കെ. സി. മാമ്മൻ മാപ്പിള എന്ന നിയമസഭാ സാമാജികൻ

കെ.സി.മാമ്മൻ മാപ്പിള തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലും ശ്രീമൂലം പ്രജാസഭയിലും (പോപ്പുലർ അസംബ്ലി) അംഗമായിരുന്നു. അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിൽ രണ്ടു തവണയും (1922 - 1925, 1925 - 1928) അതിനു മുൻപ് ശ്രീമൂലം പ്രജാസഭയിൽ (പോപ്പുലർ അസംബ്ലി)  ഏഴു തവണയും അംഗമായിരുന്നു.

1922 ഏപ്രിൽ 27, 1925 മേയ് 14, 16 എന്നീ തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ‘വാണിജ്യ - വ്യവസായം വടക്ക്’ എന്ന നിയോജകമണ്ഡലത്തിൽ നിന്നാണ് മാമ്മൻ മാപ്പിള തിരഞ്ഞെടുക്കപ്പെട്ടത്. 'കച്ചവടവും കൈത്തൊഴിലും' എന്നു കൂടി അറിയപ്പെട്ടിരുന്ന ഈ നിയോജകമണ്ഡലത്തിൽ കൊല്ലം ഡിവിഷന്റെ വടക്കൻ ഭാഗവും കോട്ടയം, ദേവികുളം ഡിവിഷനുകളും) ഉൾപ്പെട്ടിരുന്നു.

മാമ്മൻ മാപ്പിള 'ശ്രീമൂലം പ്രജാസഭ'യുടെ 3, 5, 6 സമ്മേളനങ്ങളിൽ (1907, 1908, 1910) കോട്ടയം താലൂക്ക് (ത്രയാംഗ മണ്ഡലം) പ്രതിനിധിയായിരുന്നു. 7-ാം സമ്മേളനത്തിൽ (1911) കോട്ടയം പട്ടണ പരിഷ്കരണ കമ്മറ്റിയുടെയും 11-ാം സമ്മേളനത്തിൽ (1915) കോട്ടയം താലൂക്കിന്റയും പ്രതിനിധിയായിരുന്നു. 13, 17 സമ്മേളനങ്ങളിൽ (1917, 1921) നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)