Posts

Showing posts from January, 2026

അന്ത്യോഖ്യാ പാത്രിയർക്കീസ് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിനെ മുടക്കിയ കല്പന ഉണ്ടോ?

ഉണ്ട്.. അന്ത്യോഖ്യാ പാത്രിയർക്കീസ് പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസിനെ മുടക്കിയ (Excommunicate) കല്പന ചരിത്രത്തിൽ ഉണ്ട്. ഇതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ആരാണ് മുടക്കിയത്?: അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ (Ignatius Peter III - ചില ചരിത്രരേഖകളിൽ പത്രോസ് നാലാമൻ എന്നും കാണാം) ആണ് ഈ നടപടി സ്വീകരിച്ചത്. സന്ദർഭം: 1875-ൽ പാത്രിയർക്കീസ് കേരളം സന്ദർശിച്ചപ്പോഴാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര സഭയിൽ നടപ്പിലാക്കാൻ ശ്രമിച്ച നവീകരണ ആശയങ്ങളും (Reformation), പാത്രിയർക്കീസിന്റെ അധികാരത്തോടുള്ള വിയോജിപ്പും ആണ് ഇതിന് കാരണമായത്. നടപടി: പാത്രിയർക്കീസ് അദ്ദേഹത്തെ ശപിക്കുകയും മുടക്കുകയും ചെയ്തു. അദ്ദേഹത്തിന് മെത്രാൻ സ്ഥാനമോ പട്ടത്വമോ ഇല്ലെന്നും, അദ്ദേഹത്തെ ആരും അനുസരിക്കരുതെന്നും കാണിച്ച് പാത്രിയർക്കീസ് കല്പന ഇറക്കി. പകരക്കാരൻ: പാലക്കുന്നത്ത് മെത്രാച്ചനെ നീക്കം ചെയ്ത ശേഷം, പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിനെ (മാർ ദീവന്നാസ്യോസ് അഞ്ചാമൻ) നിയമപ്രകാരമുള്ള മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് അംഗീകരിക...

സൈത്തു കൂദാശ (1951)

5-6-1951. കോട്ടയം. ഉച്ചകഴിഞ്ഞ് മാനേജരച്ചന്‍ സൈത്തു കൊണ്ടുവരുന്നതിനായി എറണാകുളത്തിനു പോയി. വ്യാഴാഴ്ച സൈത്തു കൂദാശ ചെയ്യുന്നതിന് തീമോത്തിയോസ് മെത്രാച്ചനെ കൂടി കൂട്ടിക്കൊണ്ടു പോരണമെന്ന് പറഞ്ഞയച്ചു കല്പന കൊടുത്തയച്ചു.  6-6-1951. കോട്ടയം. രാവിലെ നാം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്കുശേഷം മാമ്മന്‍ മാപ്പിളയുടെ മകന്‍റെ കുട്ടിയെ മാമോദീസാ മുക്കി. ഫീലിപ്പോസ് കത്തനാര്‍ വന്നിരുന്നു. മാമ്മന്‍ മാപ്പിളയും ഭാര്യയും കെ. എം.  ചെറിയാനും മറ്റും പള്ളിയില്‍ ഉണ്ടായിരുന്നു. ശെമ്മാശന്മാര്‍ മരുന്നുകള്‍ ഇടിച്ചു പൊടിച്ചു കാച്ചി. തീമോത്തിയോസ് മെത്രാച്ചനും മാനേജരച്ചനും പത്തു മണിക്ക് ഇവിടെ എത്തി. പാറേട്ടച്ചന്‍ വന്നിരുന്നു.  7-6-1951. കോട്ടയം. രാവിലെ തീമോത്തിയോസ് മെത്രാച്ചന്‍ സൈത്തു കൂദാശ ചെയ്തു. നാമും അതില്‍ സംബന്ധിച്ചു. മൂറോന് കൂടുതലായി ചേര്‍ക്കാനുള്ളതെല്ലാം ചേര്‍ത്തു പൂര്‍ത്തിയാക്കി. കൂദാശയ്ക്കുശേഷം സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ പ്രമാണിച്ച് വി. കുര്‍ബ്ബാന മെത്രാച്ചന്‍ ചൊല്ലി. നാലു മണിക്ക് പാമ്പാടി മെത്രാച്ചന്‍ വന്നിരുന്നു. അധികം താമസിയാതെ തിരിച്ചുപോയി. കോട്ടയം ഇടവകയ്ക്കുള്ള മൂറോനും സൈത്തും...

വര്‍ഗീസ് കളത്തില്‍ (1918-1975)

 ആലപ്പുഴ തലവടി സ്വദേശിയായ വര്‍ഗീസ് കളത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പൗരശക്തി പത്രത്തില്‍ അസോഷ്യേറ്റ് എഡിറ്ററായി 1944-ല്‍ ആണു പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1949-50 ല്‍, കോഴിക്കോട്ടു നിന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്ന 'ഹിന്ദ്' പത്രത്തിന്‍റെ പ്രധാന പത്രാധിപരായി. തുടര്‍ന്ന് 1950-ല്‍ ആണ് അദ്ദേഹം മലയാള മനോരമയില്‍ ചേര്‍ന്നത്. 1956 വരെ സ്പെഷല്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചു. മനോരമയുടെ വജ്ര ജൂബിലി സ്മാരക ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണച്ചുമതലയ്ക്കു ശേഷം 1956-ല്‍ ആണു മനോരമ ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപരായത്. ചുരുങ്ങിയ കാലംകൊണ്ട് സാധാരണ വായനക്കാരുടെ ഇടയില്‍ ആഴ്ചപ്പതിപ്പിനെ ഏറെ പ്രചാരത്തിലെത്തിച്ചു. ഇന്ത്യയില്‍ പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ മനോരമ പ്രസിദ്ധീകരണമായി ആഴ്ചപ്പതിപ്പിനെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വര്‍ഗീസ് കളത്തിലാണ്. ഇന്ത്യന്‍ കോഫി ഹൗസ് നടത്തിയിരുന്ന സഹകരണസംഘത്തിന്‍റെ ആദ്യകാല പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍ കൂടിയായിരുന്നു.  'അറിവിന്‍റെ പാദമുദ്രകള്‍' ആണ് ഏറ്റവും ഒടുവിലത്തെ പുസ്തകം. കേരളത്തിലെ ക്രൈസ്തവാചാരങ്ങളിലും ചരിത്രത...