1876-ലെ മുളന്തുരുത്തി സുന്നഹദോസിന്റെ കാനോനാകള്‍
1. മിഥുനം 17-ാം തീയതി രാവിലെ പത്തു മണിക്ക് കൂടി. പിതാവിന്റെ കല്പനയ്ക്കു മറുപടി വായിച്ചു തിരുമുമ്പാകെ വച്ചു. അന്ത്യോഖ്യായുടെ സിംഹാസനത്തുങ്കലെ ചൊല്ലുവിളിക്കും സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനി വിശ്വാസത്തിനും വിപരീതം ഒരിക്കലും ഉണ്ടാകാതെ യിരിപ്പാന്‍ അതാതു ഇടവകക്കാര് എല്ലാവരും കൂടി ഒരു കരാര്‍ ആധാരം എഴുതി രജിസ്ട്രാക്കി പള്ളി മേമ്പൂട്ടില്‍ വയ്ക്കുവാനും ഓരോ പകര്‍പ്പ് രജിസ്ട്രാറുടെ കയ്യൊപ്പോടും മുദ്രയോടും കൂടി പിതാവിനു കൊടുപ്പാനും നിശ്ചയിച്ചതിനെ യോഗം ഉറപ്പിച്ചു. 2. അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തുങ്കലെ സ്തുതി ചൊവ്വാകപ്പെട്ട വിശ്വാസത്തിലും ചൊല്ലുവിളിയിലും സ്ഥിരപ്പെട്ടും അനുസരിച്ചും ഇരിക്കുമെന്നുള്ളതിനു മുഖ്യമായിട്ടു അതാതിടവകയില്‍ കൂടിവരുന്ന വീട്ടുകാറരുടെ വീട്ടുപേരും കാരണവരുടെ പേരും - ആണിത്ത്റ, പെണ്ണിത്ത്റ, ആകെ ഇത്ത്റ - എന്നും കാരണവരുടെ ഒപ്പും വിശ്വാസസ്ഥിതിയും കാണിക്കുന്നതായ ഒരു പട്ടിക കൂടുന്നിടത്തോളം വേഗം എടവക പട്ടക്കാര്‍ മുഖാന്തിരം വിശുദ്ധ പിതാവിന്റെ തിരുമുമ്പാകെ എത്തിക്കേണ്ടതിനു അച്ചടിമാതിരി ബുക്ക് ഇപ്പോള്‍ തന്നെ കൊടുത്തയക്കുന്നത് നല്ലതെന്നും അത് വിശ്വാസത്തെ സ്ഥിര...
Comments
Post a Comment