Posts

Showing posts from October, 2026

മുളയിരിക്കല്‍ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ | ഫാ. ജോസഫ് കാരക്കാട്ട്

ജനനം, വിദ്യാഭ്യാസം, പൗരോഹിത്യം അചഞ്ചലമായ വിശ്വാസം, ഭക്തിജീവിതം, അതിഥി സല്‍ക്കാരപ്രിയം, അഭിപ്രായദൃഢത, ആത്മധൈര്യം, ലളിതജീവിതം, ദീര്‍ഘവീക്ഷണം, കര്‍മ്മനിരത, കലാസ്വാദനം, സര്‍വ്വോപരി സ്ഥിരോത്സാഹം എന്നീ വിശിഷ്ട ഗുണങ്ങളുടെ ഉടമയായിരുന്നു കൊച്ചി ഭദ്രാസനത്തിന്‍റെ ദ്വിതീയ മെത്രാപ്പോലീത്താ മുളയിരിക്കല്‍ പൗലോസ് മാര്‍ സേവേറിയോസ്. വടക്കന്‍ പറവൂരടുത്ത് ചെറായി സെന്‍റ് മേരീസ് വലിയപ്പള്ളി ഇടവകയില്‍ മുളയിരിക്കല്‍ കുഞ്ഞിട്ടൂപ്പിന്‍റെയും എളച്ചി (നെടുമ്പാശ്ശേരിയില്‍ വല്ലത്തുകാരന്‍ കുടുംബാംഗം) യുടെയും ഇളയ പുത്രനായി 1910 നവംബര്‍ 6-നു ജനിച്ചു. 'കുഞ്ഞ്' എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹം കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. ബാല്യത്തില്‍ കായിക വിനോദങ്ങളില്‍ മികവു തെളിയിച്ച അദ്ദേഹം തന്‍റെ സഹപ്രായക്കാരായ കൂട്ടുകാരുടെ നേതൃസ്ഥാനത്തിനര്‍ഹനായിത്തീര്‍ന്നു. ആറാമത്തെ വയസ്സില്‍ വിദ്യാഭ്യാസം അരംഭിച്ചു. 'കുഞ്ഞിപൌലോ' എന്നായിരുന്നു സ്കൂളിലെ പേര്. ചെറുപ്പം മുതലേ ദേവാലയത്തിലും ദേവാലയ ശുശ്രൂഷാദികളിലും തികഞ്ഞ ശ്രദ്ധാലുവും തത്പരനുമായിരുന്നു. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ ബാലസമാജം സ്ഥാപിച്ച് അതിന്‍റ...

ആദ്യം അച്ചടിച്ച യാത്രാവിവരണം | ഡി.സി. കിഴക്കെമുറി

  7. ആദ്യം അച്ചടിച്ച യാത്രാവിവരണം...  ഡി.സി. കിഴക്കെമുറി  'ഊർശ്ലേം യാത്രാവിവരണം' എന്ന പുസ്തകത്തിന്റെ ശതാബ്ദിപ്പതിപ്പിന്റെ പ്രകാശനം 1996 ജൂലൈ 12ന് കോട്ടയത്ത് നടന്നു. ഒരു അസാധാരണമായ ചടങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകപ്രകാശനം.  പരുമല തിരുമേനി എന്ന പേരിൽ പ്രസിദ്ധനായ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് 101 വർഷം മുൻപ് നടത്തിയ ജെറുസലേം യാത്രയുടെ വിവരണമാണിത്. പുസ്തകം അച്ചടിച്ചത് 1895ൽ ആണ്. വേണമെങ്കിൽ ഈ ശതാബ്ദി ആഘോഷം 1995ൽ തന്നെ നടത്താമായിരുന്നു.  പഴയ സെമിനാരിയിൽ (ഓർത്തഡോക്സ് വൈദിക സെമിനാരി) നടന്ന ചടങ്ങിൽ വൈദികരും വൈദികാധ്യക്ഷന്മാരും വൈദികവിദ്യാർത്ഥികളും പൊതുജനങ്ങളുമെല്ലാം പങ്കെടുത്തു. അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ആയിരുന്നു. ഉദ്ഘാടകൻ സുകുമാർ അഴീക്കോടും. പുസ്തകം പ്രകാശിപ്പിച്ചത് മലയാള മനോരമ എഡിറ്റർ മാമ്മൻ മാത്യുവും സ്വീകരിച്ചത് തകഴി ശിവശങ്കരപ്പിള്ളയുമാണ്. സി. രാധാകൃഷ്ണനും റവ. ഡോ. കെ.എം. ജോർജും ഞാനും പ്രസംഗിച്ചു. തീർത്ഥാടന ശതാബ്ദി ഉദ്ഘാടനം ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് നിർവഹിച്ചു. ശതാബ്ദിപ്പതിപ്പിന്റെ സമർപ്പണം പോൾ മണലിൽ നടത്തി. ഫാ. കെ.ജെ. ഗബ്രി...

എം. പി. വർക്കി

മൂക്കഞ്ചേരിൽ എം. പി. വർക്കി മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ഒരു പ്രധാന ആത്മായ നേതാവും (Lay Leader) എക്സൈസ് ഇൻസ്പെക്ടറും എഴുത്തുകാരനുമായിരുന്നു . പിന്നീട് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലും പ്രധാനികളിലും ഒരാളായി അദ്ദേഹം മാറി. [ 1 , 2 , 3 ] അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: സഭാ ചരിത്രത്തിലെ പങ്ക് വട്ടശ്ശേരിൽ തിരുമേനിയെ പിന്തുണച്ചു: 1909-ൽ നടന്ന മലങ്കര അസോസിയേഷനിൽ അന്ത്യോക്യൻ പാത്രിയർക്കീസിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിയാണ് എം. പി. വർക്കി. [ 1 ] രചനകൾ: 1901-ൽ എം. പി. വര്‍ക്കി എഴുതി മലയാള മനോരമ പ്രസിദ്ധീകരിച്ച 'മലങ്കരയിടവകയുടെ മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ' എന്ന ജീവചരിത്ര ഗ്രന്ഥമാണ് മലയാളത്തില്‍ ആദ്യമായി ഒരു വ്യക്തിയെക്കുറിച്ചു രചിക്കപ്പെടുന്ന പ്രഥമ  ജീവചരിത്ര ഗ്രന്ഥം. എം. പി. വര്‍ക്കി 1903-ല്‍ എഴുതി മലയാള മനോരമ പ്രസിദ്ധീകരിച്ച പ. പരുമല തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുതിയ പതിപ്പ് എംഒസി പൈതൃകം പര...