ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് (1851-1927)

 


ഫീലിപ്പോസ് കത്തനാരുടെ ഇളയപുത്രനായി 1851 നവംബര്‍ 12-ന് ജനിച്ചു. 1862 ഓഗസ്റ്റ് 10-ന് ഞായറാഴ്ച കോട്ടയം ചെറിയപള്ളിയില്‍ വച്ച് യൂയാക്കീം മാര്‍ കൂറിലോസില്‍ നിന്നും കോറൂയോ പട്ടമേറ്റു. ജ്യേഷ്ഠന്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പായുടെ ശിക്ഷണത്തില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1875 ഏപ്രില്‍ 25-ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീന്നാസ്യോസില്‍ നിന്നും കോട്ടയം പുത്തന്‍പള്ളിയില്‍ വച്ച് കശ്ശീശാ സ്ഥാനമേറ്റു. ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് 1910 ഓഗസ്റ്റ് 21-നു പാമ്പാക്കുട വലിയപള്ളിയില്‍ വച്ച് റമ്പാനാക്കി. 28-ന് കൂത്താട്ടുകുളം വടകര വി. യോഹന്നാന്‍ മാംദാനയുടെ പള്ളിയില്‍ വച്ച് അബ്ദുള്ളാ ദ്വിതീയന്‍, 'മാര്‍ സേവേറിയോസ്' എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. മലങ്കരയിലെ ക്നാനായ സുറിയാനിക്കാരുടെ ദേവാലയങ്ങള്‍ ചേര്‍ത്ത് ക്നാനായ ഭദ്രാസനം രൂപീകരിച്ചതിന്‍റെ പ്രഥമ മെത്രാപ്പോലീത്താ ആയി നിയമിതനായി. കോട്ടയം വലിയപള്ളി ആസ്ഥാനമാക്കി ഭദ്രാസന ഭരണം നിര്‍വ്വഹിച്ചു. 

ഭദ്രാസനത്തിലെ വിശ്വാസികളെയും പുരോഹിതന്മാരെയും കത്തോ ലിക്കാ സഭയില്‍ ചേര്‍ക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ ധീരതയോടെ പൊരുതി. മലങ്കരസഭയിലെ ഭിന്നതയ്ക്കു പരിഹാരം കാണാന്‍ 1920 മെയ് 25-ന് എറണാകുളത്തു വച്ച് നടന്ന സന്ധിആലോചന വിളിച്ചു കൂട്ടുകയും അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

1927 ജൂണ്‍ 11-നു കാലം ചെയ്തു. പിറ്റേദിവസം കോട്ടയം വലിയപള്ളിയില്‍ കബറടക്കി. 

Comments

Popular posts from this blog

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ