കാതോലിക്കാ ദിനപ്പിരിവിന്‍റെ തീയതി മാറ്റം | കെ. വി. മാമ്മന്‍

കാതോലിക്കാ ദിനപ്പിരിവ് ഒന്നാം കാതോലിക്കാ ബാവായുടെ ഓര്‍മ്മദിനത്തില്‍ നിന്ന് നോമ്പിന്‍റെ 36-ാം ഞായറാഴ്ചയിലേക്ക് മാറ്റിയത് 1944-ല്‍ എം. സി. കുര്യാക്കോസ് കശ്ശീശ സമുദായ സെക്രട്ടറിയായിരിക്കുമ്പോഴാണ്. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ സെക്രട്ടറി എ. എം. വര്‍ക്കിയുടെ സേവനകാലത്ത് ആ മാറ്റം ആസൂത്രണം ചെയ്തെങ്കിലും നടപ്പിലാക്കിയത് കുര്യാക്കോസ് കശ്ശീശായാണ്. അക്കാലയളവില്‍ മൂന്നു വര്‍ഷം കൊണ്ട് ഒരു പൈസ പോലും ചോരാതെ 40000 രൂപയാണ് (8000 + 14000 + 18000) കാതോലിക്കാദിന പിരിവായി സ്വരൂപിച്ചത്. ഇന്നു മൂന്നു കോടി രൂപയില്‍ എത്തി നില്‍ക്കുന്നതും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്നതുമായ കാതോലിക്കാ നിധി പിരിവിന്‍റെ വളര്‍ച്ചയില്‍ ഒ. എം. ചെറിയാന്‍റെയും റമ്പാച്ചന്‍റെയും ആത്മാക്കള്‍ ആനന്ദിക്കുന്നുണ്ടാവണം. 

- കെ. വി. മാമ്മന്‍

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)