ഫാ. റ്റി. ജി. സ്റ്റീഫൻ

കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകയില്‍ തോപ്പിൽ ഗീവർഗീസിൻ്റെയും മറിയാമ്മയുടെയും 9 മക്കളിൽ ആറാമനായി 1930 മാർച്ച് 19-ന് ജനിച്ചു.  കാരിത്തോട് നോയൽ മെമ്മോറിയൽ എൽ.പി.സ്കൂളിലും കനകപ്പലം എം. റ്റി. ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. 1951 ഡിസംബർ 7 ന് ഓതറ സെൻ്റ് ജോർജ്ജ് ദയറായിൽ വെച്ച് അഭി. ഔഗേൻ മാർ തിമോത്തിയോസ് തിരുമേനി(പിന്നീട് ഔഗേൻ ബാവ) യൗപദ് യക്നോ ആയി ഉയർത്തി.  1952-56 കാലയളവിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1956-ൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവയിൽ നിന്നും പൂർണ്ണ ശെമ്മാശനായി. 1956 മെയ് 21ന്  ഓതറ ദയറായിൽ വച്ച് അഭി. മാത്യൂസ് മാർ കൂറിലോസ് (പിന്നീട് മാത്യൂസ് ദ്വിതീയൻ ബാവ) തീരുമേനിയിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. തുടർന്ന് അന്നത്തെ തുമ്പമൺ, കൊല്ലം, കൊച്ചി, കോട്ടയം, കോട്ടയം സെൻട്രൽ എന്നീ ഭദ്രസനങ്ങളിലെ വിവിധ പള്ളികളായ, നെല്ലിക്കൽ സെന്റ് മേരിസ്, കരിപ്പുഴ സെന്റ് ജോർജ്‌, ചുനക്കര മാർ ബസേലിയോസ്, കാരാഴ്മ സെന്റ് മേരിസ്, കോട്ടപ്പുറം സെമിനാരി, പെരിനാട് സെന്റ് തോമസ്, അയ്യമ്പള്ളി സെന്റ് ജോൺസ്, പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ്, കോട്ടയം ചെറിയ പള്ളി (33 വർഷം), നട്ടാശ്ശേരി സെന്റ് തോമസ് എന്നീ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2005 ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ചു. 2024 ഓഗസ്റ്റ് 8-നു അന്തരിച്ചു.


Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍