1958 സെപ്റ്റംബര്‍ 12 ബ. സുപ്രീംകോടതി വിധിയിലെ പ്രധാന പോയിന്‍റുകള്‍
1113-ലെ ഒ.എസ്സ്., 111-ാം നമ്പര്‍ സമുദായക്കേസിലെ കോട്ടയം ജില്ലാക്കോടതി വിധി, അപ്പീല്‍ വ്യവഹാരത്തില്‍, കേരള ഹൈക്കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട് വിധിച്ചു. 12-9-1958-ല്‍ സുപ്രീംകോടതി കേരളാ ഹൈക്കോടതിവിധി അസ്ഥിരപ്പെടുത്തിക്കൊണ്ടും. ജില്ലാ കോടതി വിധി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടും അപ്പീല്‍ വാദി മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കോസിന് അനുകൂലമായി ഐകകണ്ഠ്യേന പ്രസ്താവിച്ചു. ബ. സുപ്രീംകോടതി വിധി മൂലം താഴെ പറയുന്ന കാര്യങ്ങള്‍ ഉത്ഭവിക്കുന്നു. 1) അപ്പീല്‍ വാദിയായ മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കാ ബാവാ നിയമാനുസരണം നിയമിക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്തായും, സഭ വക സ്വത്തുക്കളുടെ എക്സ് ഒഫിഷ്യോ ട്രസ്റ്റിയുമാണ്. 2) മോറാന്‍ മോര്‍ ബസ്സേലിയോസ് കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുക്കുകയും എ.എം. അക്കം ഭരണഘടന ഐകകണ്ഠ്യേന സ്വീകരിക്കുകയും ചെയ്തിട്ടുള്ള 1934 ഡിസംബര്‍ 26-നു കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ വച്ചു കൂടിയ അസ്സോസിയേഷന്‍ (പള്ളി പ്രതിപുരുഷയോഗം) സാധുവായ യോഗമാകുന്നു. 3) മുന്‍ പാത്രിയര്‍ക്കീസ് ഭാഗം മെത്രാപ്പോലീത്തന്മാര്‍ മലങ്കര അസ്സോസിയേഷനാല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളവരല്ല...