അത്താനാസ്യോസ് (അന്ത്യോക്യന്‍ സിറിയന്‍ ബിഷപ്)


1825-ല്‍ മലങ്കരയിലെത്തിയ അന്ത്യോക്യന്‍ സഭയുടെ മെത്രാപ്പോലീത്താ. ഇദ്ദേഹം വന്ന ഉടനെ ബ്രിട്ടീഷ് റസിഡണ്ടിനെ കണ്ട് തന്‍റെ അധികാരപത്രം സമര്‍പ്പിച്ചു. എന്നാല്‍ മലങ്കരസഭയുടെ മേല്‍ യാതൊരു അധികാരവും ഇദ്ദേഹത്തിനു റസിഡണ്ട് നല്‍കിയില്ല. മലങ്കരസഭയിലെ പള്ളികള്‍ സന്ദര്‍ശിക്കുവാന്‍ മാത്രം റസിഡണ്ട് അനുവദിച്ചു. മലങ്കരസഭയിലെ ഒരു വിഭാഗത്തിന്‍റെ പിന്‍ബലത്തോടെ പഴയ സെമിനാരിയില്‍ പ്രവേശിക്കുവാനും അത് തന്‍റെ നിയന്ത്രണത്തിലാക്കുവാനും ഇദ്ദേഹം ശ്രമം നടത്തി. മലങ്കരയിലുണ്ടായിരുന്ന മെത്രാന്മാരുടെ സ്ഥാനസാധുതയെ ചോദ്യം ചെയ്യുകയും വീണ്ടും മേല്പട്ടസ്ഥാനം നല്‍കുവാന്‍ ശ്രമിക്കുകയും ചെയ്തു. അന്ത്യോക്യന്‍ സുറിയാനി പാത്രിയര്‍ക്കീസിന്‍റെ അധികാരം മലങ്കരസഭയുടെമേല്‍ സ്ഥാപിക്കുവാന്‍ ഇദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല. മാര്‍ ദീവന്നാസ്യോസിന്‍റെ സമ്മതത്തോടെ ഗവണ്മെന്‍റ് ഇദ്ദേഹത്തെ നാടുകടത്തി.

(മലങ്കരസഭാവിജ്ഞാനകോശത്തില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)