ശ്ലീഹാനോമ്പിലും പതിനഞ്ച് നോമ്പിലും ഇരുപത്തിഅഞ്ചു നോമ്പിലും മത്സ്യം ഭക്ഷിക്കാമെന്ന്

 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും

അമ്പത് നോമ്പും മൂന്ന് നോമ്പും ഒഴികെയുള്ള നോമ്പുകളില്‍ വെള്ളിയാഴ്ച ബുധനാഴ്ച പോലെ മത്സ്യം ഭക്ഷിക്കാമെന്ന് ശുദ്ധ കാനോനായില്‍ കല്പിച്ചിരിക്കുന്നപ്രകാരം പരദേശ സുറിയാനി സഭയില്‍ മത്സ്യം ഭക്ഷിച്ചുവരുന്നതും ഇവിടെയും ടി. നോമ്പുകളില്‍ മത്സ്യം ഭക്ഷിക്കാമെന്ന് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് മലയാളത്ത് എഴുന്നള്ളിയിരുന്നപ്പോള്‍ കല്പിച്ചിട്ടുള്ളതും അതില്‍ പിന്നെ ചിലര്‍ ടി നോമ്പുകളില്‍ മത്സ്യം ഭക്ഷിക്കുന്നതായും ചിലര്‍ ഭക്ഷിക്കാത്തതായും നാം അറിയുന്നതിനാല്‍ ഇനി മേല്‍ ശ്ലീഹാനോമ്പിലും പതിനഞ്ച് നോമ്പിലും ഇരുപത്തിഅഞ്ചു നോമ്പിലും മത്സ്യം ഭക്ഷിക്കാമെന്ന് മലങ്കര ഇടവകയിലുള്ള എല്ലാവരും അറിഞ്ഞുകൊള്ളുകയും വേണം. 

1892 മേടം 11-ാം തീയ്യതി

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)