സൈത്തു കൂദാശ (1951)
5-6-1951. കോട്ടയം. ഉച്ചകഴിഞ്ഞ് മാനേജരച്ചന്‍ സൈത്തു കൊണ്ടുവരുന്നതിനായി എറണാകുളത്തിനു പോയി. വ്യാഴാഴ്ച സൈത്തു കൂദാശ ചെയ്യുന്നതിന് തീമോത്തിയോസ് മെത്രാച്ചനെ കൂടി കൂട്ടിക്കൊണ്ടു പോരണമെന്ന് പറഞ്ഞയച്ചു കല്പന കൊടുത്തയച്ചു.
6-6-1951. കോട്ടയം. രാവിലെ നാം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്കുശേഷം മാമ്മന്‍ മാപ്പിളയുടെ മകന്‍റെ കുട്ടിയെ മാമോദീസാ മുക്കി. ഫീലിപ്പോസ് കത്തനാര്‍ വന്നിരുന്നു. മാമ്മന്‍ മാപ്പിളയും ഭാര്യയും കെ. എം. ചെറിയാനും മറ്റും പള്ളിയില്‍ ഉണ്ടായിരുന്നു. ശെമ്മാശന്മാര്‍ മരുന്നുകള്‍ ഇടിച്ചു പൊടിച്ചു കാച്ചി. തീമോത്തിയോസ് മെത്രാച്ചനും മാനേജരച്ചനും പത്തു മണിക്ക് ഇവിടെ എത്തി. പാറേട്ടച്ചന്‍ വന്നിരുന്നു.
7-6-1951. കോട്ടയം. രാവിലെ തീമോത്തിയോസ് മെത്രാച്ചന്‍ സൈത്തു കൂദാശ ചെയ്തു. നാമും അതില്‍ സംബന്ധിച്ചു. മൂറോന് കൂടുതലായി ചേര്‍ക്കാനുള്ളതെല്ലാം ചേര്‍ത്തു പൂര്‍ത്തിയാക്കി. കൂദാശയ്ക്കുശേഷം സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ പ്രമാണിച്ച് വി. കുര്‍ബ്ബാന മെത്രാച്ചന്‍ ചൊല്ലി. നാലു മണിക്ക് പാമ്പാടി മെത്രാച്ചന്‍ വന്നിരുന്നു. അധികം താമസിയാതെ തിരിച്ചുപോയി. കോട്ടയം ഇടവകയ്ക്കുള്ള മൂറോനും സൈത്തും മെത്രാച്ചന്‍ വശം കൊടുത്തയച്ചു. തോട്ടയ്ക്കാട്ടു ഫീലിപ്പോസ് കത്തനാരും മെത്രാച്ചന്‍റെ കൂടെ പോയി.
(ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ ഡയറിക്കുറിപ്പില്‍ നിന്നും)
Comments
Post a Comment