കോട്ടയം പഴയ സിമ്മനാരിയില്‍ നിന്നു കണ്ടുകിട്ടിയ വെള്ളോല റിക്കാര്‍ട്ട് (1002)
"സിമ്മനാരിയില്‍ പൈതങ്ങളെ പഠിപ്പിക്കുന്നതിനു ഗ്രന്ഥങ്ങള്‍ വിലെക്കു വാങ്ങിച്ചു കൊവിലാശാനെ ഏല്പിച്ച വകയ്ക്കു എഴുതിയ കണക്കു.
1002-ാമാണ്ടു കക്കടക മാസം 28-നു രാജശ്രീ ഡൊറന്‍ സായ്പ അവര്‍കള്‍ കല്പനപ്രകാരം വൈക്കത്തെ മാടപ്പെള്ളില്‍ കൃഷ്ണന്‍ കുഞ്ചുവി നൊടു (വിലെക്കു) വാങ്ങിച്ച ഗ്രന്ഥം - 2
യുധിഷ്ഠര വിജയം വ്യാഖ്യാനഗ്രന്ഥം - 1
ബാലഭാരതം വ്യാഖ്യാനഗ്രന്ഥം - 1
കൃഷ്ണവിലാസം ഗ്രന്ഥം - 1
മാഘം മൂലഗ്രന്ഥം - 1
യുധീഷ്ഠര വിജയം മൂലഗ്രന്ഥം - 1
കുമാരസംഭവം മൂലഗ്രന്ഥം - 1
കൃഷ്ണവിലാസം മൂലഗ്രന്ഥം - 1
സിദ്ധരൂപം ഗ്രന്ഥം - 1
ആകെ ഗ്രന്ഥം എണ്ണം - 3"
(ഇവിടെ ആകെ എണ്ണം മൂന്നെന്നു പറയുന്നത് ഏടായി കോര്‍ത്തിട്ടുള്ള മൂന്ന് ഏടുകെട്ടുകളെ ഉദ്ദേശിച്ചായിരിക്കുമെന്നു തോന്നുന്നു)
Source: "ഈയിടയ്ക്കു കോട്ടയം പഴയ സിമ്മനാരിയില്‍ നിന്നു കണ്ടുകിട്ടിയ കുറെ വെള്ളോല റിക്കാര്‍ട്ടുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കണക്കോല താഴെ ചേര്‍ക്കുന്നു" എന്നു പറഞ്ഞ് ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ എന്ന ലേഖനത്തില്‍ ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ് ഉദ്ധരിച്ചിരിക്കുന്നത്. ലേഖനം 1928 ജൂലൈ 2 മുതല്‍ 15 വരെ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചത്.
Comments
Post a Comment