പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍ (1875-1944)

തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെ പുത്രന്‍. വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്ഥന്‍. കാനോന്‍ വിദഗ്ദ്ധന്‍. തിരുവനന്തപുരം പള്ളി വികാരി (1901-1944). സഭാക്കേസുകള്‍ തിരുവനന്തപുരത്ത് നടന്ന സമയത്ത് കേസു നടത്തിപ്പിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില്‍ തിരുമേനിയുടെ നിലപാടുകളെ വിമര്‍ശിച്ച 'സുറിയാനി സഭ' മാസികയ്ക്കെതിരെ 'കാതോലിക് സഭ' എന്ന മാസിക ആരംഭിച്ചു നടത്തി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയംഗം എന്ന നിലയില്‍ എപ്പിസ്ക്കോപ്പസിക്ക് മുന്‍തൂക്കം കിട്ടുവാന്‍ പരിശ്രമിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനി സഭാ സമാധാന പരിശ്രമങ്ങള്‍ക്കായി മര്‍ദീനിലേക്കു നടത്തിയ അതി ക്ലേശകരമായ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. 1920-1930 കളിലെ സഭാപ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1930-34 കാലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മാര്‍ ഈവാനിയോസ് കത്തോലിക്കാ സഭയില്‍ ചേര്‍ന്ന 1930-കളില്‍ 'റോമ്മാ സഭയും റീത്തുകളും' എന്ന ഗ്രന്ഥം രചിച്ചു. 

കേസില്‍ കാനോന്‍ വിദഗ്ദ്ധന്‍ എന്ന നിലയില്‍ മൊഴി കൊടുത്തുകൊണ്ടിരിക്കെ കോടതിമുറിയില്‍ വച്ച് പക്ഷാഘാതം ഉണ്ടായി. രോഗിയായി കുറച്ചുനാള്‍ കിടന്നശേഷം തിരുവനന്തപുരത്തു വച്ച് 1944 ജൂണ്‍ 2-നു 69-ാമത്തെ വയസ്സില്‍ അന്തരിച്ചു. ഭൗതികദേഹം തുമ്പമണ്‍ പള്ളിയില്‍ സംസ്കരിച്ചു. മക്കള്‍: ഒരാണും (സെക്രട്ടറിയേറ്റില്‍ ഡപ്യൂട്ടി സെക്രട്ടറി ആയിരുന്നു) നാല് പെണ്ണും.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്