പുലുത്തുരുത്തില്‍ ചാക്കോ ചാക്കോ

ക്നാനായ സമുദായാംഗം. ചിങ്ങവനം പുലുത്തുരുത്തില്‍ ചാക്കോയുടെ പുത്രനായി 1872-നടുത്തു ജനിച്ചു. മൂന്നാം വയസില്‍ അന്ധത ബാധിച്ചതിനാല്‍ അക്ഷരാഭ്യാസം ഉണ്ടായില്ല. സ്വന്ത ആഗ്രഹപ്രകാരം ആദ്യം പരുമല സെമിനാരി അന്തേവാസിയായി. പ. പരുമല തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന് കോട്ടയം പഴയ സെമിനാരിയിലേയ്ക്കു താമസം മാറ്റി. ജന്മസിദ്ധമായ കവിത്വവാസനയും സുവിശേഷപ്രചാരണ താല്പര്യവും ഉണ്ടായിരുന്നു. ചിങ്ങവനം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് മിഷന്‍ പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തകരില്‍ ഒരാള്‍.

കൃതികള്‍: മാര്‍ ദീവന്നാസ്യോസ് ചരിത്രഗീതം (1901), സ്തോത്രകീര്‍ത്തനം (1902), പ്രാര്‍ത്ഥനാ ഗീതം, (1901) മാര്‍ ഗ്രീഗോറിയോസ് പാന (1903), മാര്‍ ദീവന്നാസ്യോസ് പാന (1909).

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)