Posts

Showing posts from August, 2024

ആലപ്പുഴ പള്ളി

 943. ആലപ്പുഴ വല്യത്തോടിനു വടക്കേവശം തൈയ്ക്കാവു പുരയിടത്തില്‍ സമുദായം വകയായി ഒരു പള്ളിക്കനുവാദം നല്‍കിയിരിക്കുന്നുയെന്നു. 1096 കന്നി 17-നു. കോട്ടയം. *        *           * 6. ആലപ്പുഴെ താമസക്കാരായ ആത്മീയ മക്കളെല്ലാവര്‍ക്കും. ആലപ്പുഴെ വാടത്തോടിനു വടക്കുവശത്തു തൈക്കാവു പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിന് ഈ കല്പന മൂലവും അനുവദിച്ചിരിക്കുന്നു എന്നും മറ്റും. 1921-നു കൊല്ലം 1096 മകരം 2. പരുമല. *         *           * 7. ഇലഞ്ഞിക്കല്‍ കൊച്ചുണ്ണിക്ക്. ആലപ്പുഴെ പള്ളിയുടെ ഗവണ്മെന്‍റനുവാദത്തിലേയ്ക്കു ആവശ്യമുള്ള കല്പന ഇതു സഹിതം അയക്കുന്നു എന്നും മറ്റും. 1921-നു കൊല്ലം 1096 മകരം 2. പരുമല. (പ. വട്ടശ്ശേരില്‍ തിരുമേനിയുടെ 1919-21 കാലത്തെ കല്പനബുക്കില്‍ നിന്നും)

കെ. സി. മാമ്മൻ മാപ്പിള എന്ന നിയമസഭാ സാമാജികൻ

കെ.സി.മാമ്മൻ മാപ്പിള തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും ശ്രീമൂലം പ്രജാസഭയിലും (പോപ്പുലർ അസംബ്ലി) അംഗമായിരുന്നു. അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിൽ രണ്ടു തവണയും (1922 - 1925, 1925 - 1928) അതിനു മുൻപ് ശ്രീമൂലം പ്രജാസഭയിൽ (പോപ്പുലർ അസംബ്ലി)  ഏഴു തവണയും അംഗമായിരുന്നു. 1922 ഏപ്രിൽ 27, 1925 മേയ് 14, 16 എന്നീ തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ‘വാണിജ്യ - വ്യവസായം വടക്ക്’ എന്ന നിയോജകമണ്ഡലത്തിൽ നിന്നാണ് മാമ്മൻ മാപ്പിള തിരഞ്ഞെടുക്കപ്പെട്ടത്. 'കച്ചവടവും കൈത്തൊഴിലും' എന്നു കൂടി അറിയപ്പെട്ടിരുന്ന ഈ നിയോജകമണ്ഡലത്തിൽ കൊല്ലം ഡിവിഷന്റെ വടക്കൻ ഭാഗവും കോട്ടയം, ദേവികുളം ഡിവിഷനുകളും) ഉൾപ്പെട്ടിരുന്നു. മാമ്മൻ മാപ്പിള 'ശ്രീമൂലം പ്രജാസഭ'യുടെ 3, 5, 6 സമ്മേളനങ്ങളിൽ (1907, 1908, 1910) കോട്ടയം താലൂക്ക് (ത്രയാംഗ മണ്ഡലം) പ്രതിനിധിയായിരുന്നു. 7-ാം സമ്മേളനത്തിൽ (1911) കോട്ടയം പട്ടണ പരിഷ്കരണ കമ്മറ്റിയുടെയും 11-ാം സമ്മേളനത്തിൽ (1915) കോട്ടയം താലൂക്കിന്റയും പ്രതിനിധിയായിരുന്നു. 13, 17 സമ്മേളനങ്ങളിൽ (1917, 1921) നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

ബേബിച്ചായന്‍: നിസ്വാര്‍ത്ഥനായ സഭാനേതാവ് | ജോയ്സ് തോട്ടയ്ക്കാട്

മലങ്കരസഭയുടെ അല്‍മായ നേതാക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുവാന്‍ ഏതുവിധേനയും അര്‍ഹനായ ഒരു മഹദ് വ്യക്തിത്വമാണ് ഇ. ജെ. ജോസഫ് എറികാട്ട് എന്ന പേരില്‍ ലോകമറിയുന്ന ബേബിച്ചായന്‍.  പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരീക്ഷണകാലത്തു വലംകൈയായി നിന്ന അന്നത്തെ സമുദായ ട്രസ്റ്റി എറികാട്ട് കുഞ്ചപ്പന്‍ എന്നറിയപ്പെട്ടിരുന്ന ഇ. ഐ. ജോസഫ് ബേബിച്ചായന്‍റെ പിതാവാണ്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ വലംകൈയായി അദ്ദേഹത്തിന്‍റെ പരീക്ഷണകാലത്ത് മലങ്കര അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ ബേബിച്ചായന്‍ കൂടെയുണ്ടായിരുന്നു. സഭ നേരിട്ട അഗ്നിപരീക്ഷണത്തിന്‍റെ ഘട്ടങ്ങളില്‍ മലങ്കരസഭയുടെ അതിപ്രഗത്ഭരായ രണ്ട് സഭാതലവന്മാരുടെ വലംകൈയായി വര്‍ത്തിക്കുവാന്‍ കോട്ടയം താഴത്തങ്ങാടി എറികാട്ട് കുടുംബത്തിലെ പിതാവിനും പുത്രനും ഭാഗ്യമുണ്ടായി. വട്ടിപ്പണക്കേസിന്‍റെ ഒരു ഘട്ടത്തില്‍ സഭാ സ്വത്തുക്കള്‍ പലതും പൂട്ടി മുദ്രവച്ച സമയത്ത് അന്നത്തെ സമുദായ ട്രസ്റ്റിയായിരുന്ന ഇ. ഐ. ജോസഫിന്‍റെ ഭവനവും സര്‍ക്കാര്‍ അധീനതയില്‍ വരികയും അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമായി ഏതാനും ചില മുറികള്‍ മാത്രം ഉപയോഗിക്കുവാന്‍ അനുവദിക്കുകയും ചെയ്ത ഘട്ടത്തില്‍, അന്ന് ബാലനായിരുന്ന

പ. പരുമല തിരുമേനിയുടെ പട്ടംകൊടകള്‍ | ഫാ. ഡോ. ജോസഫ് ചീരന്‍

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ പട്ടംകൊട പുസ്തകത്തില്‍ അദ്ദേഹം നടത്തിയ പട്ടംകൊടകളുടെ കൂട്ടത്തില്‍ ചാത്തുരുത്തില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് നടത്തിയ ഏതാനും പട്ടംകൊടകള്‍ കാണുന്നത് താഴെ ചേര്‍ക്കുന്നു. 1. കല്ലൂപ്പാറ ദൈവമാതാവിന്‍റെ പള്ളിയിലേക്ക് കുറിയാക്കോസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  2. കൈനകരി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് മാത്യൂസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  3. കറ്റാനം സ്തേഫാനോസ് സഹദായുടെ പള്ളിയിലേക്ക് ഗീവറുഗീസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  4. നിരണം ദൈവമാതാവിന്‍റെ പള്ളിയിലേക്ക് പനക്കാമറ്റം അബ്രഹാം മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  5. നിരണം ദൈവമാതാവിന്‍റെ പള്ളിയിലേക്ക് അലക്സന്ത്രയോസ് മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  6. കാട്ടൂര്‍ ദൈവമാതാവിന്‍റെ പള്ളിയിലേക്ക് യൗസേഫ് മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി.  7. കാര

നിസ്വാര്‍ത്ഥതയുടെ നിറകുടമായ ഇ. ജെ. ജോസഫ് | തോമസ് ചാണ്ടി, കോട്ടയം

ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ജീവിതയാത്രക്കൊടുവില്‍ 2013 ജൂണ്‍ 26-ാം തീയതി കര്‍ത്തൃസന്നിധിയിലേക്ക് യാത്രയായ ഇ. ജെ. ജോസഫ്  എറികാട്ട് എന്ന പ്രഗത്ഭനായ മുന്‍ സമുദായ സെക്രട്ടറിയെ വിശേഷിപ്പിക്കുവാന്‍ കൂടുതല്‍ യോജിക്കുന്ന പദം കണ്ടെത്തുവാനാവില്ല. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനം സഭയ്ക്കു തന്നെയായിരുന്നു. കുടുംബം, തൊഴില്‍മേഖല എന്നിവയെല്ലാം സഭയ്ക്കു പിന്നില്‍ മാത്രമേ അദ്ദേഹത്തിന്‍റെ മുന്‍ഗണനാക്രമത്തിലുണ്ടായിരുന്നുള്ളു എന്നത് കേവലം ഒരു ഭംഗിവാക്കല്ല. ഓര്‍മ്മ വെച്ച നാള്‍മുതല്‍ അദ്ദേഹത്തെ നിരീക്ഷിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്ത ഒരാളെന്ന നിലയില്‍ അനുഭവസാക്ഷ്യം തന്നെയാണ്.  വ്യാപാരി വ്യവസായി പ്രമുഖനും 1931 മുതല്‍ (എറികാട്ടു കുഞ്ചപ്പന്‍) 1946 വരെ സമുദായ ട്രസ്റ്റിയായിരുന്ന ഇ. ജെ. ജോസഫ് (സീനിയര്‍) ന്‍റെ സീമന്തപുത്രനായി ജനിച്ച ബേബി എന്ന ഇ. ജെ. ജോസഫ് (ജൂണിയര്‍) വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയായിരുന്നു. മീനച്ചിലാറിന്‍റെ ജലനിരപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പോലെയോ, കോട്ടയം നഗരത്തിന്‍റെ ഭൂമിശാസ്ത്രം പോലെയോ ജീവിതത്തില്‍ പല വേലിയേറ്റങ്ങളെയും വേ

കോട്ടയം ചെറിയപള്ളി ഇടവകാംഗങ്ങളായ പ്രമുഖ വൈദികരും അല്‍മായരും

ഉപ്പൂട്ടില്‍ ഇട്ടൂപ്പ് യാക്കോബ് കത്തനാര്‍ കോട്ടയം ചെറിയപള്ളി വികാരിയായി വൈദികവൃത്തി ആരംഭിച്ചു. കടവില്‍ പൗലോസ് മോര്‍ അത്താനാസിയോസ് കോട്ടയം ഭദ്രാസനത്തിന്‍റെ വികാരി ജനറാളായി നിയമിച്ചു. ഇടവകയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോട്ടയം ചെറിയപള്ളിയില്‍ നിന്നും മാറി ചെങ്ങളത്തെ ഇരുപതില്‍ ഭവനത്തില്‍ താമസമാക്കി. ചെങ്ങളം സെന്‍റ് തോമസ് സുറിയാനിപ്പള്ളിയുടെ പ്രാരംഭ കാലത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തു. ചെങ്ങളം സെന്‍റ് തോമസ് പള്ളിയുടെ ഇടവകാംഗമായ പ്രഥമ വികാരിയായിരുന്നു. വാര്‍ദ്ധക്യക്ഷീണം കൊണ്ട് സ്വയം വികാരി സ്ഥാനത്തു നിന്ന് 1905-ല്‍ ഒഴിഞ്ഞു. ഭാര്യ മീനടം പുത്തന്‍പുരയ്ക്കല്‍ മറിയാമ്മ. ആറ് മക്കള്‍. 1928 ഏപ്രില്‍ 7-ന് (1103 മീനം 25) 87-ാമത്തെ വയസില്‍ അന്തരിച്ചു. കോട്ടയം പുത്തന്‍പള്ളിയില്‍ കബറടക്കി.  അക്കര കുര്യന്‍ റൈട്ടര്‍ കോട്ടയം അക്കര കുടുംബത്തില്‍ കോര ഇട്ടീരയുടെ പുത്രനായി 1826-ല്‍ ജനിച്ചു. പ്രമുഖ വ്യാപാരി, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജ്യങ്ങളിലെ അബ്കാരി കുത്തക ഏറ്റെടുത്ത് നടത്തി. ധനാഢ്യന്‍. 1860-ല്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് പത്രവും 1865-ല്‍ പശ്ചിമതാരക എന്ന മലയാളപത

വി. മൂറോന്‍ കൂദാശ: പൗലോസ് മാര്‍ അത്താനാസ്യോസിന്‍റെ കല്പനയും തൃശൂര്‍ പള്ളിയുടെ മറുപടിയും (1932)

 ദൈവകൃപയാല്‍ അങ്കമാലി, കൊച്ചി ഇടവകകളുടെ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും.  (മുദ്ര) നമ്പര്‍ 18 നമ്മുടെ തൃശ്ശൂര്‍ പള്ളിയിലെ വികാരിയും ദേശത്തുപട്ടക്കാരും കൈക്കാരനും ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്. പ്രിയരെ, സുറിയാനിക്കണക്കിന് നീസോന്‍ മാസം 9-ാം തീയതിക്ക് കൊല്ലവര്‍ഷം 1107-ാമാണ്ട് മേടമാസം 10-ാം തീയതി വെള്ളിയാഴ്ച കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വച്ച് മൂറോന്‍ കൂദാശ നടത്തണമെന്ന് നിശ്ചയിച്ച് രണ്ടാമത്തെ ഗീവറുഗ്ഗീസ് ആയ ബസേലിയോസ് കാതോലിക്കാ എന്നു പറഞ്ഞുവരുന്ന ആള്‍ നമ്മുടെ അധികാരത്തില്‍ വന്ന പള്ളികള്‍ക്ക് ടി ആവശ്യത്തിലേക്ക് ദ്രവ്യസഹായം ചെയ്യണമെന്നും വൈദികന്മാരും ജനങ്ങളും ആ കര്‍മ്മത്തില്‍ സംബന്ധിക്കണമെന്നും കാണിച്ച് ഒരു രേഖ അയച്ചിരിക്കുന്നതായി നാം അറിയുന്നു. വി. മൂറോന്‍ കൂദാശ നടത്തുന്നതിന് ടി രേഖാകര്‍ത്താവിന് അധികാരവും അവകാശവും ഇല്ലെന്നുള്ള സംഗതി നിങ്ങള്‍ക്ക് അറിവുള്ളതാണെന്ന് നാം വിചാരിക്കുന്നു. വിശുദ്ധ അന്തോഖ്യാ സിംഹാസനത്തില്‍ വാഴുന്ന പാത്രിയര്‍ക്കീസന്മാരല്ലാതെ ആരും സ്വമേധയായി ഇന്നുവരെ നടത്തിയിട്ടില്ലാത്ത ഈ കര്‍മ്മം നടത്താമെന്ന് വിചാരിക്കുന്ന ആളിന്‍റെ ഈ സാ

ഫാ. റ്റി. ജി. സ്റ്റീഫൻ

കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകയില്‍ തോപ്പിൽ ഗീവർഗീസിൻ്റെയും മറിയാമ്മയുടെയും 9 മക്കളിൽ ആറാമനായി 1930 മാർച്ച് 19-ന് ജനിച്ചു.  കാരിത്തോട് നോയൽ മെമ്മോറിയൽ എൽ.പി.സ്കൂളിലും കനകപ്പലം എം. റ്റി. ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. 1951 ഡിസംബർ 7 ന് ഓതറ സെൻ്റ് ജോർജ്ജ് ദയറായിൽ വെച്ച് അഭി. ഔഗേൻ മാർ തിമോത്തിയോസ് തിരുമേനി(പിന്നീട് ഔഗേൻ ബാവ) യൗപദ് യക്നോ ആയി ഉയർത്തി.  1952-56 കാലയളവിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1956-ൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവയിൽ നിന്നും പൂർണ്ണ ശെമ്മാശനായി. 1956 മെയ് 21ന്  ഓതറ ദയറായിൽ വച്ച് അഭി. മാത്യൂസ് മാർ കൂറിലോസ് (പിന്നീട് മാത്യൂസ് ദ്വിതീയൻ ബാവ) തീരുമേനിയിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. തുടർന്ന് അന്നത്തെ തുമ്പമൺ, കൊല്ലം, കൊച്ചി, കോട്ടയം, കോട്ടയം സെൻട്രൽ എന്നീ ഭദ്രസനങ്ങളിലെ വിവിധ പള്ളികളായ, നെല്ലിക്കൽ സെന്റ് മേരിസ്, കരിപ്പുഴ സെന്റ് ജോർജ്‌, ചുനക്കര മാർ ബസേലിയോസ്, കാരാഴ്മ സെന്റ് മേരിസ്, കോട്ടപ്പുറം സെമിനാരി, പെരിനാട് സെന്റ് തോമസ്, അയ്യമ്പള്ളി സെന്റ് ജോൺസ്, പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ്, കോട്ടയം ചെറിയ പള്ളി (33 വർഷം), നട്ടാശ്ശേരി

മിസ് ബ്രൂക്സ് സ്മിത്ത്

മധ്യതിരുവിതാംകൂറിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം മാറ്റിവച്ച വിദേശ വനിത. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തുടക്കം കുറിച്ച തിരുമൂലപുരം ബാലികാമഠം സ്കൂളില്‍ അധ്യാപികയായാണ് 1920 മാര്‍ച്ചില്‍ ബ്രൂക്സ് സ്മിത്ത് തിരുവല്ലയിലെത്തിയത്. അന്നത്തെ പ്രഥമാധ്യാപിക മിസ് ഹോംസിനൊപ്പം കൊല്‍ക്കത്തയില്‍ നിന്നാണ് 24-ാം വയസ്സില്‍ ഇവിടെ എത്തിയത്. യു.കെ. യില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിരുന്നു. ഹോംസ് മടങ്ങിയശേഷം 1924 മുതല്‍ 1956 വരെ പ്രഥമാധ്യാപികയായി. സ്കൂളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അവര്‍ക്കായി. വിരമി ച്ചശേഷം 1974 വരെ മാനേജരായി പ്രവര്‍ത്തിച്ചതടക്കം നീണ്ട 52 വര്‍ഷങ്ങള്‍ അവര്‍ സ്കൂളില്‍ സേവനം ചെയ്തു. അവിവാഹിതയായ ബ്രൂക്സ് സ്മിത്ത് ജീവിതം മുഴുവനും ബാലികാമഠം സ്കൂളിനും തിരുമൂലപുരത്തിനും വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവര്‍ സ്വദേശത്തു പോയിരുന്നത്. പെണ്‍കുട്ടികള്‍ക്കു സംഗീതം, കായിക പരിശീലനം, തയ്യല്‍, നാടക അഭിനയം, പൂന്തോട്ട പരിപാലനം എന്നിവയില്‍ ബ്രൂക്സ് സ്മിത്ത് പരിശീലനം നല്‍കി. രണ്ടാം ലോകയുദ്ധ കാലത്ത് അനുഭവപ്പെട്ട അവശ്യസാധന ങ്ങളുടെ

തിരുവിതാംകൂറിലെ പൗരാവകാശസമത്വവാദങ്ങള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

തിരുവിതാംകൂറിലെ സമുദായങ്ങളായ ക്രൈസ്തവര്‍, ഈഴവര്‍, മുസ്ലീംങ്ങള്‍, മറ്റ് അധഃസ്ഥിതര്‍ തുടങ്ങിയ 51 ലക്ഷം ജനസംഖ്യയില്‍ 26 ലക്ഷം ആളുകള്‍ക്ക് ഈ രാജ്യത്തിന്‍റെ നട്ടെല്ലായ റവന്യൂ വകുപ്പില്‍ പ്രവേശനം നിരോധിച്ചിരുന്നു. കര്‍ണ്ണല്‍ മണ്‍ട്രോയുടെ വേര്‍പാടോടു കൂടി ക്രിസ്ത്യാനികളെ ചുമതലപ്പെട്ട ഗവണ്മെന്‍റ് ഉദ്യോഗങ്ങളില്‍ നിന്ന് ഒരു പ്രത്യേക കാര്യം പ്രമാണിച്ച് നിഷ്ക്കാസനം ചെയ്തതു മുതല്‍ ദേവസ്വം വകുപ്പിനോട് സംയോജിച്ച് കിടന്നിരുന്ന റവന്യൂ വകുപ്പില്‍ അവര്‍ക്ക് പ്രവേശനം ഇല്ലെന്നായി. കഴിഞ്ഞ തലമുറയിലുള്ളവര്‍ ഗവണ്മെന്‍റിന്‍റെ ഈ അപനയത്തെപ്പറ്റി ശക്തിയുക്തം പ്രതിഷേധം പുറപ്പെടുവിച്ചുകൊണ്ടിരുന്നെങ്കിലും ഗവണ്മെന്‍റ് ഒട്ടുംതന്നെ ഗണ്യമാക്കിയില്ല. 1917-ല്‍ ദേവസ്വം വകുപ്പ് റവന്യൂ വകുപ്പില്‍ നിന്ന് വിടര്‍ത്തി റവന്യൂ വകുപ്പില്‍ പൗരസമത്വം സ്ഥാപിക്കണമെന്ന് പല ക്രിസ്ത്യന്‍ പത്രങ്ങള്‍ വാദിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടത്തില്‍ 'കേരളീയാഭിമാനി', 'നസ്രാണിദീപിക' എന്നീ പത്രങ്ങള്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു.  തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിതമാണെന്നും രാജ്യം നായന്മാരുടെ വകയാണെന്നും രാജ്യത്തിനുവേണ്ടി രക്

നിരണം പള്ളി കൂദാശ (1912)

 30-ന് കഥാനായകന്‍ വാകത്താനത്തു പള്ളിയില്‍ നിന്നും മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പന അനുസരിച്ചും നിരണത്തു പള്ളിക്കാരുടെ അപേക്ഷ അനുസരിച്ചും ടി. പള്ളി കൂദാശയില്‍ സംബന്ധിപ്പാന്‍ അവിടേക്ക് പുറപ്പെട്ട് കുറിച്ചി പള്ളിക്കടവിലെത്തിയപ്പോള്‍ ടി. മെത്രാപ്പോലീത്തായുടെ വള്ളവും അവിടെ എത്തിയിരുന്നതിനാല്‍ ഒരുമിച്ച് പുറപ്പെട്ട് 31-ന് ഉച്ചയ്ക്കു മുമ്പ് പരുമല എത്തുകയും ചെയ്തു. കുംഭം 1-ന് പരുമല നിന്നും മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, അല്‍വാറീസ് മെത്രാപ്പോലീത്താ, പുന്നൂസ് റമ്പാന്‍, പാമ്പാടി കുറിയാക്കോസ് റമ്പാന്‍ എന്നിവരോടൊരുമിച്ച് കഥാനായകന്‍ നിരണത്തേക്ക് അവരുടെ എതിരേല്പോടു കൂടെ പോയി. യാത്ര ഒരു വലിയ ഘോഷയാത്രയായിരുന്നു. തിരുമേനികള്‍ കുതിരകള്‍ കെട്ടിയ ഒരു വണ്ടിയില്‍ ആയിരുന്നു യാത്ര ചെയ്തത്. അനേകം മുത്തുക്കുടകളും കൊടികളും വഴി നീളെ പിടിച്ചിരുന്നു. സന്ധ്യയ്ക്കു മുമ്പ് പള്ളിയില്‍ എത്തി ലുത്തിനിയായും98 പ്രാര്‍ത്ഥനയും കഴിച്ചു. രാത്രി ഏറിയൊരു ഏറുപടക്ക പ്രയോഗവും ഉണ്ടായിരുന്നു.  2-ന് വ്യാഴാഴ്ച കാലത്തു പള്ളിയകത്തു ഇറങ്ങി നമസ്കാരവും അതിനെത്തുടര്‍ന്ന് ക്യംന്തായും കഴിഞ്ഞ് മെത്രാപ്പോലീത്താ പ്രധാന പീഠത്തില