പ. പരുമല തിരുമേനിയുടെ പട്ടംകൊടകള്‍ | ഫാ. ഡോ. ജോസഫ് ചീരന്‍

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ പട്ടംകൊട പുസ്തകത്തില്‍ അദ്ദേഹം നടത്തിയ പട്ടംകൊടകളുടെ കൂട്ടത്തില്‍ ചാത്തുരുത്തില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് നടത്തിയ ഏതാനും പട്ടംകൊടകള്‍ കാണുന്നത് താഴെ ചേര്‍ക്കുന്നു.

1. കല്ലൂപ്പാറ ദൈവമാതാവിന്‍റെ പള്ളിയിലേക്ക് കുറിയാക്കോസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

2. കൈനകരി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് മാത്യൂസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

3. കറ്റാനം സ്തേഫാനോസ് സഹദായുടെ പള്ളിയിലേക്ക് ഗീവറുഗീസ് ശെമ്മാശനെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

4. നിരണം ദൈവമാതാവിന്‍റെ പള്ളിയിലേക്ക് പനക്കാമറ്റം അബ്രഹാം മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

5. നിരണം ദൈവമാതാവിന്‍റെ പള്ളിയിലേക്ക് അലക്സന്ത്രയോസ് മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

6. കാട്ടൂര്‍ ദൈവമാതാവിന്‍റെ പള്ളിയിലേക്ക് യൗസേഫ് മ്സമ്രോനോയെ 1879 ജൂലായ് 8-ാം തീയതി നിരണം പള്ളിയില്‍വച്ച് പട്ടം കെട്ടി. 

7. കാര്‍ത്തികപ്പള്ളി സെന്‍റ് തോമസ് പള്ളിയിലേക്ക് മത്തായി കോറൂയോയെ 1879 ഏപ്രില്‍ 12-ാം തീയതി കാര്‍ത്തികപ്പള്ളിയില്‍വച്ച് പട്ടം കെട്ടി. 

8. മല്ലപ്പള്ളി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് പയ്യമ്പള്ളി ദാവീദ് ശെമ്മാശനെ 1879 ആഗസ്റ്റ് 12-ാം തീയതി പരുമലയില്‍ വച്ച് പട്ടം കെട്ടി. 

9. മല്ലപ്പള്ളി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് വട്ടശ്ശേരില്‍ ഗീവറുഗീസ് ശെമ്മാശനെ 1879 നവംബര്‍ 4-ാം തീയതി പരുമലയില്‍വച്ച് പട്ടം കെട്ടി. 

10. തുരുത്തിക്കാട് യോഹന്നാന്‍ ഏവന്‍ഗേലിയായുടെ പള്ളിയിലേക്ക് കുന്നക്കല്‍ യാക്കോബ് ശെമ്മാശനെ 1879 നവംബര്‍ 4-ാം തീയതി പരുമലയില്‍വച്ച് പട്ടം കെട്ടി. 

11. കറ്റാനം സ്തേഫാനോസ് പള്ളിയിലേക്ക് വേലങ്ങത്ത് ഗീവറുഗീസ് കശ്ശീശായെ 1879 നവംബര്‍ 18-ാം തീയതി പരുമലയില്‍വച്ച് പട്ടം കെട്ടി. 

12. കാരക്കല്‍ മാര്‍ ഗീവറുഗീസ് പള്ളിയിലേക്ക് കിഴക്കേഅറ്റത്തു യാക്കോബ് ശെമ്മാശനെ 1879 നവംബര്‍ 18-ാം തീയതി പരുമലയില്‍വച്ച് പട്ടം കെട്ടി.  

13. പഴഞ്ഞി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് സ്കറിയായുടെ മകന്‍ ശീമോന്‍ അപ്പുദ്യക്കിനോയേ 1882 ഏപ്രില്‍ 4-ന് കോട്ടയം പുത്തനങ്ങാടി പള്ളിയില്‍വച്ച് പട്ടം കെട്ടി. 

14. കല്ലട ദൈവമാതാവിന്‍റെ പള്ളിയിലേക്ക് മങ്കുരത്ത് ഗീവറുഗീസ് കശ്ശീശായുടെ മകന്‍ യൗസേഫ് മ്സമ്രോനോയെ 1891 നവംബര്‍ 14-നു കോട്ടയം സെമിനാരിയില്‍വച്ച് പട്ടം കെട്ടി. 

15. കുറുപ്പംപടി ദൈവമാതാവിന്‍റെ പള്ളിയിലേക്ക് തട്ടാരപുറത്തേല്‍ ശമുവേലിന്‍റെ മകന്‍ മത്തായി ശെമ്മാശനെ 1891 നവംബര്‍ 17-ാം തീയതി പട്ടം കെട്ടി. 

16. മുളമന്തുരുത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ പള്ളിയിലേക്ക് തോമ്മായുടെ മകന്‍ യാക്കോബ് അപ്പുദ്യക്കിനോയേ 1892 ആഗസ്റ്റ് 26-ന് കായംകുളത്ത് വച്ച് പട്ടം കെട്ടി.

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)