സ്ത്രീ പ്രാതിനിധ്യം മലങ്കരസഭയില്‍

 ആരാധനയില്‍ പഴയനിയമ വേദഭാഗങ്ങള്‍ വായിക്കാന്‍ സ്ത്രീകളെ അനുവദിക്കാമെന്നു പ. സുന്നഹദോസ് നിശ്ചയിച്ചു (മലങ്കരസഭാ മാസിക, ആഗസ്റ്റ്, 1988, പേജ് 8).

1988 ജൂലൈ പ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ നടന്ന സുന്നഹദോസ് നിശ്ചയ പ്രകാരം 5 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെയും വി. മദ്ബഹായിൽ പ്രവേശിപ്പിക്കുവാൻ തുടങ്ങി

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വവും വോട്ടവകാശവും 2005-ല്‍ പ. സുന്നഹദോസ് നല്‍കി.  നാഗപ്പൂര്‍ സെമിനാരിയില്‍ സ്ത്രീകള്‍ക്ക് വേദശാസ്ത്ര പ്രവേശനത്തിന് 2005-ല്‍ അനുമതി നല്‍കി. ഇടവകയോഗത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്ന് 2007-ലും സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇടവകയിലെ ഉപസമിതികളില്‍ അംഗത്വവും ആകാമെന്ന് 2008-ലും തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ ഇടവക യോഗാംഗത്വം 2011-ല്‍ നല്‍കി പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കല്പന  സ്ത്രീ പങ്കാളിത്തത്തിനും നേതൃത്വത്തിനും പുത്തന്‍ ദിശാബോധം പകര്‍ന്നു.


Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്