Posts

ശ്ലീഹാനോമ്പിലും പതിനഞ്ച് നോമ്പിലും ഇരുപത്തിഅഞ്ചു നോമ്പിലും മത്സ്യം ഭക്ഷിക്കാമെന്ന്

 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും അമ്പത് നോമ്പും മൂന്ന് നോമ്പും ഒഴികെയുള്ള നോമ്പുകളില്‍ വെള്ളിയാഴ്ച ബുധനാഴ്ച പോലെ മത്സ്യം ഭക്ഷിക്കാമെന്ന് ശുദ്ധ കാനോനായില്‍ കല്പിച്ചിരിക്കുന്നപ്രകാരം പരദേശ സുറിയാനി സഭയില്‍ മത്സ്യം ഭക്ഷിച്ചുവരുന്നതും ഇവിടെയും ടി. നോമ്പുകളില്‍ മത്സ്യം ഭക്ഷിക്കാമെന്ന് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് മലയാളത്ത് എഴുന്നള്ളിയിരുന്നപ്പോള്‍ കല്പിച്ചിട്ടുള്ളതും അതില്‍ പിന്നെ ചിലര്‍ ടി നോമ്പുകളില്‍ മത്സ്യം ഭക്ഷിക്കുന്നതായും ചിലര്‍ ഭക്ഷിക്കാത്തതായും നാം അറിയുന്നതിനാല്‍ ഇനി മേല്‍ ശ്ലീഹാനോമ്പിലും പതിനഞ്ച് നോമ്പിലും ഇരുപത്തിഅഞ്ചു നോമ്പിലും മത്സ്യം ഭക്ഷിക്കാമെന്ന് മലങ്കര ഇടവകയിലുള്ള എല്ലാവരും അറിഞ്ഞുകൊള്ളുകയും വേണം.  1892 മേടം 11-ാം തീയ്യതി

പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് (എ.ഡി. 1889-1980)

 കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്നു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്‍റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്‍ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1899 ജൂണ്‍ 7-ന് പുതുപ്പള്ളി വലിയ പള്ളിയില്‍വച്ച് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് കോറൂയോ സ്ഥാനവും 1908 മെയ് 17-ന് യെരുശലേം സെഹിയോന്‍ മാളികയില്‍ വച്ച് യെരുശലേം പാത്രിയര്‍ക്കീസ് മ്ശംശോനോ പട്ടവും നല്‍കി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ മേല്‍പ്പട്ടസ്ഥാനം ഏല്‍ക്കാന്‍ യെരുശലേമില്‍ പോയപ്പോഴാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ശെമ്മാശ്ശന് മ്ശംശോനോ സ്ഥാനം നല്‍കിയത്. 1920 ജൂണ്‍ 7-ന് പരുമല സെമിനാരിയില്‍വച്ച് മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് കശീശാ സ്ഥാനം നല്‍കി. പുതുപ്പള്ളി വലിയ പള്ളി വികാരിയായി 33 വര്‍ഷം സേവനമനുഷ്ഠിച്ചു. അബ്ദുള്ളയുടെ മുടക്ക്, റീത്ത് പ്രസ്ഥാനസ്ഥാപനം മുതലായ സഭയിലെ പ്രശ്ന കലുഷിതമായ കാലത്ത് വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായുടെ വലംകൈയായി ന...

പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് / മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കോസ്

Image
(നിയുക്ത കാതോലിക്കായെ തെരഞ്ഞെടുക്കുവാന്‍ 1962 മെയ് 17-ാം തീയതി നിരണം പള്ളി അങ്കണത്തില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗത്തില്‍ പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അതിശ്രദ്ധേയമായ അദ്ധ്യക്ഷ പ്രസംഗം) പ്രിയരെ, വൃദ്ധനായ നമുക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാനാണ് നാം നിങ്ങളെ വിളിച്ചുകൂട്ടിയത്. ഒരു പിന്‍ഗാമി വേണം എന്നുള്ള ആഗ്രഹം എല്ലാവര്‍ക്കുമുള്ളതാണ്. ആദാമും മോശയും അഹറോനും ദാവീദുമെല്ലാം പിന്‍ഗാമിയെ കണ്ടശേഷമാണ് കടന്നുപോയത്. എന്‍റെ പിന്‍ഗാമി ആര് എന്ന് മോശ ദൈവത്തോട് ചോദിച്ചു. ദൈവം പിന്‍ഗാമിയെ കാണിച്ചുകൊടുത്തു. ഇങ്ങനെ പ്രധാനാചാര്യന്മാരും രാജാക്കന്മാരും പിന്‍ഗാമിയെ തെരഞ്ഞെടുക്കുക പതിവാണ്. നമ്മുടെ സഭയുടെ പാരമ്പര്യത്തിലും ഇതുണ്ടല്ലോ. ആകയാല്‍ ഇത് ഒരു പുതിയ കാര്യമല്ല. നിങ്ങളും നിങ്ങള്‍ക്കു പിന്‍ഗാമിയെ ആഗ്രഹിക്കുന്നു. നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പിന്‍ഗാമികളാണ്. മക്കളില്ലാത്തത് ഒരു ഭാഗ്യദോഷമായാ ണല്ലോ കരുതപ്പെടുന്നത്. അനേകര്‍ തങ്ങള്‍ക്കു മക്കളുണ്ടാകുവാന്‍ ആഗ്രഹിച്ച് അതിനുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ നമ്മോടുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങളെല്ലാവരും അദ്ധ്വാനിക്കുക...

പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ: ജീവചരിത്ര ഫലകം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

  1921 ഒക്ടോബര്‍ 29: തിരുവല്ലാ നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്‍റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായി മാവേലിക്കരയില്‍ ജനിച്ചു (പേര് സി. ടി. തോമസ്). 1942 മാര്‍ച്ച് 11 (പാതിനോമ്പ് ബുധനാഴ്ച): കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കോറൂയോ പട്ടമേറ്റു.  1947 മെയ് 22 വ്യാഴം (സ്വര്‍ഗ്ഗാരോഹണപെരുനാള്‍): തിരുവല്ല ബഥനി  അരമന ചാപ്പല്‍ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് ശംശോനോ (പൂര്‍ണ്ണ ശെമ്മാശ്ശന്‍) പട്ടമേറ്റു. 1950 ജനുവരി 25 ബുധന്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍നിന്ന് കശീശ്ശാ പട്ടമേറ്റു. 1965 മെയ് 16 ഞായര്‍: പത്തനാപുരം താബോര്‍ ദയറാ - പ. ഔഗേന്‍ ബാവാ, റമ്പാന്‍ സ്ഥാനം നല്‍കി. 1965 ഡിസംബര്‍ 28 ചൊവ്വ: കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ മറ്റ് നാലുപേരോടൊപ്പം മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.  1966 ആഗസ്റ്റ് 24 ബുധന്‍: കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളി - പ. ഔഗേന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മറ്റ് രണ്ടുപേരോടൊപ്പം 'മാര്‍ തീ...

കായങ്കുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും കൂടി മലങ്കര പള്ളിയോഗത്തിന് എഴുതിയ കത്ത്

  യൗസേപ്പ് റമ്പാനും ഫീലിപ്പോസ് റമ്പാനും കൂടെ എഴുത്ത്. ഇപ്പോള്‍ പുതിയാവില്‍ പള്ളിയില്‍ (മാവേലിക്കര പുതിയകാവ് പള്ളി) കൂടപ്പെട്ടിരിക്കുന്ന ഉപവിയാകപ്പെട്ട കൂടപ്പിറപ്പുകള്‍ എല്ലാവരും അറിയേണ്ടും അവസ്ഥ. എന്നാല്‍ കൊടുത്തയച്ച എഴുത്തുകള്‍ വായിച്ച് വസ്തുത അറിഞ്ഞു. പലകൂട്ടം കാര്യങ്ങള്‍ നിരൂപിച്ച് നിശ്ചയിക്കത്തക്കവണ്ണം ഞങ്ങള്‍ ഇരുവരും വരേണമെന്നല്ലോ കുറികളില്‍ എഴുതിയിരുന്നത്. വേണ്ടും കാര്യങ്ങള്‍ എല്ലാവരും കൂടെ ആലോചിച്ച് നിശ്ചയിച്ചുറയ്ക്കുന്ന അവസ്ഥയ്ക്ക് എഴുതി അയക്കണമെന്ന് സായ്പ് അവര്‍കള്‍ കല്പന ആയിട്ടുണ്ടെന്നും എഴുത്തില്‍ കാണുന്നു. കാര്യങ്ങളെക്കുറിച്ച് സൂക്ഷിച്ച് വിചാരിച്ചെങ്കില്‍ അന്ത്യോഖ്യായ്ക്ക് എഴുത്ത് കൊടുത്തയയ്ക്കേണ്ടുന്ന സംഗതികൊണ്ട് 85-ാമാണ്ട് ധനു മാസത്തില്‍ മെക്കാളെ സായ്പ് അവര്‍കളെ ബോധിപ്പിച്ചാറെ എല്ലാവരുംകൂടെ കടലാസ് എഴുതി ഒപ്പിട്ടുകൊണ്ട് വന്നാല്‍ ആയത് കൊടുത്തയച്ച് മേല്പട്ടക്കാരനെ വരുത്തി തരാമെന്ന് കല്പിച്ചിട്ടുള്ളതിനെപറ്റിയും മറ്റും സുറിയാനിസഭയ്ക്കു വേണ്ടിയ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഇരുവരും അകപ്പറമ്പില്‍ യൗസേപ്പ് കശീശായും കൂടെ മെത്രാനോട് ആലോചിച്ചാറെ രൂപമായിട്ട് ഒന്നും മറുപടി കല്പിക്...

1912-ല്‍ മലങ്കരയില്‍ നടന്നത് കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനമോ? / വിപിന്‍ കെ. വര്‍ഗ്ഗീസ്

Image
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ 1912 മുതല്‍ കാതോലിക്കാ ആണ്. ഈ കാതോലിക്കേറ്റ് മലങ്കരയില്‍ പുനഃസ്ഥാപിച്ചതാണ് എന്നൊരു  വാദഗതി ഉണ്ട്. മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ സ്ഥാപനവുമായി ബന്ധിപ്പിച്ച് മൂന്ന് ആശയഗതികള്‍ ഉന്നയിക്കാം. 1) കാതോലിക്കേറ്റിന്‍റെ പുനഃസ്ഥാപനം. 2) കാതോലിക്കേറ്റിന്‍റെ മാറ്റിസ്ഥാപനം. 3) കാതോലിക്കേറ്റിന്‍റെ സ്ഥാപനം. ഇവയില്‍ ഏതാണ് മലങ്കരയില്‍ നടന്നതെന്ന് പരിശോധിക്കുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആദ്യ വാദഗതി പുനഃസ്ഥാപനം എന്നതാണ്. പുനഃസ്ഥാപനം എന്ന പദത്തിന്‍റെ അര്‍ത്ഥം വീണ്ടും സ്ഥാപിക്കുക. അതായത് നിലവില്‍ ഉണ്ടായിരുന്ന ഒന്ന് ഇടക്കാലത്ത് ഇല്ലാതിരിക്കുകയും പിന്നീട് വീണ്ടും  സ്ഥാപിക്കുകയും ചെയ്യുക. ഒന്ന് അവിടെ തന്നെ വീണ്ടും സ്ഥാപിച്ചാല്‍ മാത്രമേ പുനഃസ്ഥാപനം എന്ന പദം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. മലങ്കരയില്‍ (കേരളത്തില്‍) 1912-ന് മുമ്പ്  കാതോലിക്കാ എന്നൊരു സ്ഥാനി ഉണ്ടായിരുന്നില്ല. 1653 വരെ അര്‍ക്കദിയാക്കോനും, 1653 മുതല്‍ മലങ്കര മെത്രാനും പിന്നീട് മലങ്കര മെത്രാപ്പോലീത്തായും ഒക്കെ ആണ് മലങ്കരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും മലങ്കരയില്‍ കാതോലിക്കേറ്റ് ...

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

 "മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ" വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍ 1 ഒക്കെയും പിടിക്കപ്പെട്ടവനും കാതല്‍ത്വത്തം തിങ്ങപ്പെട്ടവനും ആദിയും അറുതിയും ഇല്ലാത്തവനുമായ കാതലിന്‍റെ തിരുനാമത്താലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്തായും ഈശോമിശിഹായുടെ അടിയാന്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസു ബാവായുടെ ശ്ലീഹായും ആയ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ എഴുത്ത്. വാഴ്ത്തപ്പെട്ടവനും റൂഹായ്ക്കടുത്തവനുമായ പുതുപ്പള്ളി പള്ളിയില്‍ നമുക്കുള്ള പുത്രന്‍ സ്കറിയാ കശീശയുടെയും വീട്ടുജനങ്ങളുടെയും മേല്‍ തമ്പുരാനെപെറ്റ അമ്മ മറിയത്തിന്‍റെയും ശുദ്ധമാക്കപ്പെട്ടവരൊക്കെയുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും നമസ്കാരത്താലെ തമ്പുരാന്‍റെ നന്മയും അനുഗ്രഹങ്ങളും എന്നും എന്നന്നേക്കും ഉണ്ടായിവരട്ടെ ആമീന്‍.  വാഴ്ത്തപ്പെട്ട നമുക്കുള്ള പുത്രാ നിന്നോടു നാം അറിയിക്കുന്നു. ആ ഇടവകയില്‍ വാകത്താനം മുറിയില്‍ പള്ളിക്കല്‍കുന്ന് എന്ന സ്ഥലത്ത് ഒരു ക...