പുന്നത്ര മാര്‍ ദീവന്നാസ്യോസിന്‍റെ ഒരു കല്പന

'സുറിയാനിക്കാര്‍ എന്നു വിളിക്കപ്പെടുന്നവരും, മലയാള രാജ്യത്തു പാര്‍ക്കുന്നവരുമായ ഞങ്ങള്‍ തോമ്മാ ശ്ശീഹായുടെ കാലം മുതല്‍ കൊച്ചിയില്‍ പറുങ്കി വരുന്നതു (1500) വരെ സത്യവിശ്വാസത്തില്‍ ഉറപ്പുള്ളവരായി കക്ഷികളും കലഹങ്ങളും കൂടാതെ സമാധാനത്തോടെ വസിച്ചു വന്നു. എന്നാല്‍ പ്രങ്കായക്കാ (പോര്‍ട്ടുഗീസുകാരായ പറങ്കികള്‍) രുടെ കൗശലത്താല്‍ സുറിയാനിയില്‍ നിന്നുള്ള ഞങ്ങളുടെ പിതാക്കന്മാ (വൈദികാദ്ധ്യക്ഷന്മാരുടെ) രുടെ വരവിനെ മുടക്കിക്കളഞ്ഞു. അങ്ങനെ ഞങ്ങള്‍ ആത്മാവില്‍ വ്യാകുലപ്പെട്ടു തുണയും സഹായവുമില്ലാത്ത അനാഥന്മാരെയും വിധവമാരേയും പോലെ ആയിത്തീര്‍ന്നു. പ്രാങ്കായക്കാരുടെ ശക്തിയും രാജത്വവും ധനത്തിന്‍റെ പെരുപ്പവും കൊണ്ടു മലയാളത്തുള്ള സുറിയാനിപ്പള്ളികള്‍ ഒക്കേയും റോമ്മാ മേലധികാരത്തിന്‍കീഴായിത്തീര്‍ന്നു' 

(മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുന്നത്ര മാര്‍ ദീവന്നാസ്യോസ് കൊല്ലം 996-ാമാണ്ടു എഴുതിയ ഒരു കത്തില്‍ നിന്നു). 

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ