ബഥനി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്‍റെ റമ്പാന്‍ സ്ഥാനാഭിഷേകം (28-01-1925)
48. പണിക്കരു ഗീവറുഗീസു റമ്പാച്ചനു. വാഴ്വിന്‍റെ കല്പന. 1100 മകരം 15-നു പരുമല സിമ്മനാരിയില്‍ നിന്നും.
(പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1925 ലെ കല്പനകളുടെ നമ്പര്‍ ബുക്കില്‍ നിന്നും)
(ഈ തീയതിയില്‍ റമ്പാനായി എന്ന് ബഥനി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് 1929-ല്‍ എഴുതിയ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ആരാണ് റമ്പാന്‍ സ്ഥാനദാനം നല്‍കിയത് എന്ന കാര്യം മാര്‍ ഈവാനിയോസ് അതില്‍ വ്യക്തമാക്കുന്നില്ല. ഗിരിദീപം, ആറാം പതിപ്പ്, കോട്ടയം, 2012, പേജ് 136. ആബോ ഗീവറുഗീസ് കത്തനാരുടെ റമ്പാന്‍ സ്ഥാനാഭിഷേകം 28-01-1925-ല്‍ തിരുമൂലപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ - പിന്നീട് മൂന്നാം കാതോലിക്കാ - മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നതായി മലയാള മനോരമയില്‍ ജനുവരി 29-ന് എഴുതിയ ലേഖനത്തില്‍ പാറേട്ട് മാത്യൂസ് കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)
Comments
Post a Comment