Posts

Showing posts from May, 2026

സി. ഐ. നൈനാന്‍

Image
വടക്കേത്തലയ്ക്കല് ‍ കുഞ്ചാറ്റില് ‍ ഇടിച്ചാണ്ടിയുടെയും, അന്നമ്മയുടെയും സീമന്തപുത്രനായി സി.ഐ. നൈനാന് ‍ 1898-ല് ‍ ഒക്ടോബര് ‍ 2-ാം തീയതി ജനിച്ചു. മാവേലിക്കര ബി.എച്ച്.ഹൈസ്കൂളിലും കോട്ടയം സി.എം.എസ്. കോളേജിലും മദ്രാസ് ക്രിസ്ത്യന് ‍ കോളേജിലുമായി വിദ്യാഭ്യാസം പൂര് ‍ ത്തിയാക്കി. മാവേലിക്കര ബി.എച്ച്. ഹൈസ്കൂളില് ‍ ഒരു അദ്ധ്യാപകനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. അതോടൊപ്പംതന്നെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാര്യങ്ങളില് ‍ ആദ്യകാലം മുതല് ‍ തന്നെ ശ്രദ്ധ പതിപ്പിക്കുവാന് ‍ തുടങ്ങിയിരുന്നു. മലങ്കര ഓര് ‍ ത്തഡോക്സ് സഭയിലെ പ്രശസ്തനായ സുവിശേഷകന് ‍ എന്ന പദവി കൈവരിച്ചു. കോയമ്പത്തൂര് ‍ തടാകം ആശ്രമ ബോര് ‍ ഡു മെമ്പര് ‍ , പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോര് ‍ ഡു മെമ്പര് ‍ , മാനേജിംഗ് കമ്മറ്റി മെമ്പര് ‍ , മാവേലിക്കര ഐ.ററി.ഐ. സ്ഥാപകനേതാക്കളി ല് ‍ പ്പെട്ട അംഗം എന്നീ നിലകളില് ‍ സേവനം ചെയ്തിട്ടുണ്ട്. റീത്തുപ്രസ്ഥാനം ഉടലെടുത്തപ്പോള് ‍ അതിന് എതിരായി പ്രവര് ‍ ത്തിച്ചു. കുണ്ടറ സെമിനാരി ഹൈസ്കൂള് ‍ , തഴക്കര എം.എസ്.എസ്. ഹൈസ്കൂള് ‍ എന്നീ വിദ്യാലയസ്ഥാപനങ്ങളുടെ തലവന് ‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തിട്ടുള്ള സേവ...