കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാന്‍ (തിരുവിതാംകോട് റമ്പാന്‍)

കോട്ടയം പാമ്പാടി കൂട്ടുങ്കല്‍ വര്‍ക്കിയുടെയും അന്നമ്മയുടെയും മകനായി 1890 ജൂലൈ 14-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഴയ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം നേടി. പ. പാമ്പാടി തിരുമേനി, പ. ഔഗേന്‍ ബാവാ എന്നിവരുടെ ശിഷ്യന്‍. സുറിയാനി പണ്ഡിതന്‍. 1910-ല്‍ കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശ പട്ടവും കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശ്ശാ സ്ഥാനവും ഏറ്റു. മീഖായേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1930-ല്‍ റമ്പാനാക്കി.

കോട്ടയം തൃക്കോതമംഗലം ശര്‍ബീല്‍ ദയറാ, സെന്‍റ് മേരീസ് ദയറാ പള്ളി എന്നിവയുടെ സ്ഥാപകന്‍. 1941-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ കെ. വി. ഗീവര്‍ഗീസ് റമ്പാനെ തിരുവിതാങ്കോട്ട് പള്ളിയുടെ വികാരിയും മാനേജരുമായി നിയമിച്ചയച്ചു. തന്‍റെ മരണം വരെയുള്ള കഠിനമായ അദ്ധ്വാനത്തിലൂടെ തിരുവിതാംകോട് പള്ളിയെ പുനര്‍ജ്ജീവിപ്പിച്ചു. അതു മൂലം 'തിരുവാങ്കോട്ട് റമ്പാച്ചന്‍,' 'തിരുവാങ്കോട്ട് പെരി യസ്വാമി' എന്നിങ്ങനെ അറിയപ്പെട്ടു. സജീവമായ സന്യാസ പ്രസ്ഥാനങ്ങളുടെ അവശ്യകത എന്നും സഭയെ ബോധിപ്പിച്ചുകൊണ്ടിരുന്നു. 1970 ജൂലൈ മാസം 18-നു അന്തരിച്ചു. തിരുവിതാങ്കോട് പള്ളിയില്‍ കബറടക്കി.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)