ഗവൺമെന്റ് തിരികെ സ്വദേശത്തേയ്ക്ക് കയറ്റി വിട്ട വിദേശ മെത്രാൻമാർ
മലങ്കരസഭയിൽ ഛിദ്രം വിതയ്ക്കാൻ ശ്രമിച്ചതിന് ഗവൺമെന്റ് തിരികെ സ്വദേശത്തേയ്ക്ക് കയറ്റി വിട്ട വിദേശ മെത്രാൻമാർ
1. യൂഹാനോൻ മാർ ദീയസ്ക്കോറോസ്
1806 ൽ മലങ്കര സന്ദർശിച്ച മാർ ദീയസ്ക്കോറോസ്
മലങ്കര സഭയുടെ ഭരണകാര്യങ്ങളിൽ അനധികൃതമായി ഇടപെട്ടതിനാലും, തന്റെ സ്ഥാനത്തിന്റെ മഹിമക്ക് ചേരാത്ത പ്രവർത്തികൾ ചെയ്തതിനാലും കേണൽ മക്കാളെയുടെ നിർദേശത്താൽ കപ്പൽ മാർഗം 1809 ൽ നാടു കടത്തി.
2. അബ്ദൽ മശിഹാ മാർ അത്തനാസ്യോസ്
1925 ൽ എത്തിയ മാർ അത്തനാസ്യോസിനെയും സംഘത്തെയും മലങ്കര സഭ സ്വീകരിച്ച് ആദരിച്ചു. എന്നാൽ മലങ്കരസഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട്, രാജകീയ വിളംബരത്തിന്റെ പിൻബലത്തിൽ സഭാ ഭരണം നിർവഹിക്കുന്ന മലങ്കര മെത്രാനെ നിരോധിച്ച് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട മാർ അത്തനാസ്യോസ് മെത്രാനെയും സംഘത്തെയും ബ്രിട്ടീഷ് റസിഡന്റ് തിരികെ നാടുകടത്തി.
3. അപ്രേം അബൂദീ മാർ തീമൊത്തിയോസ്
1970 കളിൽ മലങ്കരസഭയിൽ ഉണ്ടായ സഭാതർക്കത്തെ തുടർന്ന് മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിച്ചു മലങ്കരയിൽ സമാധാന ലംഘനമുണ്ടാക്കുന്നതിന് ശ്രമിച്ചതിന്റെ ഫലമായി ഇന്ത്യാ ഗവൺമെന്റ് ഇദ്ദേഹത്തിന്റെ വിസാ റദ്ധാക്കി 1973 ജൂണിൽ സ്വദേശത്തേക്ക് മടക്കി അയച്ചു.
08/02/2024
റ്റിബിൻ ചാക്കോ തേവർവേലിൽ
Comments
Post a Comment