Posts

മലങ്കര സഭാദ്ധ്യക്ഷന്മാര്‍ (1653 മുതല്‍)

മാർത്തോമ്മാ ഒന്നാമൻ (വലിയ മാർത്തോമാ) (1653-1670) മാർത്തോമ്മാ രണ്ടാമൻ (1670–1686).  മാർത്തോമ്മാ മൂന്നാമൻ (1686–1688) മാർത്തോമ്മാ നാലാമൻ (1688-1728) മാർത്തോമ്മാ അഞ്ചാമൻ (1728-1765) മാർത്തോമ്മാ ആറാമൻ (മാർ ദിവന്നാസിയോസ് ഒന്നാമൻ) (1765–1808) മാർത്തോമ്മാ ഏഴാമൻ (1808–1809) മാർത്തോമ്മാ എട്ടാമൻ (1809-1816) മാർത്തോമ്മാ ഒൻപതാമൻ (1816-1817). പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമൻ (മാർ ദിവന്നാസിയോസ് രണ്ടാമൻ) (1816-1816) കിടങ്ങൻ ഗീവർഗീസ് മാർ പീലക്സീനോസ് (1816 &1825) പുന്നത്ര മാർ ദിവന്നാസിയോസ് (മാർ ദിവന്നാസിയോസ് മൂന്നാമൻ) (1817–1825) ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസിയോസ്  (മാർ ദിവന്നാസിയോസ് നാലാമൻ) (1825–1852).  പാലക്കുന്നത്ത് മാത്യുസ് മാർ അത്തനാസിയോസ് (1852-1877) പുലിക്കോട്ടിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് രണ്ടാമൻ (മാർ ദിവന്നാസിയോസ് അഞ്ചാമൻ) (1877-1909) വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് (ദിവന്നാസിയോസ് ആറാമൻ) (1909–1934) ബസേലിയോസ് പൗലോസ് പ്രഥമൻ ബാവാ (1912-1913) ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവാ (1925-1928) ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ (1929–1964) ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവ...

തോമാശ്ലീഹാ ഭാര തത്തിൽ വന്നതിന് തെളിവുണ്ടോ? | ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി

ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility)  എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്:  1. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകത്തില്‍ പലസ്തീനായില്‍നിന്ന് ഒരാള്‍ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതകളുമായി ഒത്തുപോകുന്നില്ല എന്നതാണ് ആദ്യ ആരോപണം. കേരളതീരത്ത് എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ മനുഷ്യവാസംതന്നെ ഇല്ലായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്.  2. തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് 15-ാം നൂറ്റാണ്ടിനു മുന്‍പുള്ള ചരിത്രപരമായ തെളിവുകളില്ല. തോമാചരിതം പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയാണ് എന്നത് ഒരു വാദം.  3. മലബാര്‍ തീരത്ത് ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരിമാര്‍ (സവര്‍ണ്ണ ബ്രാഹ്മണര്‍) ഉണ്ടായിരുന്നില്ല. ബ്രാഹ്മണ കുടിയേറ്റം ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തില്‍ സംഭവിക്കുന്നത...

സ്ത്രീ പ്രാതിനിധ്യം മലങ്കരസഭയില്‍

 ആരാധനയില്‍ പഴയനിയമ വേദഭാഗങ്ങള്‍ വായിക്കാന്‍ സ്ത്രീകളെ അനുവദിക്കാമെന്നു പ. സുന്നഹദോസ് നിശ്ചയിച്ചു (മലങ്കരസഭാ മാസിക, ആഗസ്റ്റ്, 1988, പേജ് 8). 1988 ജൂലൈ പ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ നടന്ന സുന്നഹദോസ് നിശ്ചയ പ്രകാരം 5 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെയും വി. മദ്ബഹായിൽ പ്രവേശിപ്പിക്കുവാൻ തുടങ്ങി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വവും വോട്ടവകാശവും 2005-ല്‍ പ. സുന്നഹദോസ് നല്‍കി.  നാഗപ്പൂര്‍ സെമിനാരിയില്‍ സ്ത്രീകള്‍ക്ക് വേദശാസ്ത്ര പ്രവേശനത്തിന് 2005-ല്‍ അനുമതി നല്‍കി. ഇടവകയോഗത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്ന് 2007-ലും സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇടവകയിലെ ഉപസമിതികളില്‍ അംഗത്വവും ആകാമെന്ന് 2008-ലും തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ ഇടവക യോഗാംഗത്വം 2011-ല്‍ നല്‍കി പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കല്പന  സ്ത്രീ പങ്കാളിത്തത്തിനും നേതൃത്വത്തിനും പുത്തന്‍ ദിശാബോധം പകര്‍ന്നു.

Receipt of Vattippanam

 Travancore, 1st December 1808  18th Vrichikam 984 Colonel Macaulay, the Resident in Travancore do hereby certify to have this day received from Mar Thoma Metran - Acting Metropolitan of the Syrian Church in Malabar, the amount of 3000 Star Pagodas in the Honourable Company’s loan in perpetuity and agreed to pay in Travancore, as long as the ancient Church lasts, to the Metropolitan or Metran or any other regularly constituted prelate, annually the interest of the above amount at 8 percent, on obtaining receipt of the same.  (signed) തിരുവിതാംകൂർ, 1 ഡിസംബർ 1808 വൃശ്ചികം 18, 984 തിരുവിതാംകൂറിലെ സ്ഥിരതാമസക്കാരനായ കേണൽ മെക്കാളെ ഇതിനാൽ ഉറപ്പിച്ചു സാക്ഷ്യപ്പെടുത്തുന്നത് - മലബാറിലെ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായ - മാർത്തോമാ മെത്രാനിൽ നിന്നും 3000 പൂവരാഹൻ ബഹുമാന്യ കമ്പനിയിലേക്ക് സ്ഥിര വായ്പ്പയായി ഇന്നേദിവസം ലഭ്യമായതിൽ, അതിപുരാതനമായ സഭ നിലനിൽക്കുവോളം, മെത്രാനോ, മെത്രാപ്പോലീത്തായോ, വ്യവസ്ഥാപിതമായി ആവരോധിക്കപ്പെട്ട തലവന്, മുകളിലെ തുകക്കുള്ള വാർഷിക പലിശ 8 ശതമാനം ആയതിനു...

ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍. (1686)

 നിരണം ഗ്രന്ഥവരിയില്‍ നിന്നും: 'ഇതിന്‍റെ ശേഷം മര്‍ത്തോമന്‍ മെത്രാന്‍റെ അനന്തിരവനെ മാര്‍ ഈവാനിയോസ് വരുത്തി അപ്പസ്കോപ്പായുടെ സ്ഥാനവും കൊടുത്ത് മലയാളത്തില്‍ നടന്നുവരുന്ന മര്യാദകളില്‍ ആത്മകടം ഉള്ളതില്‍ അഞ്ചുകൂട്ടം ആയത് എന്തെന്നാല്‍ പള്ളി, തുവര്‍ഗ്ഗം, റൂഹാ, കുറുവാന, നോമ്പ്. ഇങ്ങനെ തലസ്ഥാനവും വര്‍ഗ്ഗത്തിന്‍റെ കാര്യവും റൂഹാദകുദിശയുടെ കാര്യവും നോമ്പിന്‍റെ കാര്യവും ഇങ്ങനെ അഞ്ചു കൂട്ടവും എടുത്ത ശേഷമുള്ള ക്രമങ്ങളും നടപ്പുകളും മുമ്പില്‍ നടന്നുവരുംവണ്ണം തന്നെ നടന്നുകൊള്ളത്തക്കവണ്ണം ക്രമപ്പെടുത്തി. മാര്‍ ഈവാനിയോസ് ആയിട്ട് നടത്തുകയും ചെയ്തു (നിരണം ഗ്രന്ഥവരി, പേജ് 85). അതായത് നസ്രാണികളുടെ 'എടത്തിലെ മര്യാദ'യില്‍ തലയിട്ട് ഒരു സംഘര്‍ഷത്തിന് മാര്‍ ഈവാനിയോസ് ശ്രമിച്ചില്ല. എന്നാല്‍ അവരുടെ ആത്മാവിനെ സംബന്ധിക്കുന്നതായ അഞ്ച് കാര്യങ്ങള്‍ നിശ്ചയിച്ചു; യോഗം പാസ്സാക്കി. അവയാണ് ചെങ്ങന്നൂര്‍ സുന്നഹദോസിന്‍റെ നിശ്ചയങ്ങള്‍.  നിശ്ചയങ്ങള്‍ 1. പള്ളി അഥവാ സഭ: കത്തോലിക്കാ സഭയുടെ പഠിപ്പിക്കലായ റോമാ സഭയാണ് സാര്‍വ്വത്രിക (കാതോലിക) സഭ എന്നത് തെറ്റാണ്. മൂന്ന് പൊതു സുന്നഹദോസുകള്‍ ക്രമപ്പെടുത്തിയ സത്യവിശ്വാസത്തില്‍ അധി...

മലങ്കരസഭാ അയ്മേനി ട്രസ്റ്റിമാർ / വർഗീസ് ജോൺ തോട്ടപ്പുഴ

1. കുളങ്ങര ഇട്ടിച്ചൻ പൈലി (21/10/1869 - 13/09/1886) 2. കുന്നുംപുറത്ത് കോര ഉലഹന്നാൻ (13/09/1886 ( 31/03/1892) - 24/02/1901) 3. കുന്നുംപുറത്ത് സി. ജെ കുര്യൻ ( 25/04/1901 - 07/09/1911) 4. ചിറക്കടവിൽ കോര കൊച്ചുകോരുള (07/09/1911 - 31/05/1931) 5. ഇ ഐ ജോസഫ് എറികാട്ട് (10/07/1931 - 15/07/1946) 6. കുര്യൻ എബ്രഹാം ഉപ്പൂട്ടിൽ ( 26/12/1958 - 12/12/1978) 7. പി സി എബ്രഹാം പടിഞ്ഞാറേക്കര (01/05/1980 - 21/03/2007) 8. എം. ജി. ജോർജ് മുത്തൂറ്റ് (21/03/2007 & 07/03/2012 - 2017) 9. ജോർജ് പോൾ (01/03/2017 - 26/11/2019)

മലങ്കരസഭാ വൈദിക ട്രസ്റ്റിമാർ / വർഗീസ് ജോൺ തോട്ടപ്പുഴ

1 . താഴത്തു ചാക്കോ ചാണ്ടപ്പിള്ള കത്തനാർ (21/10/1869 - 13/09/1886) 2. കോനാട്ട് കോര യോഹന്നാൻ മൽപാൻ (13/09/1886 - 09/03/1890) 3. കോനാട്ട് കോര മാത്തൻ മൽപാൻ ( 31/03/1892 ( 23/11/1895) - 07/09/1911) 4. പാലപ്പള്ളിൽ മാണി പൗലോസ് കത്തനാർ (07/09/1911 - 24/12/1955) 5. മണലിൽ യാക്കോബ് കത്തനാർ (26/12/1958 - 28/12/1965) 6. തെങ്ങുംതോട്ടത്തിൽ ടി. എസ്. എബ്രഹാം കോർ എപ്പിസ്കോപ്പാ ( 28/12/1965 - 28/12/1982) 7. കോനാട്ട് എബ്രഹാം മൽപാൻ (28/12/1982 - 02/03/1987) 8. ഫാ. മത്തായി നൂറനാൽ ( 29/12/1987 - 29/11/2002) 9. ഫാ. ഡോ. ഒ. തോമസ് (10/06/2004 - 21/03/2007) 10. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് ( 21/03/2007 & 07/03/2012 - 01/03/2017 ) 11. ഫാ. ഡോ. എം. ഒ. ജോൺ (01/03/2017 - ..........)