ഒരു അപ്പീല്‍ വിധി (1913)

ആര്‍ത്താറ്റു-കുന്നംകുളം പള്ളികളിലെ വികാരിമാരില്‍ ഒരാളായ ചെറുവത്തൂര്‍ മാത്തു കത്തനാരവര്‍കള്‍ തന്‍റെ വിശുദ്ധ കര്‍മ്മത്തെ അലക്ഷ്യമാക്കിയെന്നും മറ്റും കാണിച്ചു തലപ്പിള്ളി മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം കൊടുക്കുകയും പ്രതികളായ ആറു പേര്‍ക്കും പതിനഞ്ചീത് ഉറുപ്പിക പിഴ അടപ്പാന്‍ വിധിയുണ്ടാകയും ഇതിന്മേല്‍ പ്രതികള്‍ 1-ാം ക്ലാസ്സു മജിസ്ട്രേറ്റു കോര്‍ട്ടില്‍ അപ്പീല്‍ കൊടുക്കുകയും മജിസ്ട്രേട്ടവര്‍കള്‍ കീഴ്ക്കോടതിവിധി അസ്ഥിരപ്പെടുത്തി പിഴ മടക്കി കൊടുപ്പാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുള്ള വിവരം മുന്‍ ഒരു ലക്കം മനോരമയില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കേസ് ബ. മാത്തു കത്തനാര്‍ അവര്‍കള്‍ ചീഫ്കോര്‍ട്ടില്‍ റിവിഷ്യന്‍ ആയി കൊടുത്തതിന് ഈ മാസം 17-നു ചീഫ് ജഡ്ജി കെ. രാമമേനോന്‍ അവര്‍കളും ജഡ്ജി പി. ഐ. വറുഗീസ് അവര്‍കളും കൂടി ഇരുന്ന് കേട്ട് അന്യായം (റിവിഷ്യന്‍) തള്ളി വിധി പ്രസ്താവിച്ചിരിക്കുന്നു.

(മലയാള മനോരമ, 12-2-1913)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്