ്ഞിയില്‍ പുലിക്കോട്ടില്‍ മാത്തു, ടി പുലിക്കോട്ടില്‍ ചുമ്മാരു, ചാലശ്ശേരില്‍ തോമ്പ്ര പത്രോസ്സു, വടക്കന്‍പറവൂര്‍ ഈരാളി വറുഗ്ഗീസ്സു, കൊളങ്ങര ഇട്ടിയച്ചന്‍ മാത്തു, തൃപ്പൂണിത്തറ മൂക്കഞ്ചേരില്‍ ചെറിയാ, കരിങ്ങാശ്രെ മാമലെ ഇത്താപ്പിരി, കുറിഞ്ഞിയില്‍ പാലാല്‍ കൊച്ചിട്ടന്‍, കണ്ടനാടു പുത്തന്‍വീട്ടില്‍ മത്തായി, ടി കരോട്ടുവീട്ടില്‍ കോര, മുളന്തുരുത്തില്‍ വന്മേലില്‍ കുര്യന്‍, തണങ്ങാട്ടില്‍ കുരുവിള, തെക്കന്‍പറവൂര്‍ അക്കര പാടത്തു പൈലി, ടി കാടംപുരത്തു കുഞ്ഞിപ്പാവു, മാന്തുരുത്തേല്‍ തറയില്‍ ചാക്കോ, പിറവത്തു പുത്തന്‍പുരയ്ക്കല്‍ തൊമ്മി, പാമ്പാക്കുടെ മാടപ്പറമ്പേല്‍ കുഞ്ഞുക്കുറു, മഴുവന്നൂര മാടപ്പറമ്പേല്‍ കുഞ്ഞുവര്‍ക്കി, വടകര തട്ടമ്പാറ മത്തായി, കുന്നക്കുരുടിയില്‍ വേങ്ങച്ചേരില്‍ കുഞ്ഞിപൈലി, മുളക്കുളത്തു മൊറന്തൂക്കില്‍ ചാണ്ടി, പള്ളിക്കരെ കുരിശുങ്കല്‍ കുഞ്ഞവരാ, നെരണത്തു മട്ടക്കല്‍ ചാക്കോ വൈദ്യന്‍, വരത്തറ പള്ളത്തു മത്തായി, പുത്തൂപ്പള്ളില്‍ ഗീവറുഗീസ്സു, വള്ളക്കാലില്‍ ചാക്കോ, പള്ളിക്കാവില്‍ കുഞ്ചെറിയ, തിരുവല്ലാ ചാലക്കുഴിയില്‍ മാത്തന്‍, ടി കോടിയാട്ടു ഗീവറുഗീസ്സു, കോട്ടയത്തു കൊച്ചുപുരയ്ക്കല്‍ കൊച്ചുതുപ്പു മുതല്‍പിടിക്കാരന്‍, കുന്നുംപുറത്തു യോഹന്നാന്‍, വെള്ളൂര കൊച്ചിടിച്ചാണ്ടി മുതല്‍പിടിക്കാരന്‍, തെക്കേത്തല കുര്യന്‍ വക്കീല്‍, എറികാട്ടു മാത്തു, കാരിക്കല്‍ കുരുവിള, കോട്ടയത്തു വല്യപള്ളി എടവകക്കാരന്‍ ഒറ്റത്തയ്ക്കല്‍ മാണി, കുമരകത്തു ഉമ്മാച്ചേരില്‍ ചാണ്ടി, കല്ലുങ്കത്ര തെക്കേക്കരി ചാക്കോ, മണര്‍കാട്ടു വെങ്കടത്തു മാത്തു, പുതുപ്പള്ളില്‍ കരോട്ടു ചാണ്ടി, ടി പാറയ്ക്കല്‍ ഈശൊ, വാകത്താനത്തു വെട്ടീപറമ്പില്‍ തൊമ്മന്‍, കുറിച്ചിയില്‍ പുത്തന്‍പുരയ്ക്കല്‍ ഇട്ടിയവിരാ, പുത്തന്‍കാവില്‍ പുത്തന്‍പുരയ്ക്കല്‍ മാത്തന്‍, ടി കിഴക്കേത്തലയ്ക്കല്‍ ഉമ്മന്‍, കാരയ്ക്കല്‍ മൂലമണ്ണില്‍ ചെറിയാന്‍, നീലംപേരൂര പനച്ചിത്ര കുരുവിള, കല്ലൂപ്പാറെ അടങ്ങപ്പുറത്തു ഈപ്പന്‍ പണിക്കരു, കല്ലിച്ചേരില്‍ തുണ്ടിയില്‍ ചാക്കോ, റാന്നിയില്‍ കല്ലന്‍പറമ്പില്‍ ചാക്കോ, കൈപ്പട്ടൂര്‍ പുത്തന്‍വീട്ടില്‍ കൊച്ചുകോശി, കണ്ണന്‍കോട്ടു കള്ളോട്ടു കോശി, പരുമലെ അരികുപുറത്തു മാത്തന്‍, ചാത്തന്നൂര്‍ കോയിപ്രത്തു ചാക്കോ, തുമ്പമണ്‍ പള്ളിവാതുക്കല്‍ സ്കറിയ, ടി ചക്കിട്ടടത്തുപാറയില്‍ മാത്തന്‍, കടമ്പനാടു അമ്പനാട്ടു ഇടിച്ചാണ്ടി, പള്ളത്തു പടനിലത്തു ചാക്കോ, വീയപുരത്തു പുരയ്ക്കല്‍ ചാക്കോ, മേപ്രാല്‍ പൂതികോട്ടു മാത്തു, മല്ലപ്പള്ളില്‍ കയ്യാലാത്തു ഗീവറുഗീസ്, കായംകുളത്തു കൊട്ടക്കാട്ടു ചെറിയ, ചേപ്പാട്ടു പുത്തന്‍വീട്ടില്‍ യോഹന്നാന്‍, ഓമല്ലൂര്‍ വടക്കേടത്തു ചെറിയ, മാവേലിക്കര തൂമ്പുങ്കല്‍ കൊച്ചുവര്‍ക്കി, പള്ളിപ്പാട്ടു മൂലയില്‍ ഗീവറുഗീസ്സു, കാരിച്ചാല്‍ ആലുംമൂട്ടില്‍ കൊച്ചുകോശി, കൊട്ടാരക്കര ആവിയോട്ടു ഗീവറുഗ്ഗീസ്സു, ടി കിഴക്കേതെരുവില്‍ കിഴക്കേടത്തു ഉമ്മമ്മന്‍, കുണ്ടറെ ഉണ്ണിക്കോട്ടു മാത്തന്‍ പണിക്കരു, കാട്ടൂര്‍ പടശേരിയകത്തു അയിപ്പു.

11. സുറിയാനി സമൂഹത്തിന്നു അവരുടെ പള്ളിവകയായും പൊതുവകയായും ഉള്ള മുതലിനെപ്പറ്റി ഇപ്പോള്‍ ഉള്ള ശട്ടങ്ങളെ ഭേദപ്പെടുത്തുന്നതിനും പുതിയ ക്രമങ്ങളെ ഏര്‍പ്പെടുത്തുന്നതിനും പള്ളിക്കണക്കുകള്‍ ആണ്ടടക്കമുള്ളതു കേട്ടു തീര്‍ക്കുന്നതിനും, യോഗം നിശ്ചയിക്കുന്ന അതതു പള്ളിയിലെ എപ്പിത്രോപ്പന്മാരെ സ്ഥിരപ്പെടുത്തുന്നതിനും വിദ്യാഭ്യാസങ്ങള്‍ വര്‍ദ്ധിക്കുന്നതിനു വേണ്ട പ്രയത്നങ്ങള്‍ ചെയ്യ്യേണ്ടതിനുള്ള ചുമതലയും സമുദായത്തിനു ഉപയോഗപ്പെടുന്ന പുസ്തകങ്ങള്‍ ആവശ്യപ്പെട്ട ഭാഷകളില്‍ അച്ചടിപ്പിക്കുന്നതിനും, കേടു ഭവിച്ചിരിക്കുന്ന പള്ളികളുടെ അറ്റകുറ്റം തീര്‍ക്കുന്നതിനും പുതിയ പള്ളികള്‍ പണിയിക്കുന്നതിനും ഇസ്കൂളുകള്‍ ഉണ്ടാക്കുന്നതിനും, മേല്‍ കമ്മട്ടിക്കാര്‍ ചുമതലക്കാറരായിരിക്കേണ്ടതാണെന്നു നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

12. പാത്രിയര്‍ക്കീസ്സു ബാവാ തിരുമനസ്സിലേക്കുള്ള റെശ്ശീസ്സാ പിരിച്ചു അയക്കുന്നതിനും ഭരിക്കുന്ന മെത്രാപ്പോലീത്തായ്ക്കുള്ള കൈമുത്തവകാശം മുതലായി പള്ളികളില്‍ നിന്നു വരേണ്ടുന്ന മുതലുകള്‍ പിരിപ്പിക്കുന്നതിനും അതുകൊണ്ടു പോരാതെ വരുന്നു എങ്കില്‍ അതിലേക്കുള്ള വഴി സ്ഥിരപ്പെടുത്തുന്നതു കൂടാതെ, ദയറായെക്കാര്‍ക്കുള്ള ചിലവിന്‍റെ മാര്‍ഗ്ഗവും ആലോചിച്ചു ആയ്തും, വികാരിമാര്‍ക്കു എടവകയില്‍ നിന്നും ശക്തിപോലെ ഒരു ശമ്പളം കൊടുപ്പിക്കുന്നതിനും സിക്രട്ടറി മുതലായവരുടെ മാസപ്പടികള്‍ കൊടുത്തു നടത്തുന്നതിനും കമ്മട്ടിക്കാര്‍ ചുമതലക്കാറരായിരിക്കണമെന്നു സ്ഥിരപ്പെടുത്തി.

13. ആണ്ടടക്കം പള്ളിവക വരവു ചെലവിന്‍റെ കണക്കിനും, ഓരോ പള്ളിയിലുള്ള പൊന്‍വെള്ളി ശീലവെഞ്ചനാദി വെങ്കലപാത്രം നിലംപുരയിടം മുതലായിട്ടുള്ളതിന്‍റെ മുതല്‍ വിവരം പട്ടികക്കും ഓരോ സംവത്സരങ്ങളില്‍ വിശേഷാല്‍ ഉണ്ടാകുന്നവയും കേടുവരുന്നവയും ആയ വസ്തുവകകളുടെ വിവരത്തിനുള്ള കണക്കും മാമ്മോദീസാ, പെണ്‍കെട്ട്, ശവമടക്കല്‍ മുതലായതിന് എഴുതിവരുന്നതിന്‍റെയും ഓരോ പ്രതി കണക്കെഴുതി വികാരിയും കൈക്കാറരും യോഗത്തില്‍ നാലു പേരും കൂടി ഒപ്പിട്ടു മേല്പറഞ്ഞ കമ്മട്ടിയാര്‍ക്കു ആണ്ടുതോറും അയയ്ക്കവേണ്ടിയിരിക്കുന്നതു കൂടാതെ മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള കാര്യങ്ങള്‍ക്കും ആവശ്യംപോലെ വേണ്ടുന്ന വകയ്ക്കു അതാതു സമയം കമ്മട്ടിക്കാറരുടെ പേര്‍ക്കു എഴുതി അറിവിക്കേണമെന്നു നിശ്ചയിച്ചു യോഗം ഉറപ്പിച്ചു.

14. നമ്മുടെ സമൂഹം വക എല്ലാ കാര്യങ്ങള്‍ക്കും കമ്മട്ടിക്കാറരു കൈകാര്യകര്‍ത്താക്കളായിരിക്കണമെന്നു മേല്‍ വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മതസംബന്ധമായും സാമൂഹ്യസംബന്ധമായും പൊതുവില്‍ ഉണ്ടായിവരുന്ന സകല വ്യവഹാരങ്ങളും അവരു എല്ലാവരും കൂടി നടത്തുന്നതു പ്രയാസമാകയാല്‍ അതുകള്‍ ഒക്കയും നടത്തുന്നതിനു ആവശ്യപ്പെടുന്ന മുതല്‍ ശേഖരിക്കുന്നതിനും ഉള്ള അധികാരം പ്രസിഡണ്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കായിരിക്കണമെന്നും അതിലേക്കു കമ്മട്ടി മെമ്പ്രന്മാരു സഹായികളായിരിക്കണമെന്നും നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

15. പ്രസിഡണ്ടു മെത്രാപോലീത്താ അവര്‍കള്‍ പള്ളികളില്‍ സര്‍ക്കൂറ്റു ചെയ്യുന്ന സമയങ്ങളില്‍ അദ്ദേഹം പള്ളി തെരട്ടുകള്‍ പരിശോധിക്കുകയും എപ്പിത്രോപ്പെന്മാരെ സ്ഥിരപ്പെടുത്തുകയും സ്കൂളുകള്‍ മുതലായതു ഏര്‍പ്പെടുത്തുകയും പള്ളികളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളെ തീര്‍ച്ചപ്പെടുത്തുകയും അതാതു സമയം ആവശ്യപ്പെടുന്ന കാര്യങ്ങളെ നടത്തുകയും ചെയ്യുന്നതു കൂടാതെ അദ്ദേഹത്തിന്‍റെ സകല നടത്തകള്‍ക്കും ഒരു ഡയറി എഴുതി സൂക്ഷിക്കേണ്ടതും അതു കമ്മട്ടി കൂടുമ്പോള്‍ വായിക്കേണ്ടതും ആണെന്നു നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

16. ഏതെങ്കിലും സംഗതിവശാല്‍ കമ്മട്ടി മെമ്പ്രന്മാരുടെ തുക കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള അധികാരം സമൂഹക്കാര്‍ക്കായിരിക്കേണ്ടതും ഇങ്ങിനെയുള്ള എല്ലാ കാര്യങ്ങളിലും അധികംപേരുടെ അഭിപ്രായം സ്വീകരിച്ചു നടത്തേണ്ടതും ആണെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

17. പുരാതനകാലം മുതല്‍ക്കേ നമ്മുടെ മലങ്കര യാക്കോബായ സുറിയാനി സഭയും അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ താഴെയുള്ള മറ്റു സുറിയാനിസഭകളും തമ്മിലുള്ള യോജിപ്പും സംബന്ധവും ഇല്ലാതാക്കണമെന്ന് അന്യമതക്കാര്‍ വളരെക്കാലമായി നാനാപ്രകാരേണയുള്ള പ്രയത്നങ്ങള്‍ ചെയ്തുവരുന്നതും ബ്രിട്ടീഷു റസിഡണ്ടായിരുന്ന ബെല്ലാര്‍ഡ് സായിപ്പു മുഖാന്തിരം ഉണ്ടാക്കിച്ചിട്ടുള്ള വിരുതു പ്രകരണത്തില്‍ അന്ത്യോഖ്യായുടെ സാഹിത്യം നിലനില്ക്കും കാലമൊക്കയും മലയാളത്തിലുള്ള സുറിയാനിസഭയില്‍ സമാധാനം ഉണ്ടാകയില്ലെന്നു പറഞ്ഞിട്ടുള്ളത് നോക്കുമ്പോള്‍ ആ സാഹിത്യം നിലനില്ക്കുവാനായി സകല കാര്യങ്ങളിലും പരദേശ ഇടവകകളും മലംകര ഇടവകയും എപ്പോഴും യോജിച്ചു രണ്ടു വകക്കാര്‍ക്കും അന്ത്യോഖ്യാ സിംഹാസനത്തുങ്കലേക്കുള്ള അവകാശം സമവും സംബന്ധം തുല്യവും ആയിരിക്കുകയും ഇവിടുത്തെ മജലീസ്സും (കമ്മട്ടി) അവിടുത്തെ മജലീസ്സും  അന്യോന്നതയോടെ ഇരിക്കുകയും കമ്മട്ടിയുടെ അനുമതിയോടു കൂടി നമ്മുടെ സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യ്യപ്പെടുന്ന സകല ഏര്‍പ്പാടുകളും സാധുവായിരിക്കുകയും ചെയ്യ്യണമെന്ന് നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു.

18. ഈ നിശ്ചയങ്ങള്‍ വിശുദ്ധ പിതാവും മെത്രാപോലീത്തായും സമൂഹക്കാറരും അന്യോന്ന്യം സമ്മതിച്ചു എന്നുള്ള ഉറപ്പിനുവേണ്ടി വിശുദ്ധ പിതാവും മെത്രാപോലീത്തായും തങ്ങളുടെ ഒപ്പും മുദ്രയും വയ്ക്കുന്നതല്ലാതെ സമൂഹക്കാറരും ഒപ്പുകള്‍ ഇട്ടു ഉറപ്പിക്കണമെന്നു യോഗം നിശ്ചയിച്ചതിനെ സ്ഥിരപ്പെടുത്തി ഒപ്പുകള്‍ ഇട്ടിരിക്കുന്നു.

(ഒപ്പ്)

മാര്‍ ദീവന്നാസ്യോസ് മെത്രാപോലീത്താ (ഒപ്പ്) (മുദ്ര)

മുളന്തുരുത്തി സുന്നഹദോസ് ഹാജര്‍


1. അങ്കമാലി അകപ്പറമ്പു പള്ളി
താഴത്തുവീട്ടില്‍ ഇട്ടിമാത്തു കത്തനാരു ഒപ്പ്
ചക്കര അകത്തൂട്ടു ദാവീദ് കത്തനാരു ,,
കൂരന്‍ യാക്കോബു കത്തനാരു ,,
വൈലിപറമ്പില്‍ മാത്തു ഇട്ടൂപ്പ് ,,
അമ്പാട്ടു മാത്തു തരിയ്തു ,,
തേലപ്പള്ളില്‍ വറുഗീസ് മത്തായി ,,
2. നെരണത്തു പള്ളി
മട്ടയ്ക്കല്‍ ബഹനാന്‍ കത്തനാരു ,,
പനയ്ക്കാമറ്റത്തു മത്തായി കത്തനാരു ,,
കണിയാന്ത്ര നൈനാന്‍ കത്തനാരു ,,
കാരിക്കോട്ടു മട്ടയ്ക്കല്‍ ദാനിയേല്‍ കത്തനാരു ,,
എലഞ്ഞിക്കല്‍ മാത്തു ചാക്കോ ,,
മട്ടയ്ക്കല്‍വീട്ടില്‍ പെരുമാള്‍ ചാക്കോ വൈദ്യന്‍ ,,
പള്ളിക്കടവില്‍ ചാക്കോ കുഞ്ചെറിയ ,,
വരത്തര പള്ളത്തു മാമ്മന്‍ മത്തായി ,,
പുത്തുപ്പള്ളില്‍ വര്‍ക്കി കൊച്ചുവര്‍ക്കി ,,
3. ആര്‍ത്താറ്റു കുന്നംകുളം മുതലായ പള്ളി
പനെയ്ക്കല്‍ യാക്കോബ കത്തനാരു ,,
പനയ്ക്കല്‍ പാത്തപ്പന്‍ അയ്പൂരു ,,
ടിയില്‍ ഇയ്യാക്കു താരു ,,
പനയ്ക്കല്‍ വറുഗീസു ഇട്ട്യേര ,,
കാക്കശ്ശേരില്‍ ഇയ്യാക്കു ഈയ്യ്യപ്പന്‍ ,,
4. പള്ളിക്കര പള്ളി
കോച്ചേരില്‍ പൗലോസു കത്തനാരു ,,
കല്ലറപ്പാറെ പത്രോസ് കത്തനാരു ,,
പാപ്പാറെ മാത്തു മാത്തുള്ള ,,
5. മഞ്ഞപ്ര പള്ളി
അറയ്ക്കപ്പറമ്പില്‍ അബ്രഹാം കത്തനാരു ഒപ്പ്
ടിയില്‍ ഇട്ട്യേച്ചന്‍ വര്‍ക്കി ,,
6. മാമ്മലശ്ശേരി പള്ളി
മാണംങ്കോട്ട് പൗലോസ് കത്തനാരു ,,
എടയത്തു വര്‍ക്കി ചെറിയ ,,
തുരുത്തിക്കാട്ട് പൊരത്തു മാത്തു ,,
7. പുരവത്തു പള്ളി
കാരമെല്‍ അബ്രഹാം കത്തനാരു ,,
പുത്തന്‍പുരയ്ക്കല്‍ തോമ്മാ ശെമ്മാശ് ,,
8. ചിറളയത്ത് പള്ളി
കരുമാങ്കുഴി പൗലോസു കത്തനാരു ,,
ചെറുവത്തൂരു മത്തായി ശെമ്മാശ ,,
9. മാക്കാംകുന്ന് പള്ളി
തെങ്ങുന്ത്ര ഗീവറുഗ്ഗീസു കോറി ,,
10. കുന്നംകുളം പുത്തന്‍പള്ളി
കോലാടി മാത്തു കത്തനാരു ,,
പനയ്ക്കല്‍ ഇട്ട്യേര ചേറു ,,
11. കിഴവള്ളു പള്ളി
വികാരി പീടികയില്‍ ഗീവറുഗീസ് കോറി ,,
12. കുണ്ടറ പള്ളി
കിഴക്കേവിളയില്‍ മത്തായി കത്തനാരു ,,
കൈക്കാരന്‍ കുരിയേശു ,,
13. ഓണക്കുറ്റി പള്ളി
വികാരി വാളനടയില്‍ യോഹന്നാന്‍ കത്തനാരു ,,
14. വേങ്ങു പള്ളി
വികാരി പൊയ്ക്കാട്ടില്‍ ഗീവര്‍ഗ്ഗീസു കത്തനാരു ,,
15. കുണ്ടറ പുത്തന്‍പള്ളി
തെങ്ങുവിളയില്‍ ഈശോ കത്തനാരു ,,
മുതല്‍ക്കെട്ടു നടുവിലെവിളയില്‍ ഗീവര്‍ഗ്ഗീസു ,,
തളിയച്ചിറെ ദാവീദ ശെമ്മാശ് ഒപ്പ്
കാരാമെല്‍ ഇട്ടിയവിര ഉലഹന്നന്‍ ,,
16. പോത്താനിക്കാട്ടു പള്ളി
ചെട്ടിയാന്‍ കുടിയില്‍ ഗീവര്‍ഗീസ്സു കത്തനാരു ,,
ചെട്ടിയാന്‍കുടിയില്‍ പൈലി ചെറിയ ,,
17. മുളക്കുളത്തു പള്ളി
മൊറന്തൂക്കില്‍ പൗലോസ് കത്തനാരു ,,
ടിയില്‍ ഔസേപ്പു ചാണ്ടി ,,
ചാണ്ടിയടത്തു ചാണ്ടി പൗലോസ ഒപ്പ്
18. തെക്കന്‍പറവൂര പള്ളി
പാലത്തുങ്കല്‍ തോമ്മാ കത്തനാരു ,,
കൊച്ചുപാലത്തുങ്കല്‍ മത്തായി കത്തനാരു ,,
തോപ്പില്‍ ലൂക്കോസ് കത്തനാരു ,,
വെളിയങ്ങാട്ടില്‍ ഗീവറുഗ്ഗീസ ശെമ്മാശ് ,,
കൊച്ചുപാലത്തുങ്കല്‍ പൗലോ ,,
കോട്ടൂര ഉലഹന്നാന്‍ ,,
19. പുറ്റുമാനു പള്ളി
കണ്ണെത്തു ശീമോന്‍ കത്തനാരു ,,
പാളിയാല്‍ കുര്യാക്കു കുര്യാക്കു ,,
കണ്ണെത്തു ഇട്ടന്‍ വര്‍ക്കി ,,
20. വടകര പള്ളി
ചേലാപറമ്പത്തു ദാവീദ കത്തനാരു ,,
21. കുറിഞ്ഞി പള്ളി
വികാരി തുകലന്‍ മത്തായി കത്തനാരു ,,
നടുത്തുടിയില്‍ ഇട്ടന്‍ കൊച്ചുറു ,,
പാലാല്‍ വര്‍ക്കി ഇട്ടൂപ്പ ,,
22. കോട്ടൂര നസ്രാസു പള്ളി
ചെന്നക്കാട്ടു പൗലോസു കത്തനാരു ,,
മുറിമറ്റത്തില്‍ പൗലോസു കത്തനാരു ,,
ചെന്നക്കാട്ടു യോഹന്നാന്‍ കത്തനാരു ഒപ്പ്
മുറിമറ്റത്തില്‍ കൊച്ചുപുരയ്ക്കല്‍ കുര്യന്‍ അയിപ്പു ,,
ഞാറ്റുപെട്ടില്‍ വര്‍ക്കി ചാക്കോ ,,
23. കോലഞ്ചേരി പള്ളി
കല്ലാനിക്കല്‍ പൗലോസ് കത്തനാരു ,,
കുന്നത്തു പത്രോസ് കത്തനാരു ,,
തേനുങ്കല്‍ യൗസേപ്പ് കത്തനാരു ,,
വാലയില്‍ ഇട്ടൂപ്പ് മാത്തു ,,
കല്ലുങ്കല്‍ കുര്യന്‍ തൊമ്മന്‍ ,,
എളൂര വര്‍ക്കി മാത്തുള്ള ,,
24. കണ്ണിയാട്ടു നെരപ്പേല്‍ പള്ളി
പെരുമ്പാ പുത്തന്‍വീട്ടില്‍ മത്തായി കത്തനാരു ,,
എടപ്പള്ളി മറ്റത്തില്‍ പീലിപ്പോസ് ശെമ്മാശ് ,,
മുരീക്കല്‍ മത്തായി ശെമ്മാശ് ഒപ്പ്
പെരുമ്പ പുത്തന്‍വീട്ടില്‍ പൗലോ ചെറിയാ ,,
25. ശ്രായി ചെറിയപള്ളി
മഴുവഞ്ചേരിപറമ്പത്ത് യാക്കോബ കത്തനാരു ,,
26. പരിയാരത്തു പള്ളി 
വികാരി തെങ്ങുന്ത്രെ ഗീവര്‍ഗ്ഗീസ് കോറി ,,
27. നടമെല്‍ പള്ളി
വടയാടി ഗീവര്‍ഗ്ഗീസ കത്തനാരു ,,
കളരിക്കല്‍ സ്ക്കറിയ കത്തനാരു ,,
മൂക്കഞ്ചേരി ചെറിയതു ചെറിയ ,,
മഞ്ഞളി വര്‍ക്കി പൈലി ,, 
വടയാടി വര്‍ക്കി മാത്തു ,,
പട്ടച്ചേരി വര്‍ക്കി വര്‍ക്കി ,,
മനേടപൊരത്തു തൊമ്മന്‍ ,,
28. മാറാടി പള്ളി
കുറ്റിപ്പിഴെ പൗലോസ് കത്തനാരു ,,
29. ചാത്തന്നു പള്ളി
കൈക്കാരന്‍ കോയിപ്രത്തു ചാക്കോ ഒപ്പ്
30. റാക്കാട്ടു പള്ളി
ഓണാട്ടുതോട്ടത്തില്‍ കുരുവിള കത്തനാരു ,,
31. പന്തളത്തു പള്ളി
വികാരി കിഴക്കേവീട്ടില്‍ തോമ്മാ കത്തനാരു ,,
32. പാമ്പാക്കുട പള്ളി
കോനാട്ടു യോഹന്നാന്‍ മല്പാന്‍ ,,
കോനാട്ടു പുത്തന്‍പുരയ്ക്കല്‍ മാത്തന്‍ കോര ,,
33. പഴഞ്ഞി പള്ളി
ചീരന്‍ ഉട്ടൂപ്പു കത്തനാരു ,,
34. കണ്ടനാട്ടു പള്ളി 
കരോട്ടു ശീമോന്‍ കോറി ,,
പാടത്തുകാരന്‍ അബ്രഹാം കത്തനാരു ,,
പുന്നച്ചാലില്‍ ഗീവറുഗ്ഗീസ് കത്തനാരു ,,
കരിമാങ്കുളം യോഹന്നാന്‍ കത്തനാരു ,,
തൊഴുപ്പാടന്‍ പൗലോസ് കത്തനാരു ,,
തുകലന്‍ മാത്തു പൗലോസ ,,
കരവട്ടു കോരുത കോര ഒപ്പ്
തുകലന്‍ ചുമ്മാരു പൗലോസ ,,
പള്ളിവാതുക്കല്‍ വര്‍ക്കി വര്‍ക്കി ,,
35. മാന്തുരുത്തേല്‍ പള്ളി
ചെറുതോട്ടില്‍ ഗീവര്‍ഗ്ഗീസ് കത്തനാരു ,,
കാഴാപുരത്തു പൗലോസ് കത്തനാരു ,,
വരിക്കച്ചേരില്‍ കുറിയാക്കോസ് ശെമ്മാശ് ,,
അരികുപുറത്തു പൊറൊത്ത ,,
36. കൊച്ചീകോട്ടയില്‍ പള്ളി
വിഗാരി മട്ടമ്മെല്‍ മത്തായി കത്തനാരു ,,
പള്ളിപറമ്പില്‍ ചുമ്മാരു ദാനിയേല്‍
37. കുന്നകുരുടി പള്ളി 
പുളിയനാട്ടു ഇത്താപ്പുരി കത്തനാരു ഒപ്പ്
വെട്ടിക്കെഴക്കന്‍ ചെറിയതു വര്‍ക്കി ,,
വേങ്ങച്ചേരി മത്തായി പൈലി ,,
38. രാമമങ്ങലത്തു പള്ളി
മാങ്ങാച്ചാലില്‍ ഗീവര്‍ഗ്ഗീസ് കത്തനാരു ,,
39. റാന്നി പള്ളി
വികാരി താഴത്തു മാത്തു കത്തനാരു ,,
40. തിരുവല്ലാ പള്ളി
കോവൂര്‍ ഗീവര്‍ഗ്ഗീസ കത്തനാരു ,,
കോടിയാട്ടു യാക്കോബ കത്തനാരു ,,
ടി ഗീവര്‍ഗ്ഗീസു ഗീവര്‍ഗ്ഗീസ ,,
തെക്കേ പൈനുംമൂട്ടില്‍ കോശി വര്‍ക്കി ,,
പുത്തന്‍പുരയ്ക്കല്‍ മാത്തു കൊച്ചിട്ടി ,,
കൊങ്കരെ ഇക്ക ഉമ്മന്‍ ,,
പീടികയ്ക്കല്‍ ഇട്ടിക്കുരുവിള വര്‍ക്കി ,,
41. കുറിച്ചിയില്‍ പള്ളി
കോലത്തുകളത്തില്‍ കുരുവിള കത്തനാര്‍ ,,
എടത്തികുന്നേല്‍ തൊമ്മി മാത്തന്‍ ,,
42. നെല്ലിക്കല്‍ പള്ളി
ചുങ്കത്തില്‍ യാക്കോബ് കത്തനാരു ,,
മാലെത്തു വര്‍ഗ്ഗീസു ,,
43. അയിരൂ പള്ളി 
മാവേലില്‍ ഗീവര്‍ഗ്ഗീസ് കത്തനാരു ,,
കുറ്റിക്കണ്ടത്തില്‍ ചാക്കോ തോമ്മാ ഒപ്പ്
44. കാട്ടൂര്‍ പള്ളി
വട്ടപ്പറമ്പില്‍ അബ്രഹാം ചെമ്മാശ് ,,
വടശ്ശേരിയകത്ത് ഇടിച്ചാണ്ടി അയിപ്പ ,,
45. മല്ലപ്പള്ളി പള്ളി
പയ്യുംമ്പള്ളി ഗീവര്‍ഗ്ഗീസ അവിരാ ,,
കൈയ്യാലത്തു ചാക്കോ പോത്ത ,,
വാളക്കുഴിയില്‍ അയിപ്പ വര്‍ഗ്ഗീസ ഒപ്പ്
46. കല്ലിച്ചേരി പള്ളി
പുളിമൂട്ടില്‍ അബ്രഹാം കത്തനാരു ,,
തുണ്ടിയില്‍ തോമ്മാ കത്തനാരു ,,
വാളന്‍പറമ്പില്‍ മാത്തുള്ള ഇട്ടിയവിര ,,
പഞ്ചംകുളത്തു ഇട്ടിയവിരാ ചാക്കോ ,,
47. പാമ്പാടി പള്ളി
കരിങ്ങണാമറ്റത്തില്‍ കുര്യന്‍ ചാക്കോ ഒപ്പ്
കടവുംഭാഗത്തെ തൊമ്മന്‍ തൊമ്മന്‍ ,,
കരോട്ടു കുര്യന്‍ ഇട്ടി ,,
48. നാലന്നാക്കല്‍ പള്ളി
പുതുപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ കത്തനാരു ,,
49. കയ്പട്ടൂര്‍ പള്ളി
വികാരി പീടികയില്‍ അബ്രഹാം കത്തനാരു ,,
നെടുവേലില്‍ ചാക്കോ ഗീവര്‍ഗ്ഗീസ ,,
50. ഓമല്ലൂര്‍ പള്ളി
പീടികയില്‍ അബ്രഹാം കത്തനാരു ,,
51. കടമറ്റത്തു പള്ളി
തേക്കലക്കാട്ടു ഗീവര്‍ഗ്ഗീസ് കത്തനാരു ,,
മുണ്ടന്‍ചിറ തൊമ്മന്‍ വര്‍ക്കി ,,
ചേണാല്‍ ഇത്താപ്പിരി ഇത്താക്കു ,,
52. തുമ്പമണ്‍ പള്ളി
കരിങ്ങാട്ടില്‍ സ്കറിയാ കത്തനാരു ,,
കണിച്ചേരില്‍ കോരുതു കിയ്യാപിള്ള ,,
53. കൊടശ്ശനാട്ടു പള്ളി 
വികാരി തെക്കേടത്തു യോഹന്നാന്‍ കത്തനാരു ,,
വല്യവീട്ടില്‍ കുരുവിള കോശി ,, 
കീപ്പള്ളില്‍ മാമ്മന്‍ മാമ്മന്‍ ,,
54. ചന്ദനപ്പള്ളി പള്ളി
കരിങ്ങാട്ടില്‍ സ്കറിയ കത്തനാരു ,,
55. പുതുപ്പള്ളി പള്ളി
പടിഞ്ഞാറെക്കുറ്റു യാക്കോബ കത്തനാരു ഒപ്പ്
പാറയ്ക്കല്‍ മാണി ഈശോ ,,
ഏലമലെ മാണി മാണി ,,
56. കോട്ടയത്തു വല്യപള്ളി
എടവഴിക്കല്‍ ഗീവര്‍ഗ്ഗീസ കത്തനാരു ,,
ഒറ്റത്തയ്ക്കല്‍ തൊമ്മന്‍ മാണി ,,
57. ചേലക്കര പള്ളി
വികാരി കോലാടി മാത്തു കത്തനാരു ,,
58. തുരുത്തിക്കാട്ടു പള്ളി
വികാരി കാരിക്കോട്ടു ദാനിയേല്‍ കത്തനാരു ,,
കൊന്നക്കല്‍ മാത്തുള്ള ചെറിയാന്‍ ,,
ചെട്ടുപള്ളില്‍ പോത്തന്‍ ചാണ്ടി ,,
59. പീച്ചാനിക്കാട്ടു പള്ളി
കൂരന്‍ പൗലോസ് കത്തനാര്‍ ,,
തോലപ്പിള്ളീല്‍ ഇട്ടിയവിര വറുഗ്ഗീസ ,,
പുന്ത്ര വര്‍ക്കി യൌസേപ്പു ,,
60. മഴുവന്നൂര്‍ പള്ളി
കുളങ്ങാട്ടില്‍ യൗസേപ്പ് കത്തനാരു ,,
മാടപ്പറമ്പെല്‍ വര്‍ഗ്ഗീസു മാത്തു ,,
61. ചെമ്പില്‍ പള്ളി
മണപ്രത്തു തോമ്മാ കത്തനാരു ,,
മാളിയ്ക്കെല്‍ ഉലഹന്നന്‍ തൊമ്മന്‍ ,,
62. നീലംപേരൂ പള്ളി
മാലിത്ത്റ ഏല്യാസു കത്തനാരു ,,
വഞ്ചിത്ത്റ തൊമ്മന്‍ കുരുവിള ,,
നസ്രാണിതുണ്ടിയില്‍ കുര്യന്‍ കുര്യന്‍ ,,
63. പുത്തന്‍കാവ് പള്ളി
ആലുംമൂട്ടില്‍ പത്രോസു കത്തനാരു ,,
പുത്തന്‍പുരയ്ക്കല്‍ മാമ്മന്‍ ഈപ്പന്‍ ,,
കൊല്ലന്‍പറമ്പില്‍ കുഞ്ഞെനാ ഈപ്പന്‍ ഒപ്പ്
64. കുറുപ്പുംപടി പള്ളി
വെളിയത്തു ഗീവര്‍ഗ്ഗീസു കോര്‍എപ്പിസ്കോപ്പാ ,,
തോട്ടത്തില്‍ മാത്തു ശെമ്മാശ് ,,
തോമ്പ്ര ഗീവര്‍ഗ്ഗീസ ശെമ്മാശ് ,,
കല്ലറയ്ക്കല്‍ കോരാ വര്‍ക്കി ,,
തുരുത്തിയില്‍ മത്തായി വര്‍ക്കി ,,
മഞ്ഞമ്മക്കുടി മാത്തു പൈലി ,,
65. ചെന്നിത്തല പള്ളി
കൊറ്റത്തുവിളയില്‍ ഗീവര്‍ഗ്ഗീസ് കത്തനാരു ,,
66. ചെങ്ങന്നൂ പള്ളി
കൈക്കാരന്‍ കടന്തൊട്ടില്‍ മാമ്മന്‍
67. കോതമംഗലത്തു വല്യപള്ളി
ഇരുമലെ യൌസെപ്പു കത്തനാരു ,,
ശ്രാമ്പിക്കുടി വര്‍ക്കി വര്‍ക്കി ,,
തക്കിരിക്ക വര്‍ക്കി പാവു ,,
68. കുമരകത്തു പള്ളി
ഉമ്മാച്ചേരില്‍ അബ്രഹാം കത്തനാരു ,,
മുറിപ്പുരയ്ക്കല്‍ പോത്തന്‍ കുരുവിള ,,
കളത്തിപ്പറമ്പില്‍ കുര്യന്‍ ഇട്ടി ,,
69. കോട്ടപ്പടി പള്ളി
ഇരുമലെ യൌസേപ്പ് കത്തനാരു ,,
മഞ്ഞുമ്മക്കുടി മാത്തു പൈലി ,,
ശ്രാമ്പിക്കുടി വര്‍ക്കി വര്‍ക്കി ,,
70. കല്ലൂപ്പാറ പള്ളി
കല്ലൂ പീലിപ്പോസ് കത്തനാരു ,,
പന്നിക്കോട്ട് ഈപ്പന്‍ പോത്ത ,,
71. കല്ലുങ്കത്ര പള്ളി
മുപ്പാത്തിയില്‍ സ്കറിയാ കത്തനാരു ,,
കളപ്പുരയ്ക്കല്‍ ചാക്കോ ചെറിയാന്‍ ,,
പുത്തന്‍കളത്തില്‍ ഉലഹന്നാന്‍ ചാക്കോ ഒപ്പ്
72. മാവേലിക്കര പള്ളി - തഴക്കര
വടക്കെതലയ്ക്കല്‍ ഇടിച്ചാണ്ടി കത്തനാരു ,,
പോളച്ചിറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ഉമ്മന്‍ച്ചാണ്ടി ,,
വടക്കേവീട്ടില്‍ അയിപ്പ ഗീവര്‍ഗ്ഗീസു ,,
73. പാലക്കൊഴ പള്ളി
കുളിരാങ്കല്‍ തൊമ്മാ കത്തനാരു ഒപ്പ്
വേണാട്ടു കുരുവിള മത്തായി ,,
74. ചേപ്പാട്ടു പള്ളി
പുത്തന്‍വീട്ടില്‍ മാത്തു കത്തനാരു ,,
ടി പീലിപ്പോസ് കത്തനാരു കൊച്ചുകോശി ,,
തറയില്‍ ഇട്ടൂപ്പ ഇട്ടി ,,
75. കരിങ്ങാശ്ര പള്ളി
കുറ്റിക്കാട്ടില്‍ ഗീവര്‍ഗ്ഗീസു കത്തനാരു ,,
കറുത്തെടുത്തു പീലിപ്പോസ് കത്തനാരു ,,
കുഴിയാഞ്ഞാല്‍ ഗീവര്‍ഗ്ഗീസു കത്തനാരു ,,
ചെറുതോട്ടില്‍ കുര്യന്‍ വര്‍ക്കി ,,
76. പള്ളിപ്പാട്ടു പള്ളി
കയ്മവീട്ടില്‍ മാത്തന്‍ കത്തനാരു ,,
വെങ്ങാലില്‍ മാത്തന്‍ ഗീവര്‍ഗ്ഗീസ ,,
അറ്റകുളങ്ങരെ മാത്തന്‍ മാത്തന്‍ ,,
77. കാരിച്ചാല്‍ പള്ളി
പുത്തന്‍വീട്ടില്‍ മാത്തന്‍ കത്തനാരു
കൊളങ്ങര കിഴക്കേതില്‍ മാത്തന്‍ കോശി ,,
കണിയാം വടക്കെതില്‍ ചാക്കോ ചാക്കോ ,,
മൊളമൂട്ടില്‍ മാത്തുണ്ണി മത്തായി ,,
78. വെളിയനാട്ടു പള്ളി
കണ്ണെത്തു അബ്രഹാം കത്തനാരു ,,
പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ തോമ്മാ ,,
വാഴയില്‍ ഉതുപ്പാന്‍ തോമ്മാ ,,
79. തുരുത്തിപിളി പള്ളി
തുരുത്തിയില്‍ അബ്രഹാം കത്തനാരു ,,
80. പരുമല പള്ളി
വികാരി കാരിക്കോട്ടു ദാനിയേല്‍ കത്തനാരു ,,
81. വാകത്താനത്തു പള്ളി
വള്ളിക്കാട്ടു പൗലോസ് കത്തനാരു ,,
82. പുതുശ്ശെരി പള്ളി
വികാരി എളന്തുരുത്തില്‍ പീലിപ്പോസ് കത്തനാരു ,,
83. പള്ളത്തു പള്ളി
എട്ടടത്തുംപടിക്കല്‍ തൊമ്മന്‍ കുര്യന്‍ ,,
പാറപ്പുറത്ത് കുര്യന്‍ ഉലഹന്നാന്‍ ,,
84. കോട്ടയത്തു ചെറിയപള്ളി
വേങ്കടത്തു അലക്സന്ത്രയോസു കത്തനാരു ,,
ടി അലക്സന്ത്രയോസു ശെമ്മാശ് ,,
കുന്നുംപുറത്തു കോര കുര്യന്‍ ,,
കാഞ്ഞരത്തില്‍ ഇട്ടിയവിര ചെറിയാന്‍ ,,
വഞ്ചിത്റ ചാക്കോ ചാണ്ടി ,,
കോമടത്തുശേരില്‍ അവിരാ വര്‍ഗ്ഗീസു ,,
85. കോതമംഗലത്തു ചെറിയപള്ളി
പള്ളിമാലി ഗീവറുഗീസ്സു കത്തനാരു ,,
ചേലാട്ടു ഗീവറുഗീസ കത്തനാരു ,,
പുതുക്കയില്‍ കുരുവിള മാത്തു ,,
ചേലാട്ടു ഔസേപ്പു വര്‍ക്കി ,,
കാക്കക്കുടി തോമ്മാ കത്തനാരു വര്‍ക്കി ,,
86. മണര്‍കാട്ടു പള്ളി
വേങ്കടത്തു അലക്സന്ത്രയോസ് കത്തനാരു ,,
ടിയില്‍ അയ്പ മാത്തു ,,
പറമ്പുകരെ അയിപ്പു ചെറിയാന്‍ ,,
87. മാവേലിക്കര പുതിയകാവു പള്ളി
വികാരി പണിക്കരു യാക്കോബ് കത്തനാരു ,,
വിലനിലത്തു ഗീവര്‍ഗ്ഗീസു കത്തനാരു ഒപ്പ്
കാഞ്ഞിരത്തുംമൂട്ടില്‍ പെരുമാള്‍ പീലിപ്പോസ്സു ,,
88. മുളന്തുരുത്തി പള്ളി
തോപ്പില്‍ സ്കറിയാ കത്തനാരു ,,
പാലക്കാട്ടു ഗീവര്‍ഗ്ഗീസ കത്തനാര്‍ ,,
ചാലപ്പുറത്ത് യാക്കോബ കോര്‍എപ്പിസ്കോപ്പാ ,,
ചാലില്‍ ചെറിയ കുഞ്ഞിക്കോര ,,
പടെമ്പാടത്തു കുരുവിള ഇട്ടിയവിര ,,
89. ശ്രായി പള്ളി
മഴുവഞ്ചേരിപറമ്പത്ത കോരുത കുഞ്ഞിപ്പൈലി ,,
90. കോട്ടയത്തു പുത്തന്‍പള്ളി
കുന്നുംപുറത്തു യാക്കോബു കത്തനാരു ,,
എരുത്തിക്കല്‍ സ്കറിയ കത്തനാരു ,,
നെട്ടാച്ചേരി മാണി ഇട്ടിയവിര ,,
എരുത്തിക്കല്‍ കുഞ്ഞുതൊമ്മന്‍ ചാണ്ടി ,,
എലഞ്ഞിത്റ കുര്യന്‍ കുര്യന്‍ ,,
91. കാരക്കല്‍ പള്ളി
വികാരി കടവില്‍ അബ്രഹാം കത്തനാരു ,,
പുത്തന്‍പുരക്കല്‍ കുര്യ കൊച്ചുകുര്യ ,,
92. തലവടി കിഴക്കേക്കര പള്ളി
വികാരി കണിന്ത്രെ യൌനാന്‍ കത്തനാരു ,,
ആറ്റുമാലി പുത്തന്‍പുരക്കല്‍ ചാണ്ടി ,,
അടങ്ങപ്രത്തു കോടിക്കല്‍ മാത്തു മാത്തു ,,
93. തിരുവല്ലാ പുത്തന്‍പള്ളി
കോടിയാട്ടു യാക്കോബു കത്തനാരു ,,
കൊല്ലവനെ ഇടിക്കുള മാത്തു ,,
94. കറ്റാണത്തു പള്ളി
വല്ലിയഴുത്തു മാത്തുണ്ണി മാത്തന്‍ ,,
കുറ്റിയില്‍ തൊമ്മി കോശി ,,
95. വിയപുരത്തു പള്ളി
പുരക്കല്‍ മത്തായി കത്തനാരു ,,
തേവേരില്‍ ഉമ്മമ്മന്‍ വറീതു ,,
96. കരുവാറ്റ പള്ളി
മണച്ചിറക്കല്‍ ഗീവര്‍ഗ്ഗീസ ശെമ്മാശ് ,,
മണച്ചിറ പുത്തന്‍പുരക്കല്‍ ഇടുക്കുള വര്‍ക്കി ,,
നെടുങ്ങോട്ടു കോശി ഇടുക്കുള ,,
97. അനപ്രമ്പാല്‍ പള്ളി
വരിക്കളത്തില്‍ മാത്തന്‍ മാത്തന്‍ ,,
പുത്തന്‍പുരക്കല്‍ മാമ്മന്‍ മാമ്മന്‍ ,,
98. തലവടി കുഴിപ്പള്ളി
വികാരി പൈനുംമൂട്ടില്‍ ഗീവര്‍ഗ്ഗീസു കത്തനാരു ,,
ചക്കാലയില്‍ ചാണ്ടി കൊച്ചാണ്ടി ,,
കുമ്പംതാനത്തു ഇട്ടിയവിര ചാക്കോ ,,
99. നെച്ചൂ പള്ളി
ചോളൊത്തില്‍ അബ്രഹാം കത്തനാരു ,,
100. ചാലശ്ശേരി പള്ളി
വികാരി ചീരന്‍ ഇട്ടൂപ്പു കത്തനാരു ,,
തോമ്പ്ര പത്റോസ്സു ,,
101. ചെങ്ങളത്തില്‍ പള്ളി
വികാരി യാക്കോബു കത്തനാരു ,,
മുണ്ടാട്ടു അയിപ്പു അയിപ്പു ,,
102. കായങ്കുളത്തു പള്ളി
പള്ളിത്തോട്ടത്തില്‍ ഇട്ടിച്ചെറിയ കുഞ്ഞുതൊമ്മി ,,
ആലൂംമൂട്ടില്‍ യൊഹന്നാന്‍ മമ്മന്‍ ,,
പാറമേല്‍ ഇടിചാണ്ടി കോശി ,,
103. കണ്ണന്‍കോട്ടു പള്ളി
കൈക്കാരന്‍ കള്ളോട്ടു കുഞ്ഞുകോശി ,,

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)