Posts

മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)

 പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം 1911-നു കൊല്ലം 1087-ാമാണ്ടു ചിങ്ങ മാസം 22-ന് വ്യാഴാഴ്ച കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്നതായും ആ പൊതുയോഗത്തില്‍ ഹാജരായി അഭിപ്രായം കൊടുക്കുന്നതിനു പ്രതിനിധികളെ തെരഞ്ഞെടുത്തു അധികാരപ്പെടുത്തി അയയ്ക്കണമെന്നും 1086-ാമാണ്ട് മിഥുന മാസം 30-നു മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ പ്രസിഡെണ്ടായ മലങ്കര ഇടവകയുടെ നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു മലങ്കര ഇടവകയില്‍പെട്ട എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചും മലങ്കരെ കണ്ടനാട് മുതലായ ഇടവകകളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാനേജിംഗ് കമ്മട്ടിക്കാരുടെയും ക്ഷണക്കത്തുകള്‍ അനുസരിച്ചും 87 ചിങ്ങം 22-ന് വ്യാഴാഴ...

ബഥനി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്‍റെ റമ്പാന്‍ സ്ഥാനാഭിഷേകം (28-01-1925)

 48. പണിക്കരു ഗീവറുഗീസു റമ്പാച്ചനു. വാഴ്വിന്‍റെ കല്പന. 1100 മകരം 15-നു പരുമല സിമ്മനാരിയില്‍ നിന്നും.  (പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1925 ലെ കല്പനകളുടെ നമ്പര്‍ ബുക്കില്‍ നിന്നും) (ഈ തീയതിയില്‍ റമ്പാനായി എന്ന് ബഥനി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് 1929-ല്‍ എഴുതിയ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ആരാണ് റമ്പാന്‍ സ്ഥാനദാനം നല്‍കിയത് എന്ന കാര്യം മാര്‍ ഈവാനിയോസ് അതില്‍ വ്യക്തമാക്കുന്നില്ല. ഗിരിദീപം, ആറാം പതിപ്പ്, കോട്ടയം, 2012, പേജ് 136. ആബോ ഗീവറുഗീസ് കത്തനാരുടെ റമ്പാന്‍ സ്ഥാനാഭിഷേകം 28-01-1925-ല്‍ തിരുമൂലപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ്  പള്ളിയില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ - പിന്നീട് മൂന്നാം കാതോലിക്കാ - മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നതായി മലയാള മനോരമയില്‍ ജനുവരി 29-ന് എഴുതിയ ലേഖനത്തില്‍ പാറേട്ട് മാത്യൂസ് കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ഉപദേശികളും (1907)

  മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും  കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരവും മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ 1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി 2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി 3. വ. ദി. ശ്രീ. പുന്നൂസു റമ്പാന്‍                   ടി. 4. വ. ദി. ശ്രീ. കൊച്ചുപൌലൂസു റമ്പാന്‍ ആലുവാ സിമ്മനാരി 5. വ. ദി. ശ്രീ. ഗീവറുഗീസു റമ്പാന്‍ വാകത്താനത്തുപള്ളി 6. വ. ദി. ശ്രീ. വടകര ഗീവറുഗീസു റമ്പാന്‍, റാക്കാട്ടു പള്ളി, 7. വ. ദി. ശ്രീ. കുറിയാക്കോസു റമ്പാന്‍, പാമ്പാടിപള്ളി 8. വ. ദി. ശ്രീ. സ്ലീബാ റമ്പാന്‍ (സ്വദേശത്തേക്കു പോയിരിക്കുന്നു). മല്പാന്മാര്‍ 1. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസുറമ്പാന്‍ പരുമലസിമ്മനാരി, 2. വ. ദി. ശ്രീ. മട്ടയ്ക്കല്‍ ആലക്സന്ത്രയോസുകത്തനാര്‍ കോട്ടയം സിമ്മനാരി 3. വ. ദി. ശ്രീ. ഇലവിനാമണ്ണില്‍ സ്കറിയാകത്തനാര്‍ കോട്ടയം സിമ്മനാരി 4. വ. ദി. ശ്രീ. മലങ്കര മല്പാന്‍ കോനാട്ട മാത്തന്‍ കത്തനാര്‍ പാമ്പാക്കുട സിമ്മനാരി ബ്രിട്ടീഷു സംസ്ഥാനം കൊച്ചീ ഇടവക 1. ചാലശെരി പടിഞ...

സെമിനാരിക്കേസ്: അന്യായഹര്‍ജി (1054 ME)

സെമിനാരിക്കേസില്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് വാദിയായി ഫയല്‍ ചെയ്ത അന്യായ ഹര്‍ജി: ആലപ്പുഴ സിവില്‍ കോര്‍ട്ട് മുമ്പാകെ സിവില്‍ നിയമം 11 ഉം 23 ഉം വകുപ്പ് പ്രകാരം ബോധിപ്പിക്കുന്ന ഹര്‍ജി. തിരുവല്ലാ മണ്ടപത്തുംവാതുക്കല്‍ കടപ്ര പ്രവൃത്തിയില്‍ പരുമല മുറിയില്‍ സുറിയാനി സിമ്മനാരിയില്‍ ഇരിക്കും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസ്യേഷന്‍ കമ്മറ്റിയില്‍ പ്രസിഡണ്ടായ 47 വയസുള്ള മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, തിരുവല്ല മണ്ടപത്തുംവാതുക്കല്‍ ആറന്മുള പ്രവൃത്തിയില്‍ മാരാമണ്ണു മുറിയില്‍ കുഴിയത്തു നിന്നും കോട്ടയം മണ്ടപത്തുംവാതുക്കല്‍ ടി പ്രവൃത്തിയില്‍ ഗോവിന്ദപുരം കരയില്‍ സുറിയാനി സിമ്മനാരിയില്‍ പാര്‍ക്കും ഉദ്ദേശം 42 വയസ്സു കാണുന്ന തോമസ് അത്താനാസ്യോസ് എന്ന് പറഞ്ഞുവരുന്ന ആള്‍. 2. കോട്ടയം പ്രവൃത്തിയില്‍ ടി കരയില്‍ പുന്നത്ര ഉദ്ദേശം 35 വയസ്സു കാണുന്ന ചാക്കോ ചാണ്ടപ്പിള്ള കത്തനാര്‍. 3. പറവൂര്‍ മണ്ടപത്തുംവാതുക്കല്‍ ടി പ്രവൃത്തിയില്‍ ടി മുറിയില്‍ കുളങ്ങര ഉദ്ദേശം 48 വയസ്സു കാണുന്ന ഇട്ട്യേച്ചന്‍ പൈലി. ഇതോടൊന്നിച്ച് ഹാജരാക്കുന്ന എ. ബി. പത്രികയില്‍ വിവരിച്ചിരിക്കുന്ന സ്ഥാവര ജംഗമവസ്തുക്കള്‍ മലയാ...

സെമിനാരിക്കേസ്: പത്രിക (1054 ME)

ആലപ്പുഴ ജില്ലാകോര്‍ട്ട് മുമ്പാകെ 1054-ാമാണ്ട് ആടി മാസം 7-ാം തീയതി ഈ കോര്‍ട്ടില്‍ ഈയാണ്ട് അദാലം 439-ാം നമ്പ്രില്‍ 1-ാം പ്രതി 42 വയസുള്ള മലങ്കര ഇടവകയുടെ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ സിവില്‍ നിയമം 109-ാം വകുപ്പ് അനുസരിച്ച് ബോധിപ്പിക്കുന്ന കാര്യവിവര പത്രിക. 1. അന്യായം നേരല്ല. അതില്‍ പറയുന്നതുപോലെ ഇളകുന്നവയോ ഇളകാത്തവയോ ആയ വസ്തു മുതലോ മേലാല്‍ ഉള്ള അനുഭവമോ പലിശയോ കോടതിചെലവോ കൊടുപ്പാനും ഇട ഇല്ല. വാദിക്ക് ഈ വ്യവഹാരത്തിന് അര്‍ഹതയും ഇല്ലാത്തതാകുന്നു.  2. അന്യായത്തില്‍ നമ്മുടെ സ്ഥാനത്തെ ക്രമമായി കാണിച്ചില്ല. വാദിക്ക് ഈ സംസ്ഥാനത്തു സ്ഥിരമായ പാര്‍പ്പും വാസസ്ഥലവും വസ്തുക്കളും ഇല്ല. സ്ഥാനവും സഭാസമ്മതവും ഇല്ല. വാദി കൊച്ചി സംസ്ഥാനത്തു കുന്നംകുളങ്ങര അങ്ങാടിയില്‍ പുലിക്കോട്ട് വീട്ടില്‍ യൗസേപ്പ് എന്ന് പേരുള്ള ആളാകുന്നു. ആവലാതിയില്‍ വാദിയുടെ വീട്ടുപേരും ഇരട്ടപ്പേരും കാണിപ്പാനുള്ളത് ചെയ്യാഞ്ഞത് മേല്പറഞ്ഞ ഭാഗം വെളിപ്പെടുമെന്ന് വിചാരിച്ചാകുന്നു.  3. മലങ്കര ഉള്ള പുത്തന്‍കൂര്‍ സുറിയാനി ക്രിസ്ത്യാനികളായ നമ്മുടെ ഇടവകയില്‍ അസോസ്യേഷന്‍ കമ്മട്ടി എന്ന് പേരായ ഒരു കമ്മട്ടി ഇല്ലാത്തതും അതിനെ അനുസരി...

ഒരു അപ്പീല്‍ വിധി (1913)

ആര്‍ത്താറ്റു-കുന്നംകുളം പള്ളികളിലെ വികാരിമാരില്‍ ഒരാളായ ചെറുവത്തൂര്‍ മാത്തു കത്തനാരവര്‍കള്‍ തന്‍റെ വിശുദ്ധ കര്‍മ്മത്തെ അലക്ഷ്യമാക്കിയെന്നും മറ്റും കാണിച്ചു തലപ്പിള്ളി മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം കൊടുക്കുകയും പ്രതികളായ ആറു പേര്‍ക്കും പതിനഞ്ചീത് ഉറുപ്പിക പിഴ അടപ്പാന്‍ വിധിയുണ്ടാകയും ഇതിന്മേല്‍ പ്രതികള്‍ 1-ാം ക്ലാസ്സു മജിസ്ട്രേറ്റു കോര്‍ട്ടില്‍ അപ്പീല്‍ കൊടുക്കുകയും മജിസ്ട്രേട്ടവര്‍കള്‍ കീഴ്ക്കോടതിവിധി അസ്ഥിരപ്പെടുത്തി പിഴ മടക്കി കൊടുപ്പാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുള്ള വിവരം മുന്‍ ഒരു ലക്കം മനോരമയില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കേസ് ബ. മാത്തു കത്തനാര്‍ അവര്‍കള്‍ ചീഫ്കോര്‍ട്ടില്‍ റിവിഷ്യന്‍ ആയി കൊടുത്തതിന് ഈ മാസം 17-നു ചീഫ് ജഡ്ജി കെ. രാമമേനോന്‍ അവര്‍കളും ജഡ്ജി പി. ഐ. വറുഗീസ് അവര്‍കളും കൂടി ഇരുന്ന് കേട്ട് അന്യായം (റിവിഷ്യന്‍) തള്ളി വിധി പ്രസ്താവിച്ചിരിക്കുന്നു. (മലയാള മനോരമ, 12-2-1913)

Cochin Royal Court Order (1905)

 SIRE PAPER IN HIS HIGHNESS THE RAJA’S COURT OF APPEAL Tuesday the 31st Karkidagam 1080. Corresponding to 15th August 1905. PRESENT N. Pattabhirama Rao Esq. Dewan of Cochin S. Locke Esq. Chief Judge, Chief Court of Cochin T. C. Krishna Menon Esq. Senior Pusine Judge Special Appeal No. 7 of 1076. The Most Rev. Mar Dionysius and other Plaintiffs (Special Appellants) Thomas Kathanar and other defendants (Special Respondents) special Appeal against the declare of the Appeal Court in A.S. No. 83 of 1073 confirming the degree of the Zillah Court of Trichur in O.S. No. 56 of 1069. Concluding Para of the Judgement. On the whole we are of opinion 1. That the Patriarch of Antioch is the spiritual head of the Malankara See.  2. That the plaint Churches are included in that See.  3. That the Churches and properties hours in the plaint schedules are bound by a trust in favour of those who worship God according to the faith doctrine and discipline of Jacobite Syrian Church in the commu...