ആലപ്പുഴ പള്ളി

 943. ആലപ്പുഴ വല്യത്തോടിനു വടക്കേവശം തൈയ്ക്കാവു പുരയിടത്തില്‍ സമുദായം വകയായി ഒരു പള്ളിക്കനുവാദം നല്‍കിയിരിക്കുന്നുയെന്നു. 1096 കന്നി 17-നു. കോട്ടയം.

*        *           *

6. ആലപ്പുഴെ താമസക്കാരായ ആത്മീയ മക്കളെല്ലാവര്‍ക്കും. ആലപ്പുഴെ വാടത്തോടിനു വടക്കുവശത്തു തൈക്കാവു പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിന് ഈ കല്പന മൂലവും അനുവദിച്ചിരിക്കുന്നു എന്നും മറ്റും. 1921-നു കൊല്ലം 1096 മകരം 2. പരുമല.

*         *           *

7. ഇലഞ്ഞിക്കല്‍ കൊച്ചുണ്ണിക്ക്. ആലപ്പുഴെ പള്ളിയുടെ ഗവണ്മെന്‍റനുവാദത്തിലേയ്ക്കു ആവശ്യമുള്ള കല്പന ഇതു സഹിതം അയക്കുന്നു എന്നും മറ്റും. 1921-നു കൊല്ലം 1096 മകരം 2. പരുമല.

(പ. വട്ടശ്ശേരില്‍ തിരുമേനിയുടെ 1919-21 കാലത്തെ കല്പനബുക്കില്‍ നിന്നും)



Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)