കെ. എം. മാത്തുള്ള മാപ്പിള കോയിപ്പുറത്ത് (മാത്തുള്ളേച്ചന്‍)

1879-ല്‍ (1054 ഇടവം 19) ജനിച്ചു. തുകലശ്ശേരില്‍ ഇംഗ്ലീഷ് സ്കൂളിലും കോട്ടയം സി.എം.എസ്. ഹൈസ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവല്ലാ ട്രഷറിയില്‍ 'മുതല്‍പിടി'യായി ഏതാനും വര്‍ഷം ജോലി ചെയ്തു. അതിനു ശേഷം വറുഗീസു മാപ്പിളയുടെ നിര്‍ദ്ദേശമനുസരിച്ച് ജോലിയുപേക്ഷിക്കുകയും മലയാള മനോരമയില്‍ മാനേജരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

കുമരകത്ത് ഒരുവട്ടിത്തറ ശോശാമ്മയെ വിവാഹം ചെയ്തു. ഭാഷാപോഷിണി പ്രസിദ്ധീകരണം നിറുത്തുന്നതു വരെ അതിന്‍റെ മാനേജരും പ്രത്രാധിപരുമായിരുന്ന മാത്തുള്ളേച്ചന്‍ പണ്ഡിതനായ എഴുത്തുകാരനും പ്രശസ്തനായ ഗ്രന്ഥകാരനുമായിരുന്നു. ഈശ്വര കാരുണ്യം, കിച്ചനര്‍ പ്രഭു, ഏലക്കൃഷി, ആന്‍ഡ്രു കര്‍ണ്ണേഗി, ലോകാതിശയങ്ങള്‍, നിര്‍മ്മല, സുശീല, രങ്കനാഥം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു.

കോട്ടയം നഗരപരിഷ്കരണ കമ്മിറ്റിയിലും ശ്രീമൂലം പ്രജാസഭയിലും അംഗമായിരുന്നിട്ടുണ്ട്. പൗരസമത്വവാദ സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇതിനു പുറമേ ചിട്ടിവ്യവസായവും ബസ് സര്‍വീസും വളരെ വിപുലമായ രീതിയില്‍ അദ്ദേഹം നടത്തിവന്നു.

ആദ്യമായിട്ട് അഞ്ചല്‍ സര്‍വീസ് നടത്തിയത് ഇദ്ദേഹമാണ്. ഉമയാറ്റുകര ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളിയുടെ പുതുക്കിപ്പണിയില്‍ മുഖ്യ പങ്കാളിയും ആയുഷ്കാല ട്രസ്റ്റിയുമായിരുന്നു. 1970 മാര്‍ച്ച് 11-നു അന്തരിച്ചു. ഉമയാറ്റുകര പള്ളിയില്‍ കബറടക്കി. മക്കള്‍: അമ്മാള്‍ ബി.എ., പത്മശ്രീ എം. കെ. മാത്തുള്ള എഫ്.സി.എ., സാറാമ്മ ബി.എ., അക്കൂട്ടി, ചെല്ലമ്മ, ക്യാപ്റ്റന്‍ കെ. എം. മാത്തന്‍, കെ. എം. വര്‍ഗീസ്, കെ. എം. ഈപ്പന്‍, ലീല, കെ. എം. ജോണ്‍, കെ. എം. തോമസ്.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)