തൊഴിയൂര്‍ സഭ

03.03.03. കാട്ടുമങ്ങാട്ടു കൂറിലോസ് കാറ്റാടിക്കുരുവിള കത്തനാരെക്കൊണ്ട് കുറുവാനയും ചൊല്ലിച്ച് നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട് 1772 ല്‍ കൊല്ലം 947-മാണ്ട് വൃശ്ചികമാസം 17ന് വെള്ളിയാഴ്ചനാള്‍ കൂറിലോസ് മെത്രാപൌലിത്താ ആയിട്ട് വാഴിക്കയും ചെയ്തു.72 ഇതിന്‍റെ ശേഷം പെരുമ്പടപ്പില്‍ തമ്പുരാന്‍റെ തീട്ടൂരവും, പാലിയത്തച്ചന്‍റെ നീട്ടും, കോട്ടയില്‍ ബോധിപ്പിച്ച് കടുദാസും വാങ്ങിച്ച് ഏറിയ ബഹുമാനത്തോടുകൂടെ നടക്കയും ഇതിനിടയില്‍ കൊച്ചിയില്‍ നിന്നും മെത്രാപോലിത്തായെ മുളംതുരുത്തിയില്‍ വരുത്തി ഇരുത്തുകയും ചെയ്തു. 

പിന്നെത്തെതില്‍ ഇക്കാര്‍യ്യങ്ങളൊക്കെയും മാര്‍ ദിവന്നാസ്യോസ് മെത്രാപോലിത്തായും മാറിവാനിയോസ് എപ്പിസ്കോപ്പയും കേള്‍ക്കകൊണ്ട് മുമ്പിലത്തെ കുഴപ്പങ്ങള്‍ തീര്‍ത്ത് നടന്നുവരുമ്പോള്‍ പിന്നെയും ഇതിന്‍വണ്ണം ഉണ്ടായതിന് എന്തുവേണ്ടു എന്ന് രണ്ടുപേരും കൂടെ നിരണത്തു പള്ളിയില്‍ച്ചെന്നു വിചാരിച്ച് വടക്കോട്ട് യാത്രയെന്നു നിശ്ചയിച്ച് മിശിഹാകാലം 1772 ല്‍ കൊല്ലം 947 മാണ്ട് മീനമാസം 12ന് കണ്ടനാടു പള്ളിയില്‍ ചെന്നിരുന്നതിന്‍റെ ശേഷം ഇക്കാര്യം കൊണ്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപൌലിത്തായോട് ചോദിപ്പാനായിട്ട് കല്ലുപ്പാറെ പിറത്തേട്ട് ചാണ്ടിക്കത്തനാരെയും ചെങ്ങന്നൂര്‍ പ്രയാറ്റില്‍ തൊമ്മന്‍ കത്തനാരെയും അവരുടെ കൂടെ ഏതാനും കത്തങ്ങളും മാപ്പിളമാരും മുളംതുരുത്തിനു ചെന്ന് അറുവിച്ചാറെ ഞാനൊന്നും ചെയ്തില്ലന്നു കല്പിച്ചതിനെ കേട്ട് ചെന്ന ആളുകള്‍ പോരികയും ചെയ്തു.

പിന്നത്തേതില്‍ ഒരുത്തരേയും മുറിയില്‍ കരേറ്റണ്ടതില്ലന്നു ചട്ടംകെട്ടി പാര്‍ക്കുമ്പോള്‍ അദ്ദേഹത്തിനു ദീനമാകകൊണ്ട് കണ്ടനാട്ടേക്ക് ഒരെഴുത്തെഴുതിയാറെ കൊടുത്തയച്ചുമില്ല. മിശിഹാകാലം 1773 ചെന്ന കൊല്ലം 948-ാമാണ്ട് മിഥുനമാസം 27 ന് മാര്‍ ഗ്രിഗോറിയോസ് മെത്രാപൌലിത്താ കാലം ചെയ്തു മുളന്തുരുത്തിയില്‍ വടക്കെക്കപുറുങ്കല്‍ അടങ്ങുകയും ചെയ്തു. കണ്ടനാടു സമീപം ആകകൊണ്ടും രണ്ടു പേര്‍ അവിടെ ഇരിക്കകൊണ്ടും എഴുത്തും ആളും ചെന്നില്ല. കാലം ചെയ്തതിന്‍റെ മൂന്നാം ദിവസം അത്രെ അറിവാന്‍ ഇടവന്നുള്ളു.  ഉടന്‍ തന്നെ സങ്കടമായിട്ട് മാറിവാനിയോസ് എപ്പിസ്ക്കോപ്പാ ചെന്നപ്പോള്‍ കബറടക്കിയിരിക്കുന്നതുകൊണ്ടും മറ്റെ ദേഹം മാളികയില്‍ നിന്ന് എറങ്ങാഴിക കൊണ്ടും ഉടന്‍ കണ്ടനാട്ടിനു പോരികയും ചെയ്തു.  

ഇപ്രകാരം കാട്ടുമങ്ങാടന്‍ ചെയ്ത സംകടമന്നും മുന്‍പില്‍ മുളന്തുരുത്തിയില്‍ കബറടങ്ങിയ മാറിവാനിയോസിന്‍റെയും മല്‍പ്പ്രിയാനാ മാര്‍ ബെസെലിയോസിന്‍റെയും ഇപ്പോള്‍ ഗ്രിഗോറിയസിന്‍റെയും മുതല്‍കാര്യങ്ങളും പുസ്തകങ്ങളും അടക്കിയിരിക്കകൊണ്ടും ബോധിപ്പിക്കേണ്ടുന്ന സ്ഥലങ്ങളില്‍ ബോധിപ്പിച്ച് നിലവരുത്തിയല്ലാതെ നമുക്ക് ഇവിടെനിന്നും പൊയിക്കൂടായെന്നു ബാബാ കല്‍പിക്കകൊണ്ടും വരുത്തേണ്ടുന്ന ആളുകളെ ഒക്കെയും വരുത്തി വിചാരിച്ച് തിരുവനന്തപുരത്തിന് കത്തങ്ങളെയും മാപ്പിളമാരെയും അയച്ച് തിരുമനസ്സ് അറുവിച്ചാരെ77 പട്ടരുണ്ണി വല്യസര്‍വാധികാരിക്കാര്‍ക്ക് നീട്ടു വരികകൊണ്ട് അദ്ദേഹം പെരുമ്പടപ്പില്‍ ചെന്ന് തിരുമനസ് അറിയിച്ചതിന്‍റെ ശേഷം78 കോട്ടയില്‍ എതിരേല്‍കൂടെ ബോധിച്ച് ചെയ്തിരിക്കുന്നതാകകൊണ്ട് അവിടെവച്ചുതന്നെ കെട്ടുതീരുന്നയെന്ന കല്‍പന വന്ന് പിറത്തേട്ടു കത്തനാരും അയിപ്പുകോരത്തരകനും മുതല്‍പേര് കൊച്ചിയില്‍ ചെന്ന് കാട്ടുമങ്ങാടനെയും വരുത്തി കുമുദസലില്‍ കേട്ടാറെ കീഴ്മര്യാദ ഇല്ലാത്തതാകകൊണ്ട് കാടുമങ്ങാട്ട് റമ്പാനെ മെത്രാന്മാരുടെ അടുക്കല്‍ കൂട്ടി അയയ്ക്കണമെന്നും മേലില്‍ ഇപ്രകാരം ഉള്ള ദുഷ്പ്രേത്നം ചെയ്യരുതെന്നും  നിശ്ചയിച്ച് കോട്ടയില്‍ നിന്ന് കടുദാസും വല്യതമ്പുരാന്‍റെ തീട്ടൂരവും പാലിയത്തച്ചന്‍റെ നീട്ടും വാങ്ങിച്ച് കൊല്ലം 949-ാമാണ്ടു മിഥുനമാസം 22 ന് റമ്പാനെയും കൂട്ടി അയച്ച് കണ്ടനാടു പള്ളിയില്‍ വന്നാറെ ആദേഹം പ്രവര്‍ത്തിച്ചതിന് ശേഷമായിട്ടൊന്നും ചെയ്തില്ല.

03.03.04. വടിയും മുടിയും വയ്പിക്കുന്നു. മെത്രാപോലീത്തായുടെയും എപ്പിസ്ക്കോപ്പായുടേയും മുന്‍പാകെ വടിയും മുടിയും ശ്ലീവായും ചുമന്ന കുപ്പായവും ഊരിവച്ച് പാര്‍ത്തുവരുമ്പോള്‍ ദീനമെന്നും വീട്ടില്‍ പോയി ചികിത്സ ചെയ്യണമെന്നും പറഞ്ഞുംകൊണ്ട് പോയാറെ മുളംതുരുത്തിയില്‍ ചെന്നതിന്‍റെ ശേഷം ആരും ബോധീരാതെ നെടുവിരിപ്പും നാട്ടില്‍  ആഞ്ഞൂരെന്ന പ്രദേശത്തു80 ചെന്ന് പാര്‍ത്ത് അവിടെയൊരു കുരിശു വെപ്പാന്‍ പറമ്പും വാങ്ങി പാര്‍ത്തുംകൊണ്ട് അദ്ദേഹത്തിന്‍റെ അനുജനെ വരുത്തി പട്ടവും കൊടുത്ത് മാര്‍ ദിവന്യാസ്യോസ് മെത്രാപോലിത്താ ആയിട്ട് വാഴിച്ച.81 അവര്‍ രണ്ടുപേരും കൂടെ പല കൂട്ടവും ചെയ്തു വരുന്ന പ്രകാരം കേട്ടു. മുണ്ടക്കാറ്റാടി കത്തനാര്‍ക്കു റമ്പസുഖം കൊടുത്ത് നടന്നു വരുമ്പോള്‍ ബുദ്ധി പകച്ച് ലേന്ത മാര്‍ഗത്തില്‍ ചെന്നു കൂടി ലേന്തപ്പാതിരി ആകുവാന്‍ നിശ്ചയിച്ചിരിക്കുമ്പോള്‍82 അയാള്‍ മരിച്ചു. ശവം കടപ്പുറത്തു കൊണ്ടുചെന്ന് അടക്കിയെന്നും കേട്ടു. കണ്ടനാട്ടു നിന്നും മൂന്നാം സംവത്സരത്തില്‍ അച്ചനും ബാബായും തെക്കെ ദിക്കിന്നു പോരികയും ചെയ്തു.

03.04.29. ആഞ്ഞൂര്‍ മെത്രാന്മാര്‍. കോട്ടയത്ത് കോടിമതെ കുഞ്ഞന്‍റെ മകന്‍ മത്തായിയെന്ന ആള്‍ കണിയാവെള്ളിയില്‍ ചെന്നു പാര്‍ത്ത്, അവിടെ നിന്ന് പുറപ്പെട്ടു ആഞ്ഞൂര്‍ ചെന്ന് പട്ടം ഏറ്റ് മാറിവാനിയോസ് എപ്പിസ്കോപ്പാ ആയിട്ട് മൂപ്പിന്നും ഇളമെന്നും കൂടെ വാഴിക്കയും ചെയ്തു.182 978- മാണ്ടു മിഥുന മാസം 25 ന് കൂറിലോസു മെത്രാപൊലീത്താ കാലം ചെയ്തു. അഞ്ഞൂര്‍ പള്ളിയില്‍ തന്നെ അടങ്ങി. 979-ാ മാണ്ടു കന്നി മാസം 12 ന് ഇംഗ്രീസു കുമ്പഞ്ഞി ആള്‍ കൊച്ചികോട്ട പൊളിപ്പിച്ചു. 81-ാ മാണ്ടു കന്നിമാസം 13 ന് പെരുമ്പടപ്പില്‍ വല്യ കടുത്ത തമ്പുരാന്‍ തീപ്പെട്ടു. ഇതിനു മുന്‍പ് മക്കാളിയെക്കാണ്‍മാന്‍ ചെല്ലണമെന്നു ദളവാ അങ്ങത്തെ ആളുവരികകൊണ്ട്, കണ്ടനാട്ടു നിന്നും കോട്ടയത്തു വന്നു  പാര്‍ത്തു. പിന്നെയും കൊച്ചിക്കു ചെല്ലണമെന്ന് വരിക കൊണ്ട്, അവിടെ ചെന്ന് മെക്കാളിയെ കണ്ട്പറഞ്ഞുപോന്നു.

അന്ന് കാട്ടുമങ്ങാട്ട് ഇളയദേഹം മാര്‍ ദിവന്നാസ്യോസ് മെത്രാപൊലീത്താ എന്നയാളും കണിയാവെള്ളിക്കാരന്‍ മാറിവാനിയോസും മട്ടാഞ്ചേരി മുറിയില്‍ പാര്‍ക്കകൊണ്ട്185 യൂദഭാഗത്ത് ഏലിക്കാ വക വാര്‍പ്പരദേശിയുടെ വീട്ടില്‍ അത്രെ പാര്‍ത്തത്. 11 ദിവസം അവിടെ പാര്‍ത്ത് യൂദന്‍മാരുടെ പള്ളിയില്‍ ചെന്ന് നാഴിക മണിയും കണ്ടു. അച്ചന്‍ ചെരിപ്പുരിയില്ല. 

(നിരണം ഗ്രന്ഥവരിയില്‍ നിന്നും)

കാട്ടുമങ്ങാട്ട് അച്ചന്മാര്‍

ഇങ്ങനെ ഇരിക്കുമ്പോള്‍ മാര്‍ ബസ്സേലിയോസ് കാസോലിക്കാ റമ്പസുഖം കെട്ടിയ കാട്ടുമങ്ങാട്ട് റമ്പാന്‍ നിരണത്ത് പള്ളിയില്‍ ചെന്ന് ഉപായങ്ങള്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോട് പറഞ്ഞ് മാര്‍ ഗ്രീഗോറിയോസ് ബാവായ്ക്ക് ക്ഷവസുഖവും25 ചക്ഷൂ ഹീനവും വന്നിരിക്കകൊണ്ട് ബാവായെ ഞാന്‍ മുളന്തുരുത്തി പള്ളിയില്‍ കൊണ്ടുപോയി ഭരിച്ച് സംരക്ഷിക്കാമെന്നും ബോധിപ്പിച്ച് കല്പന ഉണ്ടായ ഉടന്‍ കായംകുളത്ത് പള്ളീല്‍ റമ്പാന്‍ ചെന്ന് മാര്‍ ഗ്രീഗോറിയോസ് ബാവായെ വള്ളത്തില്‍ കരേറ്റിയുംകൊണ്ട് കൊച്ചിയില്‍ മട്ടാഞ്ചേരിയില്‍ ബാവാമാര്‍ വാങ്ങിച്ച് പണിയിച്ച വീട്ടില്‍ ഇരുത്തി മേല്പട്ടം ഇനിയ്ക്ക് തരണമെന്നും ബോധിപ്പിക്കയില്‍ ബാവാ സമ്മതിച്ച് കാറ്റാടി വറുഗീസ് കശ്ശീശ കുര്‍ബ്ബാനയും ചൊല്ലി  ഉടന്‍ എന്‍റെ മേല്പട്ടം നിനയ്ക്കെന്ന് ചൊല്ലി ബാവാ കൊടുത്തു. ഉടന്‍ റമ്പാന്‍ പട്ടുകുപ്പായവും ഇട്ട് വടിയും മുടിയും സ്ലീബായും എടുത്ത് കൂറിലോസ് എന്ന് മെത്രാപ്പോലീത്താ എന്നുള്ള പേരും വച്ചിരിക്കുകയും ചെയ്തു. ഇത് 1772-ാം കാലം വൃശ്ചികം 10-ന് ഞായറാഴ്ച ഉണ്ടായിരിക്കയില്‍ 15-ന് വെള്ളിയാഴ്ച അടുത്തുള്ള പള്ളിക്കാര്‍ക്ക് കൂറിലോസ് മെത്രാപ്പോലീത്താ എന്ന് പേര്‍ ചേര്‍ത്ത് എഴുതി അയച്ചു. മുളന്തുരുത്തിയിലും കരിങ്ങാച്ചിറയിലും ഈ രണ്ട് പള്ളിയില്‍ കൂടുന്നതില്‍ ഏതാനും ആളുകളും ചെന്ന് കൊച്ചിക്കോട്ടയില്‍ കുമുദോരുമായിട്ടും കണ്ട് പെരുമ്പടപ്പില്‍ സ്വരൂപത്തില്‍ തമ്പുരാനെയും കണ്ടു. പെരുമ്പടപ്പ് നാട് മേല്‍  നടന്നുകൊള്ളുവാന്‍ കല്പനയും ഉണ്ടാക്കിയുംകൊണ്ട്  ഗ്രീഗോറിയോസ്  ബാവായെയും കൊണ്ട് മുളന്തുരുത്തി പള്ളിയില്‍ വന്നിരുന്നു. ഇതിന്‍റെ ശേഷം കുസൃതികള്‍ ഒക്കെയും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പായും കേട്ട ഉടന്‍ ഈ രണ്ട് ബാവാമാരും കണ്ടനാട് പള്ളിയില്‍ വന്നിരുന്ന് എല്ലാ പള്ളിക്കാര്‍ക്കും എഴുതി അയച്ചു. പള്ളിക്കാര്‍ എല്ലാവരും കണ്ടനാട് പള്ളിയില്‍ കൂടിയതിന്‍റെ ശേഷം ഈ അവസ്ഥ തൃപ്പാപ്പി സ്വരൂപത്തിങ്കലും പെരുമ്പടപ്പില്‍ സ്വരൂപത്തിങ്കലും ബോധിപ്പിച്ചാറെ കീഴ്മര്യാദപോലെ അല്ലാതെ ഒന്നും നടത്തിയ്ക്ക ഇല്ലാ എന്നും റമ്പാനെ പിടിപ്പിച്ച് കൊണ്ടുപോരണമെന്നുള്ള കല്പന ഉണ്ടാക കൊണ്ട് ഗ്രീഗോറിയോസ് ബാവാ 1773-ാം കാലം മിഥുനം 27-ന് കാലം ചെയ്താറെ ബാവാമാരെ ബോധിരാതെ (ബോധിപ്പിക്കാതെ) മുളന്തുരുത്തിപ്പള്ളിയില്‍ കബറടക്കകൊണ്ടും മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പായും കശ്ശീശന്മാരും ക്രിസ്ത്യാനികളും കൂടെ കണ്ടനാട് നിന്ന് റമ്പാനെ പിടിപ്പിച്ചാറെ വിടുവിച്ച് പോയി ചേന്ദമംഗലത്ത് ചെന്നിരുന്നു.

ഇതിന്‍റെ ശേഷം കീഴ്മര്യാദഒക്കെയും കോട്ടയില്‍ കുമസലിന്‍ ബോധിപ്പിച്ച് പുസ്തകമര്യാദയും കൊടുങ്ങല്ലൂര്‍ വടക്കേ നടയ്ക്ക് പൂത്തി (ഴ്ത്തി?) ഇട്ടിരുന്ന കല്ലും എടുത്ത് നോക്കി അതില്‍ എഴുതിയിരിക്കുന്ന എഴുത്തും എഴുതിച്ചുകൊണ്ടുവന്ന മര്യാദകള്‍ ഒക്കെയും ബോധിപ്പിച്ച് മര്യാദ അല്ലാതെ ചെയ്തത് കാര്യമല്ലെന്നും ശാത്രത്താലിയില്‍ (?) എഴുതിയ കടുദാ (ല) സും തന്ന തമ്പുരാന്‍ കല്പിച്ച തീട്ടൂരവും പാലിയത്തച്ചന്‍റെ തീട്ടൂരവും തന്ന് മേലാളും കല്പിച്ചയച്ചു. മംഗലത്ത് ചെന്ന് (ചേന്ദമംഗലം) റമ്പാനെ കൂട്ടിക്കൊണ്ട് കണ്ടനാട് പള്ളിയില്‍ കൊണ്ടുവന്നു. റമ്പാന്‍ മര്യാദ അല്ലാതെ ഇട്ടിരുന്ന പട്ടുകുപ്പായവും വടിയും മുടിയും സ്ലീബായും തലപ്പാവും എടുത്ത് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പായുടെയും മുമ്പാകെ വച്ചു. ഇങ്ങനെ അവിടെ പാര്‍ത്തിരിക്കുമ്പോള്‍ റമ്പാന് ദീനമെന്നും മുളന്തുരുത്തിയില്‍ ചെന്ന് പാര്‍ത്തു ചികിത്സ ചെയ്യണമെന്നും ഉള്ള ഉപായങ്ങളും പറഞ്ഞ് ബോധിപ്പിച്ച് മുളന്തുരുത്തി ചെന്ന ഉടന്‍ അവിടെനിന്നും കല്ലിക്കോട് ശീമയില്‍ അഞ്ഞൂര്‍ എന്ന കരയില്‍ മുമ്പില്‍ ഉണ്ടായിരുന്ന കുരിശുപുരയില്‍ ചെന്ന് പാര്‍ത്ത പട്ടുകുപ്പായവും ഇട്ട് വടിയും മുടിയും സ്ലീബായും തലപ്പാവും ഉണ്ടാക്കി (എടുത്ത് ചിലര്‍ക്ക് പട്ടവും കൊടുത്ത് അനുജന്‍ വറീയതു കശീശയെ മേല്പട്ടക്കാരനുമാക്കി പാര്‍ത്തു ഇന്നെയോളവും ആ കലക്കം നടന്നുവരുന്നു.

1774-ാം കാലം മേടമാസം 7-ന് മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പാ കാലം ചെയ്തു ചെങ്ങന്നൂര്‍ പള്ളിയില്‍ കബറടക്കി. വീണ്ടും മ്ശിഹാകാലം 1796-ാമാണ്ട് കര്‍ക്കിടകമാസം 3-ന് മെത്രാപ്പോലീത്തായുടെ അനന്തരവനെ മാര്‍ത്തോമ്മാ അപ്പിസ്ക്കോപ്പാ ആയി) ഇരുന്നുകൊണ്ട് അയാളുടെ അനുജന്‍ കത്തനാരെ കൊണ്ടുചെന്ന് മെത്രാന്‍റെ ഉടുപ്പ് ഇടുവിക്കയും ചെയ്തു. മെത്രാനെന്ന് പറഞ്ഞുവരുന്ന ഈ റമ്പാന്‍ മുളന്തുരുത്തിപള്ളി എടവകയില്‍ പാവപ്പെട്ടവരാകുന്നു. അയ്യങ്കേരി വര്‍ക്കി എന്ന പൈതലിനെയും ചാമക്കാട്ട് അവരാ എന്ന പൈതലിനെയും കൊണ്ടുചെന്ന് അവര്‍ക്ക് ശെമ്മാശുപട്ടം കൊടുക്കയും ചെയ്തു. പൈതങ്ങളുടെ ശേഷക്കാരും പള്ളിക്കാരും അറിഞ്ഞപ്പോള്‍ ഈ ശെമ്മാശന്മാരെ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അടുക്കല്‍ കൊണ്ടുചെന്ന് കുപ്പായം കീറി പൈതങ്ങളെപ്പോലെ അയച്ചു. പിന്നീട് ചാമക്കാട്ട് അവരാ ചെറുക്കന് ജനങ്ങളുടെ അപേക്ഷപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പട്ടം കൊടുത്ത് മുളന്തുരുത്തി പള്ളിയില്‍ പാര്‍ത്തു നടന്നു വരുന്നു. മുന്‍പറഞ്ഞ അയ്യങ്കേരി വര്‍ക്കി ക്രിസ്ത്യാനികളുടെ മുറപ്രകാരം വിവാഹവും ചെയ്ത് പാര്‍ത്തുവരുന്നു.

ഇപ്രകാരം റമ്പാന്‍ കല്ലിക്കോട് ശീമയില്‍ പാര്‍ത്തുവരുമ്പോള്‍ 65-ാമാണ്ട് പാര്‍ശ്ശാവിന്‍റെ പട (ടിപ്പു സുല്‍ത്താന്‍ - പാറച്ചാവ് എന്ന് വിളിക്കപ്പെട്ടു. പാദുഷായുടെ തല്‍ഭവമാകാം) ഭയപ്പെട്ട് പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ (ഇവിടെ 'ചേലയില്‍ക്കൂടി' എന്ന് മേല്‍വരിയില്‍ പിന്നീട് എഴുതി ചേര്‍ത്തിരിക്കുന്നു) കരിങ്ങാച്ചിറ പള്ളിയില്‍ വന്ന് താമസിക്കുമ്പോള്‍ (ഇവിടെ 'ഇട്ടൂപ്പ് കത്തനാര്‍ ചേലയില്‍ കൂടുകയാല്‍' എന്ന് ബ്രാക്കറ്റിലെഴുതിയ ശേഷം വെട്ടിക്കളഞ്ഞിരിക്കുന്നു) പട ഭയപ്പെട്ട് ഇട്ടൂപ്പ് കത്തനാര്‍ മുതലായി നാല് കത്തങ്ങള്‍ (ഇവിടെ 'കല്ലിക്കോട് ശീമയില്‍' എന്നെഴുതി വെട്ടിയിരിക്കുന്നു) റമ്പാന്‍റെ അടുക്കല്‍ ചെല്ലുകയാല്‍ അവരെ റമ്പാന്‍ ഉടുപ്പ് ഇടുവിച്ച പ്രകാരം പെരുമ്പടപ്പില്‍ വലിയ തമ്പുരാന്‍ തിരുമനസുകൊണ്ട് അറിയിക്കകൊണ്ട് റമ്പാന്‍റെ അനുജന്‍ ചാലില്‍ കോരയെക്കൊണ്ട്  6000 പുത്തന്‍ പ്രായശ്ചിത്തം ചെയ്യിച്ച് ഇനിമേലാല്‍ നമ്മുടെ രാജ്യത്തിനകത്ത് പാര്‍ത്തുകൂടാ എന്ന് കല്പിച്ച് രാജ്യത്ത് നിന്ന് വെളിയില്‍  വിടുകയും ചെയ്തു. റമ്പാന്‍റെ ഉടുപ്പ് ഇട്ടിരുന്ന ഇട്ടൂപ്പ് കത്തനാര്‍ മുതലായ നാലു പേരെയും ദീവന്നാസ്യോസ് മെത്രാന്‍റെ അടുക്കല്‍കൂട്ടി അയച്ച് കുപ്പായം കീറി കുറ്റവും പോക്കി കത്തങ്ങളെപ്പോലെ അവര്‍ പാര്‍ക്കയും ചെയ്തു.

പിന്നീട് കൂറിലോസ് മെത്രാനെന്ന് പറഞ്ഞുവരുന്ന റമ്പാന്‍റെ അനുജന്‍റെ മകനെകൊണ്ട് ചെന്ന് പഠിപ്പിച്ച് കത്തനാരുടെ ഉടുപ്പ് ഇടുവിച്ച ശേഷം അയാളും മെത്രാന്‍റെ ഉടുപ്പ് ഇടണമെന്ന് തുടങ്ങുക കൊണ്ട് അവിടെനിന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അടുക്കല്‍ ചെങ്ങന്നൂര്‍ പള്ളിയില്‍ ചെന്ന് ഒരു സംവത്സരം പാര്‍ത്ത് രണ്ടാമാണ്ട് ശെമ്മാശുപട്ടവും കത്തനാര്‍ പട്ടവും കൊടുത്ത് ഇടവകപള്ളിയാകുന്ന മുളന്തുരുത്തിപള്ളിയ്ക്ക് അയാളെ അനുസരിച്ച് നടത്തിക്കൊള്ളുവാന്‍ സാധനവും (കല്പന) കൊടുത്തയച്ച് നടന്ന് വരുന്നു.

ഇങ്ങനെ പാര്‍ത്തുവരുമ്പോള്‍ കോട്ടയകത്ത് (കോട്ടയം) ചെറിയപള്ളി ഇടവകയില്‍ കോടിമത പാലത്തുങ്കല്‍ പനവേലി കുരുവിള എന്നയവന്‍ വ്യാജ പുകയില സംഗതിയാല്‍ അവിടെനിന്നും ഒളിച്ച് കണ്ടനാട് പള്ളി എടവകയില്‍ പെരുമ്പടപ്പില്‍ പെരുമ്പാ ചെറിയ എന്നവന്‍റെ വീട്ടില്‍ വന്ന് കുതിരക്കാരനായി പാര്‍ത്തുവരുമ്പോള്‍ മദ്യപാനംകൊണ്ട് അവിടെനിന്നും അയച്ചശേഷം കണിയാപിള്ളില്‍ പാര്‍ത്തു ഒരു പരത്തിയെ പിഴപ്പിച്ച ഹേതുവാല്‍ അവിടെനിന്നും ഒളിച്ച് കല്ലിക്കോട് ശീമയില്‍ മേലെഴുതിയ റമ്പാന്‍റെ അടുക്കല്‍ ചെന്ന് പാര്‍ത്തുവരുമ്പോള്‍ മേലെഴുതിയ കുരുവിളയെ മെത്രാന്‍റെ ഉടുപ്പ് ഇടുവിച്ച് ഉടനെ കൂറിലോസ് എന്ന് പറഞ്ഞുവരുന്ന റമ്പാന്‍ കഴിഞ്ഞ് പോകയും ചെയ്തു. റമ്പാന്‍റെ അനുജന്‍ മെത്രാനെന്ന് പറയുന്ന തളര്‍വാതം പിടിച്ച് കിടന്നിരുന്ന വറീയ്തു കത്തനാരും മെത്രാന്‍റെ ഉടുപ്പിട്ട കുരുവിളയും കൂടി കൊച്ചിയില്‍ പോയി മട്ടാഞ്ചേരിയില്‍ മപ്രിയാന പണിയിച്ച പള്ളിമുറിയില്‍ പാര്‍ത്തുവരുമ്പോള്‍ കൊല്ലം 982-ാമാണ്ട് അന്ത്യോഖ്യായില്‍ നിന്നും വന്നിരുന്ന ദീയസ്ക്കോറോസ് ബാവാ അവിടെ വച്ച് ഇവര്‍ ഇരുവരെയും കണ്ടു. ആ പള്ളിമുറിയുടെ സംഗതിയെക്കുറിച്ച് വിവദിച്ച് കച്ചേരിയില്‍ എത്തി. ഇക്കാര്യം കേട്ടാറെ മപ്രിയാനയുടെ വസ്തുക്കള്‍ക്ക് കാട്ടുമങ്ങാട്ട് കൂറിലോസ് എന്ന് പറയുന്ന റമ്പാന്‍റെ അനുജന്‍ മെത്രാനെന്ന് പറയുന്ന ഗീവറുഗീസ് കത്തനാര്‍ക്ക് സംഗതി ഇല്ലെന്നും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും ദീയസ്ക്കോറോസ് ബാവായ്ക്കും സംഗതി എന്ന് തീര്‍ച്ച ചെയ്ത് കുരുവിള മെത്രാച്ചന്‍റെ ഉടുപ്പുകളും ഊരിച്ച് മുറിയില്‍ നിന്നും ഇറക്കിക്കളകയും ചെയ്തു. പിന്നീട് അവര്‍ തിരികെ കല്ലിക്കോട് ശീമയില്‍ പോയി കുറഞ്ഞൊരു ദിവസം കഴിഞ്ഞപ്പോള്‍ ചാട്ടുകുളങ്ങര പള്ളി എടവകയില്‍ കൂടുന്നതില്‍ ചീരന്‍ കത്തനാരെ മെത്രാന്‍റെ ഉടുപ്പ് ഇടിയിച്ച് ഉടന്‍തന്നെ കൊച്ചിയ്ക്ക് പോകുംവഴി വള്ളത്തില്‍ വച്ച് മെത്രാനെന്ന് പറയുന്ന കുരുവിള കഴിഞ്ഞുപോയി. അതിനാല്‍ തിരികെ കല്ലിക്കോട് കൊണ്ടുപോയി അടക്കുകയും ചെയ്തു. തളര്‍വാതക്കാരനായ മെത്രാനെന്ന് പറഞ്ഞുവരുന്ന ഗീവറുഗീസ് കത്തനാര്‍ മുളന്തുരുത്തി പള്ളിയില്‍ കിടന്ന് മരിച്ച് വെട്ടിക്കല്‍ കുരിശുപള്ളിയില്‍ അടക്കുകയും ചെയ്തു.


കൊല്ലം 987-ാമാണ്ട് ചീരന്‍ മെത്രാന് മരണം ആയപ്പോള്‍ ചാട്ടുകുളങ്ങര പള്ളിയില്‍ കിടങ്ങന്‍ ഗീവറുഗീസ് കത്തനാരെ മെത്രാന്‍റെ ഉടുപ്പ് ഇടുവിച്ച് കല്ലിക്കോട്ട് ശീമയില്‍ പീലക്സീനോസ് മെത്രാനെന്ന് പേരും വച്ച് പാര്‍ത്തുവന്നു.


(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും)

... -ല്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും അന്തോന്‍ എന്ന ശെമ്മാശും വന്നു. ... കല്‍ദായക്കാരന്‍ ഗബറിയേല്‍ മെത്രാന്‍ വന്നു. അതിനാല്‍ വളരെ കലഹം ഉണ്ടായി. ഇതിന്‍റെ ശേഷം മലയാളത്തില്‍ പുസ്തകങ്ങളുടെ പഠിത്തമുള്ളവരും ചുരുക്കമാകകൊണ്ടും അന്ത്യോഖ്യായ്ക്കു എഴുതി അയച്ചാറെ അന്ത്യോഖ്യായുടെ മൂന്നാമത്തെ ഗീവറുഗീസ് എന്നു പേരായ പാത്രിയര്‍ക്കീസിന്‍റെ വക കല്പനയാലെ ബെറുവാ നാട്ടുകാരന്‍ ശക്രള്ളാ എന്നു പേരായ മാര്‍ ബസേലിയോസ് മഫ്രിയാനായും യോഹന്നാ എന്നു പേരായ ഊര്‍ശ്ലേമിന്‍റെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ആസോര്‍ എന്ന ദിക്കുകാരന്‍ ക്രിസ്റ്റഫോറസ് എന്നു മറുനാമമുള്ള യോഹന്നാന്‍ റമ്പാനും ശാമ്പ്രൂക്കാരന്‍ കോര്‍എപ്പിസ്കോപ്പായും കത്തങ്ങളും ശെമ്മാശന്മാരും ചില അയ്മേനികളും ഒന്നിച്ചു ...-ല്‍ കൊച്ചിയില്‍ വന്നിറങ്ങുകയും അവര്‍ ഈവാനിയോസിനെ അയയ്ക്കയും ചെയ്തു. ആമീദുകാരന്‍ ശക്രള്ളാ എന്ന മഫ്രിയാനാ യൗനായ കാലം 2063 ക്കു മശിഹാ കാലം 1752-ല്‍ കണ്ടനാട്ടു പള്ളിയില്‍ വച്ചു യോഹന്നാന്‍ റമ്പാനെ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായെന്നു പേരു വിളിച്ചു വാഴിച്ചു. 

ഇവര്‍ പള്ളികള്‍ക്കു പുസ്തകങ്ങളായിട്ടും വസ്തുക്കളായിട്ടും അനവധി ദ്രവ്യത്തിന്‍റെ .... കൊണ്ടുവന്നിട്ടുണ്ടായിരുന്നു. കൊച്ചിയില്‍ ഇരുമീശേല്‍ ഒരു പള്ളി മഫ്രിയാന പണിയിച്ചു. ഈ ബാവാമാര്‍ മൂറോന്‍ കൂദാശ ചെയ്തു. ഇവരു സുറിയാനി മര്യാദ നടത്തുകകൊണ്ടും അഞ്ചാമത്തെ മാര്‍ത്തോമ്മന്‍ മെത്രാന്‍ വിവദിക്കയും ചിലര്‍ അയാളുടെ .... ചെയ്തു. ബാവാന്മാരു ... മഹറോന്‍ ചൊല്ലി അയാള്‍ കൊടുത്തിരിക്കുന്ന പട്ടക്കാര്‍ക്കു തികച്ചു പട്ടവും കൊടുത്തു. കോനാട്ട് മല്പാന്‍ മുതല്‍പേര്‍ നാലു മല്പാന്മാരെ മര്യാദപ്രകാരം പെണ്‍കെട്ടിക്കയും ചെയ്തു. ഈ കൂട്ടത്തില്‍ കൂടെ വന്നിരുന്നതില്‍ ഒരുത്തനായ ആദായി ശെമ്മാശ് മലയാളത്തു തന്നെ പെണ്ണുകെട്ടി പാര്‍ക്കയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോള്‍ 1764-ല്‍ മേടം 17-നു മാര്‍ത്തോമ്മന്‍ മെത്രാന്‍ അയാളുടെ അനന്തിരവനെ മെത്രാനായിട്ടു വാഴിച്ചു മരിച്ചു നിരണത്തു പള്ളിയില്‍ അടക്കയും ചെയ്തു. ഇയാള്‍ ആറാമത്തെ മാര്‍ത്തോമ്മന്‍ ആകുന്നു. പിന്നെയും മഫ്രിയാന കുറഞ്ഞൊന്നു ജീവിച്ചിരുന്ന് കാലം ചെയ്തു കണ്ടനാട്ടു പള്ളിയില്‍ അടക്കയും ചെയ്തു. ഇവരില്‍ ശക്രള്ളാ ശെമ്മാശ് വല്യ മല്പാനായിരുന്നു. സ്വന്ത കൈപ്പടയായിട്ടു വളരെ പുസ്തകങ്ങള്‍ എഴുതിയിരുന്നു. സുയമ്പായി സുറിയാനിയില്‍ പല കവിതകള്‍ ഉണ്ടാക്കിയിട്ടുള്ളത് ഇന്നും കാണ്മാനുണ്ട്. 

പിന്നത്തേതില്‍ സുറിയാനി മര്യാദ നടത്തുന്നതിന് മാര്‍ത്തോമ്മന്‍ മെത്രാന്‍ മനസാകകൊണ്ടും മലയാളത്തില്‍ ഒരു മെത്രാപ്പോലീത്തായെ വാഴിക്കുന്നതിനു അനുവാദവും സുസ്താത്തിക്കോനും വടിയും സ്ലീബായും കൊടുത്തയച്ചിരുന്നതാകകൊണ്ടും ശേഷം ബാവാന്മാരുമായിട്ടു 1770-ല്‍ തമ്മില്‍ അയിമോസ്യപ്പെട്ടു. ഈ മാര്‍ത്തോമ്മന്‍ മെത്രാനെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ചു വാഴിക്കയും ചെയ്തു. ഈ ആറാമത്തെ മാര്‍ത്തോമ്മന്‍ പാലമറ്റത്തെ ഏഴാമത്തവനാകുന്നു. അത് ചാണ്ടി മെത്രാനെക്കൂടെ  കൂട്ടുമ്പോള്‍. ഈ ദേഹം മഹാഭാഗ്യവും യോഗ്യവും ഉള്ളവനും ബുദ്ധിയും ശക്തിയും ഉള്ളവനും ആയിരുന്നതിനാല്‍  എല്ലാവരും ഭക്തിയുള്ള ഭയത്തോടെ അനുസരിച്ചു വന്നു. ഇങ്ങനെയിരിക്കുമ്പോള്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കണ്ണില്‍ ഉണ്ടായിരുന്ന ദീനം വര്‍ദ്ധിച്ചു കാഴ്ച .... -ല്‍ മഫ്രിയാനായുടെ ....ന്ന മുളന്തുരുത്തില്‍ കാട്ടുമങ്ങാട്ടു ഗീവര്‍ഗീസ് റമ്പാന്‍ ....

മഫ്രിയാനാ പണിയിച്ചിരിക്കുന്ന വീട്ടില്‍ വച്ച് ... എഴുതിയ റമ്പാന്‍ കൂറിലോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ച് വാഴ്ച ഏറ്റു എന്നു പറഞ്ഞ് മൂന്നാം പുസ്തകം നാലാമത് ലക്കത്തില്‍ കാണുന്നപ്രകാരം പെരുമ്പടപ്പിലെ തീട്ടൂരവും വാങ്ങിച്ചുകൊണ്ട് മുളന്തുരുത്തിയില്‍ എത്തിയശേഷം ഈ വിവരം അറിയുന്നതിനു പരദേശക്കാരന്‍ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പാ ചെന്നാറെ യോഹന്നാന്‍ വാതില്‍ അടയ്ക്കകൊണ്ട് തിരികെ കണ്ടനാട്ടേയ്ക്കു തന്നെ പോരുകയും പിറ്റേനാള്‍ ഗ്രീഗോറിയോസ് മരിച്ചു മുളന്തുരുത്തിയില്‍ അടക്കുകയും ചെയ്തു. ഇതിന്‍റെശേഷം രണ്ടു സംസ്ഥാനത്തേയും രാജാക്കന്മാരുടെയും കല്പനപ്രകാരം കൊച്ചി കോട്ടയില്‍ ലന്ത കമ്പനിയുടെ കമ്മിട്ടിയില്‍ വച്ച് ഈ നടന്നതിനെ വിസ്തരിച്ചാറെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മരണസമയത്തു റമ്പാന്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ വടിയും സ്ലീബായും കൈക്കലാക്കിയതല്ലാതെ സ്ഥാനം കൊടുത്തിട്ടില്ലെന്നും തെളിഞ്ഞ് ശക്രത്താലി തീര്‍പ്പ് എഴുതുകകൊണ്ട് 1804-ലേതുപ്രകാരമുള്ള പെരുമ്പടപ്പിലെ തീട്ടൂരത്തോടു കൂടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും പരദേശക്കാരന്‍ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായുടെയും അടുക്കല്‍ കണ്ടനാട്ടു പള്ളിയില്‍ കൂട്ടി അയച്ച് വടിയും സ്ലീബായും വെപ്പിച്ചു റമ്പാനാക്കി അവിടെ പാര്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കു ആദ്യം കോറി എന്ന സ്ഥാനവും റമ്പസുഖവും ബാവാന്മാരു കൊടുത്തിരുന്നതായിരുന്നു. ഇങ്ങനെ പാര്‍ത്തുവരുമ്പോള്‍ റമ്പാന്‍ തലയില്‍ രാത്രിയില്‍ മുണ്ടു നനച്ചിട്ടു പനി പിടിപ്പിച്ച് വീട്ടില്‍ പോയി വരാമെന്നു പറഞ്ഞുംകൊണ്ട് കല്ലിക്കോട്ടു പോയി അവിടെ തൊഴിയൂര്‍ എന്ന സ്ഥലത്തു ചെറുതായി ഒരു പള്ളിയും വച്ച് പാര്‍ത്തു. ആ ദേഹത്തിന്‍റെ അനുജന്‍ കത്തനാരെ മാര്‍ ദീവന്നാസ്യോസെന്നു പേര് വിളിച്ചു വാഴിക്കുകയും ചെയ്തു. 

ഇങ്ങനെയിരിക്കുമ്പോള്‍ ഈ മെത്രാന്മാരോടു മുളന്തുരുത്തി പള്ളിയില്‍ ഇടവകക്കാര്‍ രണ്ട് പൈതങ്ങള്‍ ശെമ്മാശുപട്ടം ഏറ്റാറെ അവരെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കീറികളയുകയും ചെയ്തു. അതില്‍ ഒരുത്തനു തിരിയെ പട്ടം കൊടുക്കയും ചെയ്തു. അയാള്‍ ചാമമാട്ടു കണ്ടനാമാരി ജീവിച്ചിരിക്കുന്നു. മറ്റവന്‍റെ പേര് മങ്കിട വര്‍ക്കിയെന്നും കുളച്ചര വര്‍ക്കി എന്നും രണ്ടുപ്രകാരം വിളിച്ചുവരുന്നു. പിന്നെയും 1790-ല്‍ ടിപ്പുവിന്‍റെ പട ഭയന്ന് ഈ മെത്രാന്മാര്‍ തൊഴിയൂരില്‍ നിന്നു പുറപ്പെട്ട് കരിങ്ങാച്ചിറ പള്ളിയില്‍ വന്നു പാര്‍ക്കുമ്പോള്‍ ... ആര്‍ത്താറ്റ് പള്ളി മുതലായ പള്ളികള്‍ ചുടുകകൊണ്ടും ആ ദേഹവും ഭയന്ന് കരിങ്ങാച്ചിറ വന്നശേഷം ഈ മെത്രാന്‍ അയാള്‍ക്കും മറ്റു ചില കത്തങ്ങള്‍ക്കും റമ്പാന്‍റെ സ്ഥാനം കൊടുക്കയും ആയതു തിരുമനസ്സറിഞ്ഞാറെ 6000 കൊച്ചി പുത്തന്‍ പ്രായശ്ചിത്തം ചെയ്യിച്ച് അവരെ അയക്കയാല്‍ തിരികെ കല്ലിക്കോട്ടു ശീമയില്‍ തന്നെ പോയി പാര്‍ക്കയും ഇട്ടൂപ്പു റമ്പാനും ശേഷം റമ്പാന്മാരും മസ്നപ്സാ കളഞ്ഞ് കത്തങ്ങളായിട്ടു പാര്‍ക്കയും ചെയ്തു. പിന്നത്തേതില്‍ ഇവര്‍ ....-ല്‍ ചെന്നു പാര്‍ത്തും ശനിയാഴ്ച .... കുന്നംകുളങ്ങര കമ്പോളത്തില്‍ ഒരു ... കൊടുത്തയച്ചു അതില്‍ ഇടുന്ന പണവും മറ്റും കൊണ്ടു ചിലവു കഴിച്ചും വരുമ്പോള്‍ .....കാരന്‍ പനവേലില്‍ കുരുവിള ....യില കൊണ്ടുവന്ന ... കൊടി ... കണിയാവള്ളിയില്‍ ചെന്നു പാര്‍ത്തു. അവിടെയും വ്യാജം ചെയ്കകൊണ്ട് രണ്ട് സംസ്ഥാനത്തും പാര്‍ക്കാന്‍ വയ്യാതെ കല്ലിക്കോട്ടു ശീമയില്‍ ചെന്നു മെത്രാന്‍റെ സ്ഥാനം ഏറ്റ് അവിടെ പാര്‍ക്കയും പിന്നത്തേതില്‍ കുന്നംകുളങ്ങരക്കാരന്‍ ചീരന്‍ കത്തനാരു അവിടെ മെത്രാനായി പാര്‍ക്കയും ചെയ്തു. 


(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

"... ഈ പ്രകാരം ഈ കത്തനാരച്ചനെ വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ മഹറോന്‍ ചൊല്ലുന്നതിനും മറ്റും ഇടവന്നത് ഓര്‍ത്താല്‍ വിസ്മയം തന്നെ. എന്തെന്നാല്‍ ഈ കത്തനാരച്ചന്‍ കാട്ടുമങ്ങാട്ട് സ്വന്തം തറവാട്ടുകാരന്‍ ആകുന്നു. ഈ തറവാട്ടുകാരില്‍ ഒരുത്തന്‍ മശിഹാകാലം 1772-മാണ്ട് ചക്ഷുഃഹീനന്‍ ആയിരുന്ന മാര്‍ ഗ്രീഗോറിയോസ് ബാവാ കൊച്ചി - മട്ടാഞ്ചേരി പള്ളിയില്‍ വെച്ച് മെത്രാന്‍റെ സ്ഥാനം കൊടുത്തു എന്നു പറഞ്ഞ് മെത്രാന്‍റെ സ്ഥാനം ചമഞ്ഞ് നടന്നു എന്നുള്ള വിവരവും മറ്റും ചരിത്രത്തില്‍ പ്രസ്താവിച്ചിരിക്കുന്നതും ആ മെത്രാന്‍റെ ചമയത്തെ കണ്ടനാട് കരവട്ട് അയ്പ് കോര തരകന്‍ മുഖാന്തിരം കണ്ടനാട് പള്ളിയില്‍ ഊരിവയ്പ്പിക്കയും...."


(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും, പേജ് 312-313)

122. 21 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം അഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ പാര്‍ത്തിരുന്ന കൂറിലോസ് 
ഗീവറുഗീസ് മെത്രാന്‍ 1856 മത മിഥുന മാസം 2-നു കൊല്ലം 1031-മാണ്ടു മിഥുന മാസം 2-നു ശനിയാഴ്ച മരിച്ചു ആ പള്ളിയില്‍ തന്നെ അടക്കുകയും ചെയ്തു. അന്ന് ഊര്‍ശ്ലേമിന്‍റെ ബാവാ തുമ്പമണ്‍ പള്ളിയിലും കൂറിലോസ് ബാവാ തിരുവല്ലാ പള്ളിയിലും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്താ നിരണത്തു പള്ളിയിലും ആയിരുന്നതിനാല്‍ ഉടനെ മെത്രാപ്പോലീത്താ ആഞ്ഞൂരെക്കു പോകയും പുറകെ കൂറിലോസ് ബാവായും പോകയും ചെയ്തു. 

123. കഴിഞ്ഞുപോയ മെത്രാനു പകരം ഒരാളെ മെത്രാനാക്കി തൊഴിയൂര്‍ പാര്‍പ്പിക്കണമെന്നു മെത്രാപ്പോലീത്താ ഭാവിച്ചാറെ ആയതിനു കൂറിലോസ് ബാവായ്ക്കു മനസ്സില്ലാതെ ബാവാ തന്നെ പാര്‍ത്തുകൊള്ളാമെന്നു പറകയാല്‍ ആയതിനു തമ്മില്‍ ചേരാതെ വിവദിക്കയും മെത്രാനെ ഉണ്ടാക്കണമെന്നു നിശ്ചയിച്ച ദിവസം ആയതു നടത്താതെയിരിക്കുന്നതിനുവേണ്ടി ബാവായും ഈയപ്പനും തമ്മില്‍ ചേര്‍ന്ന് വഴക്കിനു കുന്നംകുളങ്ങര നിന്നും ആള്‍ ശേഖരപ്പെട്ടു വന്നാറെ ആയതു മെത്രാപ്പോലീത്താ കണ്ടു കമ്പനി ചാവക്കാട്ടു താലൂക്കില്‍ ബോധിപ്പിച്ചു തഹസീല്‍ദാര്‍ മുതലായ ആളുകള്‍ വന്നു ശേഖരപ്പെട്ട് ആളുകളെ പിടിപ്പിച്ചു കൊണ്ടുപോയി വിസ്താരം ചെയ്കയും ചെയ്തു. 

124. തൊഴിയൂരെ മുതലിനു ബാവായ്ക്കു സംഗതി ആകുന്നുയെന്നും മറ്റും ബാവായും കുന്നംകുളങ്ങര പനയ്ക്കല്‍ ഈയപ്പന്‍ മുതല്‍പേരും കൂടി കോഴിക്കോട്ടു ഹര്‍ജി ബോധിപ്പിച്ചു രണ്ടുപക്ഷക്കാരും നാലഞ്ചു മാസം പാലക്കാട്ടുശേരില്‍ പോയി പാര്‍ത്തു വിസ്തരിച്ചു രണ്ടു പക്ഷക്കാരും ഏറിയ രൂപായും ചിലവിട്ടു വഴക്കു പറഞ്ഞാറെ മുന്‍ നടന്നുവന്നപ്രകാരം തൊഴിയൂര്‍ക്കാരു തന്നെ നടപ്പാനും ബാവായ്ക്കും മറ്റും അവകാശമുണ്ടെങ്കില്‍ സിവില്‍ എന്ന അദാലത്തായി ബോധിപ്പിപ്പാനും സംഗതിയെന്നു ജോയിന്‍റ് മജിസ്ട്രേറ്റ് തീര്‍ച്ചയാക്കി സെഷന്‍സ് കോര്‍ട്ട് അനുവദിക്കയും കൊണ്ടു മെത്രാപ്പോലീത്താ കോട്ടയത്തു പോരികയും ബാവാ വടക്കുതന്നെ പാര്‍ക്കയും ചെയ്തുവരുന്നു. 

126. ഉടന്‍ മെത്രാപ്പോലീത്താ പുതുപ്പള്ളിയില്‍ നിന്നും സെമിനാരിയില്‍ എത്തി മേലെഴുതിയ കാരാപ്പിഴെ ശെമ്മാശിനും മറ്റു ശെമ്മാശന്മാര്‍ക്കും കത്തനാരുപട്ടം കൊടുത്തും വച്ച് തൊഴിയൂര്‍ പള്ളിയില്‍ പോയി കഴിഞ്ഞുപോയ ഗീവറുഗീസ് കൂറിലോസ് മെത്രാന്‍റെ കൂടെ പാര്‍ത്തിരുന്ന ആലത്തൂക്കാരന്‍ യൗസേപ്പ് കത്തനാരെ 1857 മാണ്ടു (1032) മകര മാസം 20-നു കൂറിലോസെന്നു പേരിട്ടു മെത്രാനാക്കുകയും ചെയ്തു. അതു കൂടാതെ .... യിട്ടും തെറ്റായിട്ടും മലയാഴ്മയില്‍ 

നമസ്കാരപുസ്തകം അച്ചടിപ്പിക്കുകയും ചെയ്തു. കുന്നംകുളങ്ങര 
ഈയപ്പന്‍ മുതലായവര്‍ കൂടിയതുമില്ല. മെത്രാപ്പോലീത്താ ഉണ്ടാക്കിയ കൂറിലോസ് യൗസേപ്പ് മെത്രാനെ ഉടനെ സെമിനാരിയില്‍ കൊണ്ടുവരികയും കുംഭ മാസം 2-നു സെമിനാരിയില്‍ പെരുന്നാള്‍ ദിവസം ഓക്സിയോസ് ചൊല്ലി ഉയര്‍ത്തുകയും ചെയ്തു. കൂറിലോസ് ബാവാ വിവദിച്ചത് തൊഴിയൂരെ മുതല്‍കാര്യങ്ങളെ പറ്റിയല്ലാതെ സുറിയാനി മതത്തെയും കാനോനിനെയും പാത്രിയര്‍ക്കീസ് ബാവായെയും സ്നേഹിച്ചല്ല.

130. തൊഴിയൂര്‍ പള്ളിയിലെ മുതല്‍ ഇടപെട്ടും മലയാളത്തെ മെത്രാന്‍റെ സ്ഥാനം ഇടപെട്ടും 1857-നു 1032 മാണ്ടു മീന മാസം 23-നു കൂറിലോസ് ബാവാ കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ എട്ടു പ്രതികളുടെ പേരില്‍ അന്യായം വച്ചു. 

ആവലാധിയിലുള്ള പ്രതികളുടെ പേരുവിവരം: 

ഒന്നാം പ്രതി അത്താനാസ്യോസ് മെത്രാപ്പോലീത്താ. സ്ഥാനത്തില്‍ നിന്നും നീക്കപ്പെട്ടിട്ടുള്ള പാലക്കുന്നത്ത് മത്തായി എന്നു. 

രണ്ടാം പ്രതി കൊച്ചിയില്‍ ശീമയില്‍ ..... കോവിലകത്തുംവാതുക്കല്‍ കുന്നംകുളങ്ങര പ്രവൃത്തിയില്‍ ആലത്തൂര്‍ മുറിയില്‍ ഉള്ള ആളായ ഇപ്പോള്‍ ... ആലത്തൂര്‍ അംശത്തില്‍ പാര്‍ക്കും പനയ്ക്കല്‍ ഇട്ടൂപ്പ് കത്തനാര്‍ (അതായത് 120 മത ലക്കത്തില്‍ കാണുന്നപ്രകാരം വാഴിച്ച പുത്തന്‍ മെത്രാന്‍ ആകുന്നു).

മൂന്നാം പ്രതി വാഴപ്പള്ളി യാക്കോബ് കത്തനാര്‍. 
നാലാം പ്രതി താന്നിക്കല്‍ പൗലോസ് കത്തനാര്‍.
അഞ്ചാം പ്രതി ചൊവ്വല്ലൂര്‍ ചുമ്മാര്‍.
ആറാം പ്രതി അയ്യംകുളങ്ങര വര്‍ഗീസ്.
ഏഴാം പ്രതി മണ്ടുമ്പാല്‍ ഗീവര്‍ഗീസ് കത്തനാര്‍.
എട്ടാം പ്രതി കുന്നംകുളങ്ങരെ വര്‍ഗീസ്.
മെത്രാപ്പോലീത്തായ്ക്കു വന്ന നോട്ടീസിനു പകര്‍പ്പ്.
കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ 1857-ല്‍ ആറാം നമ്പ്ര 1. 
അന്യായക്കാരന്‍ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ്           യൂയാക്കീം മെത്രാപ്പോലീത്താ. 

വക്കീല്‍ വെങ്കിടേശ്വരയ്യര്‍. 

പ്രതികള്‍: 1. പാലക്കുന്നത്ത് മത്തായി. വേറെ 7. 

തിരുവിതാംകോട് സംസ്ഥാനത്ത് കോട്ടയത്ത് മണ്ടപത്തുംവാതുക്കല്‍ കോട്ടയത്തു സെമിനാരിയില്‍ പാര്‍ക്കും പാലക്കുന്നത്ത് മത്തായിക്കു 
എഴുതിയ നോട്ടീസ്. ചാവക്കാട്ടു താലൂക്ക് പടയത്തൂര്‍ അംശത്തില്‍ പാര്‍ക്കും മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ. വക്കീല്‍ മുഖാന്തരം തന്‍റെയും മറ്റും മേല്‍പണ്ടങ്ങള്‍ മുതലായതിന്‍റെ വില വാങ്ങി കൊടുപ്പാനും വകകളിന്‍മേലും ചമയങ്ങളിന്‍മേലും ഉള്ള തേര്‍ച്ചപ്പെടുത്തുവാനും മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്ഥാപിപ്പാനും ഈ കോടതിയില്‍ വ്യവഹാരപ്പെട്ടിരിക്കുന്ന വിവരം തന്നെ അറിയിച്ചിരിക്കുന്നു. 

184. ഒന്നാം പുസ്തകം 26 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കാട്ടുമങ്ങാടന്‍റെ സ്ഥാനം ശരിയല്ലെന്നു നിശ്ചയിച്ചും മൂന്നാം പുസ്തകം നാലാം ലക്കത്തില്‍ പറയുന്ന തീട്ടൂരത്തിനു വിരോധമായും പെരുമ്പടപ്പില്‍ നിന്നു എഴുതിയ തീട്ടൂരത്തിനു പകര്‍പ്പ്.

അരുളിചെയ്ക. നമ്മുടെ മാര്‍ തോമ്മന്‍ മെത്രാനു. എന്നാല്‍ പരരാജ്യത്തുനിന്നും വന്നിരുന്ന മെത്രാനോടു കാട്ടുമങ്ങാട്ടു റമ്പാന്‍ സ്ഥാനങ്ങള്‍ ഏറ്റതിന്‍റെ ശേഷം ആയതു മര്യാദ അല്ലാതെ ചെയ്തിരിക്കുന്നതാകുന്നു എന്നും കീഴിലെപോലെ നടത്തിച്ചു തരണമെന്നും പുത്തന്‍കുറ്റിലുള്ള ആളുകളും മെത്രാനും കൂടി നമ്മോടു സങ്കടം പറകകൊണ്ടു കീഴ്മര്യാദ നടന്നുവന്നിരിക്കുന്നതിനെ നാം വിചാരിച്ചാറെ കാട്ടുമങ്ങാട്ടു റമ്പാനു മെത്രാന്‍റെ സ്ഥാനം ഏല്‍പ്പാന്‍ ന്യായമുള്ളതല്ലെന്നു നമുക്കു ബോധിക്കകൊണ്ടും കൊച്ചിയില്‍ കോട്ടയില്‍ കുമരേലില്‍ കേട്ടാറെയും ന്യായമല്ലെന്നു വിധിച്ചു അപ്രകാരം നമുക്കു കോട്ടയില്‍ നിന്നും എഴുതി വരികകൊണ്ടും കാട്ടുമങ്ങാട്ടു റമ്പാനു മെത്രാന്‍റെ സ്ഥാനം ഏല്‍പ്പാന്‍ ന്യായമില്ലെന്നു നാം നിശ്ചയിച്ച് കാട്ടുമങ്ങാട്ടു റമ്പാനെ മെത്രാന്‍റെ അടുക്കല്‍ കൂട്ടി അയയ്ക്കുന്നു. കാട്ടുമങ്ങാട്ടു റമ്പാന്‍ മെത്രാന്‍റെ സ്ഥാനം എടുക്കുന്നതിനു മുമ്പേ കീഴില്‍ നടന്നുവെന്നപ്രകാരം ഒരു പോരായ്ക വരുത്താതെ നടത്തിച്ചു കൊള്ളുമാറും കല്പിച്ചു നാം നീട്ടും തന്നു. എന്നാല്‍ കൊല്ലം 1029 മത മിഥുന മാസം 21-നു കല്പിച്ച അരുളിയമെയ്ക്കു ചിറയ്ക്കല്‍ കോവിലകത്തു ഇരുന്തരുളെ പള്ളിയില്‍ കണ്ടന്‍ കുമാരന്‍ കൈഎഴുത്ത്.

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കിടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കിടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

196. 188 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു രണ്ടാമതു നമ്പ്ര ..... വിസ്തരിച്ചാറെ ..... വാദിസാക്ഷികളും ........... തെളികയും പ്രതിസാക്ഷികളു ....... തെളിഞ്ഞു യോജിപ്പാകാതെ തീരുകയും ചെയ്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിലോട്ടുള്ള ശുപാര്‍ശ കൊണ്ടു സാക്ഷികള്‍, ആധാരങ്ങള്‍ മുതലായതിന്‍റെ തെളിവുകള്‍ വിധിയില്‍ കാണിക്കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വേദസംബന്ധമായും മറ്റും യാതൊരു അധികാരവും ഇല്ലെന്നു പ്രതികള്‍ ധിക്കരിച്ചു പറഞ്ഞിരിക്കുമ്പോള്‍ വാദിക്കു പാത്രിയര്‍ക്കീസില്‍ നിന്നു കിട്ടിയിരിക്കുന്ന മെത്രാപ്പോലീത്താ സ്ഥാനം തൊഴിയൂര്‍ പള്ളിയില്‍ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലായെന്നു മുതലിന്‍റെ അധികാരം സഭയ്ക്കു ആകുന്നു എന്നും 1862 മത മേട മാസത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു. 

202. 196 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു സിവില്‍ കോര്‍ട്ടില്‍ ഉണ്ടായ തീര്‍പ്പിനെക്കുറിച്ച് മദ്രാസ് സദര്‍കോര്‍ട്ടില്‍ 1862 മത 23 മത നമ്പ്രില്‍ അപ്പീല്‍ ചെയ്ത് പ്രതികളാകുന്ന പാലക്കുന്നന്‍ മുതല്‍പേര്‍ക്കു സമന്‍ വരികയും ചെയ്തു. ഈ വ്യവഹാര കാര്യത്തിനു ആദ്യം മുതല്‍ പ്രധാനമായിട്ടു അദ്ധ്വാനം ചെയ്യുന്നത് മൂന്നാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഇട്ടൂപ്പ് കത്തനാരുടെ അനന്തിരവനാകുന്ന പുലിക്കോട്ടില്‍ കൊച്ചു യൗസേപ്പ് കത്തനാര്‍ ആകുന്നു. 
208. 202 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മദ്രാസ് സദര്‍ കോടതിയില്‍ അപ്പീലായി ബോധിപ്പിച്ച് വിസ്തരിച്ചാറെ അവിടെയും സിവില്‍ കോര്‍ട്ടിലെ തീര്‍പ്പുപോലെ ആക്കുകയും ചെയ്തു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയതില്‍ നിന്നും)

4. കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാന്‍ ഗ്രീഗോറിയോസ് ബാവായോടു കൂറിലോസ് എന്ന പേരായി മെത്രാപ്പോലീത്താ സ്ഥാനം ഏറ്റുയെന്നു പറഞ്ഞു പെരുമ്പടപ്പിലെ തിട്ടൂരം വാങ്ങിച്ചുംകൊണ്ടു മുളന്തുരുത്തിയില്‍ എത്തിയെന്നു ഒന്നാം പുസ്തകം 45 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരമുള്ള പെരുമ്പടപ്പിലെ തീട്ടൂരത്തിനു പകര്‍പ്പ്. 

അരുളിചെയ്ക. നമ്മുടെ കൂറിലോസിനു. എന്നാല്‍, മലങ്കര പുത്തന്‍കൂറ്റില്‍ ഉള്ള പള്ളി ഇടവകയ്ക്കു ഒക്കെയും മെത്രാന്‍റെ സ്ഥാനമായിട്ടുള്ളതൊക്കെയും നടക്കത്തക്കവണ്ണം കല്‍പിക്കയും ചെയ്തു. 

കീഴുനാളില്‍ മെത്രാന്മാരു നടന്നിരുന്നവണ്ണം ഒക്കെയും നടന്നു അനുഭവിച്ചുകൊള്ളത്തക്കവണ്ണം കല്‍പിച്ചു നാം തീട്ടൂരം തന്നു. എന്ന് കൊല്ലം 917 മത് മകര ഞായറ്റില്‍ കല്‍പിച്ചരുളിയ മേയ്ക്കു കോവിലകത്തിരുന്നരുളെ. പപ്പത്തില്‍ അമ്പാടി കൈഎഴുത്ത്.

ഈ തീട്ടൂരത്തിനു വിരോധമായി എഴുതിയ തീട്ടൂരം രണ്ടാം പുസ്തകം 184 മത് ലക്കത്തില്‍ കാണുക.  

പകര്‍പ്പ്.

പാലിയത്തു കൊച്ചി നീട്ട്. കൂറിലോസ് മെത്രാന്‍ കണ്ടെന്നാല്‍. മലങ്കര പുത്തന്‍കൂറ്റില്‍ ഉള്ള പള്ളി ഇടവകയ്ക്കു ഒക്കെയും മെത്രാന്‍റെ സ്ഥാനം നടക്കത്തക്കവണ്ണം കല്‍പിച്ചു തീട്ടൂരം തന്നിട്ടുണ്ടല്ലോ. അപ്രകാരം തന്നെ കീഴുനാളില്‍ മെത്രാന്മാരു നടന്നുവന്നപ്രകാരം ഒക്കെയും നടന്നു അനുഭവിച്ചു കൊള്ളുമാറ് കല്‍പിച്ചു നാം നീട്ടും തന്നു. എന്ന് കൊല്ലം 917 മാണ്ട് മകരമാസം 3-നു പടാട്ടില്‍ ശങ്കരന്‍ കൈയെഴുത്ത്.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ എഴുതിയതില്‍ നിന്നും)

63. മുന്‍ രണ്ടാം പുസ്തകം 126 മതു ലക്കത്തില്‍ പറയുന്ന ആലത്തൂക്കാരന്‍ കൂറിലോസ് മെത്രാന്‍ എന്നു പേരു പറയുന്ന ആള്‍ക്കും ദീനം തുടങ്ങുകയാല്‍ തെക്കുനിന്നും തോമ്മാ അത്താനാസ്യോസ് എന്നു പറയുന്ന ചുമ്മാ മെത്രാന്‍ ആഞ്ഞൂര്‍ക്കു പോകയും അവിടെ വച്ച് 1883 ഒക്ടോബര്‍ 14-നു 1059 കന്നി 29-നു ഞായറാഴ്ച ആഞ്ഞൂര്‍ ഇടവകയില്‍ മാളിയേക്കല്‍ യൗസേപ്പ് കത്തനാര്‍ എന്നു പേരായ ഒരു പരമദ്രോഹിയെ മാര്‍ അത്താനാസ്യോസ് എന്നു പേരുവിളിച്ച് ആലത്തൂക്കാരനും തോമ്മാ എന്ന ചുമ്മാ മെത്രാനും കൂടി മെത്രാന്‍ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു. ഈ മെത്രാന്‍ വേഷം ധരിച്ച മാളിയേക്കന്‍ മദ്യപാനത്തിനും നേരുകേടിനും മുമ്പിനാലെ കേള്‍വിപ്പെട്ട ഒരുത്തന്‍ ആണെന്നാണ് കേള്‍വിയുള്ളത്. 

83. രണ്ടാം പുസ്തകം 136-മത് വകുപ്പില്‍ പറയുന്ന ആഞ്ഞൂര്‍ പള്ളിയിലെ (അതായത് തൊഴിയൂര്‍ പള്ളിയിലെ) കൂറിലോസ് യൗസേപ്പ് എന്ന മെത്രാന്‍ 1888 ജനുവരി 31-നു 1063 മകരം 19-നു ചൊവ്വാഴ്ച ആഞ്ഞൂര്‍ പള്ളിയില്‍ വച്ചു മരിച്ചു അവിടെ തന്നെ അടക്കപ്പെട്ടു. 

114. മേല്‍ 63-ാം വകുപ്പില്‍ പറയുന്ന തൊഴിയൂരിലെ മാളിയേക്കല്‍ അത്താനാസ്യോസ് മെത്രാന്‍ എന്നയാള്‍ക്കു ദീനം പിടിച്ചതുകൊണ്ട് പിന്‍വാഴിയായിരിപ്പാന്‍ പഴഞ്ഞി ഇടവകയില്‍ പുലിക്കോട് ഗീവറുഗീസ് കത്തനാരെ 1067-മാണ്ടു മീന മാസം 9-നു ഞായറാഴ്ച ടി മാളിയേക്കനും തോമസ് അത്താനാസ്യോസ് എന്ന ചുമ്മാ മെത്രാനും കൂടി മെത്രാന്‍ വേഷം ധരിപ്പിക്കയും കൂറിലോസ് എന്ന് പേര്‍ വിളിക്കയും ചെയ്തിരിക്കുന്നു. 

153. മേല്‍ 63-ാം വകുപ്പില്‍ പറയുന്ന ആഞ്ഞൂര്‍ മാളിയേക്കല്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്നയാള്‍ 1073-മാണ്ടു കുംഭ മാസത്തില്‍ ആഞ്ഞൂര്‍ വച്ച് മരിച്ചു അവിടെ തന്നെ അടക്കപ്പെട്ടു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എഴുതിയതില്‍ നിന്നും)


സ്ഥാത്തിക്കോനില്‍ വ്യാജം


ഇങ്ങനെയിരിക്കുമ്പോള്‍ സിമ്മനാരി കാണുന്നതിനു റമ്പാന്‍ ചെന്നശേഷം പരദേശക്കാരന്‍ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായും ദീയസ്ക്കോറോസും അറബി ഭാഷയില്‍ എഴുതിയിരുന്ന വര്‍ത്തമാനപുസ്തകം കിട്ടുകകൊണ്ടും അതില്‍ കാട്ടുമങ്ങാടന്‍ പാര്‍ത്ത വിവരവും കീറിക്കളഞ്ഞ വിവരവും മറ്റു വര്‍ത്തമാനങ്ങളും എഴുതിയിരിക്കകൊണ്ടും ഈ സ്ഥാനം നിങ്ങള്‍ക്കെവിടെ കിട്ടിയെന്നും മെത്രാപ്പോലീത്തായോടു ചോദിച്ചപ്പോള്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാടനെ മെത്രാനായിട്ടു വാഴിച്ചപ്പോള്‍ കൊടുത്തിരുന്ന സുസ്താത്തിക്കോന്‍ ബാവായുടെ പക്കല്‍ കൊടുത്ത് ഈ വഴിയത്രെ ഞങ്ങള്‍ എന്നും പറകയും ചെയ്തു. എന്നാല്‍ ഈ സുസ്താത്തിക്കോന്‍ കാട്ടുമങ്ങാടന്‍റെ കൈപ്പടയായിരുന്നു. ... മേലും കീഴും ഗ്രീഗോറിയോസിന്‍റെ രണ്ട് മുദ്ര ഉണ്ടായിരുന്നു. എങ്കിലും മലയാളത്തില്‍ നാം വന്നപ്പോള്‍ തൊട്ടു നമ്മുടെ കൂടെ പാര്‍ത്തു നമുക്കു ചിറ്റാഴ്മ ചെയ്തു എന്ന കാട്ടുമങ്ങാട്ട് ഗീവറുഗീസ് റമ്പാനു കൂറിലോസ് മെത്രാപ്പോലീത്താ ആയിട്ടു നാം പട്ടംകെട്ടി അന്ത്യോക്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കു തന്നിരിക്കുന്ന അധികാരം ഒക്കെയും അയാള്‍ക്കു നാം കൊടുത്തിരിക്കുന്നു എന്നും പുറഭേദമായിട്ടും ന്യായവിരോധമായിട്ടും അതില്‍ ഒരു വാചകം കാണ്‍കകൊണ്ടും ഇത് സത്യം അല്ലെന്നും ഏതാണ്ട് വഞ്ചനയുണ്ടെന്നും പറഞ്ഞ് സൂക്ഷിച്ചുവയ്ക്കയും ചെയ്തു. 17-നു പീലക്സിനോസ് വന്ന് ബാവായെയും കണ്ടു വലിയപള്ളിയില്‍ പാര്‍ത്തുകൊണ്ടു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കായിട്ട് അയച്ച മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ വന്നുചേര്‍ന്നിരിക്കുകകൊണ്ട് സുസ്താത്തിക്കോന്‍ വായിച്ചു അനുസരിക്കുന്നതിനു ധനു മാസം 13-നു ഞായറാഴ്ച കോട്ടയത്ത് എത്തിക്കൊള്ളത്തക്കവണ്ണം എല്ലാ പള്ളിക്കാര്‍ക്കും സാധനം കൊടുത്തയക്കുകയും ചെയ്തു. 


ഒരു ദിവസം മേല്‍പറഞ്ഞിരിക്കുന്ന സുസ്താത്തിക്കോന്‍ ബാവാ എടുത്തു അതിന്‍റെ മുദ്രയില്‍ കൈവിരല്‍ കൊണ്ടു തടവിയാറെ കനം കൂടി കാണ്‍ക കൊണ്ട് പിച്ചാത്തി എടുത്തു ചുരണ്ടിയശേഷം പശ വെച്ചു പറ്റിച്ചിരുന്നതായ മുദ്ര രണ്ടും ഇളകി പറികകൊണ്ട് സൂക്ഷിച്ചു വയ്ക്കയും ചെയ്തു. പിന്നെയും ധനു മാസം 13-നു എല്ലാ പള്ളിക്കാരും കൂടി സുസ്താത്തിക്കോനും വായിച്ച് അനുസരിച്ചശേഷം അറബി ഭാഷയില്‍ കണ്ടിരിക്കുന്ന വര്‍ത്തമാനപുസ്തകം കൊണ്ടും ഈ സുസ്താത്തിക്കോന്‍ കൊണ്ടും വഞ്ചനയായിട്ടു ഈ സ്ഥാനം എടുത്തു നടത്തി വരുന്നപ്രകാരം തെളിഞ്ഞിരിക്കുന്നതിനാല്‍ ഇനി നിങ്ങള്‍ ആര്‍ക്കും പട്ടം കൊടുക്കരുതെന്നും ബാവാ പറയുകകൊണ്ട് മെത്രാന്മാരു വിപദിച്ച് 16-നു സിമ്മനാരിയില്‍ പോയി പാര്‍ത്തുംകൊണ്ട് മിഷനറിമാരുടെ കൂടെ കൂടി ബാവായെ അയയ്ക്കുന്നതിനു വിചാരിക്കയും ചെയ്തു. പള്ളിക്കാര്‍ പിരിയും മുമ്പ് വരത്തക്കവണ്ണവും എല്ലാവരുംകൂടി കേട്ടാല്‍ ന്യായംപോലെ അനുസരിച്ചാല്‍ മതിയെന്നും ബാവാ പറഞ്ഞ് ചില പള്ളിക്കാരെ അയച്ചാറെ ദൂഷണക്കാരായിട്ടു അടുക്കല്‍ നില്‍ക്കുന്ന ഫീലിപ്പോസ് 

കത്തനാരു മുതല്‍പേരെ അയച്ചാല്‍ വരാമെന്നും പറഞ്ഞയച്ചശേഷം ഒരു പുരുഷന്‍ അവന്‍റെ ഭാര്യയെ വീട്ടിലാക്കിയുംവച്ച് വഴി പോയി കുറെക്കാലം കഴിഞ്ഞ് അവന്‍ തിരികെ വന്നപ്പോള്‍ അവള്‍ വ്യഭിചാരം ചെയ്തു ജനിപ്പിച്ച മക്കളോടുംകൂടെ അവളെ കാണ്‍കകൊണ്ടും അവന്‍ അവളെ ഒഴിച്ചു കളയുമ്പോള്‍ അയല്‍ക്കാരാല്‍ എന്‍റെ ഭര്‍ത്താവ് ഇതു ഗ്രഹിച്ചു എന്നു പറയുന്നതും ഒരു ദൂഷണം തന്നെയെന്നു ബാവാ പറഞ്ഞ് ഉടന്‍ പള്ളിയകത്തിറങ്ങി മെത്രാന്മാരെ മഹറോന്‍ ചൊല്ലി ആ വിവരം പള്ളികള്‍ക്ക് എഴുതി. അന്നുതന്നെ അപ്പീല്‍ കോര്‍ട്ടില്‍ മൂന്നാം ജഡ്ജിയാകുന്ന ചാത്തന്നൂര്‍ ഗീവറുഗീസും വന്ന് ബാവായെയും മെത്രാന്മാരെയും മിഷണറി പാതിരിമാരെയും കണ്ടാറെ സത്യം കൊണ്ടു ബാവായെയും ദൂഷ്യം കൊണ്ടു മെത്രാന്മാരെയും പാതിരിമാരെയും ഭയം തോന്നുകയാല്‍ തിരികെ പോകുകയും ചെയ്തു. 10-നു ബാവായെ കൈക്കൊണ്ടിരിക്കുന്നപ്രകാരം എല്ലാ പള്ളിക്കാരും പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു ഒരു കടലാസ് എഴുതിക്കൊള്ളുകയും ചെയ്തു. പിറ്റേ ദിവസം പട്ടം കൊടുക്കുന്നതിനു നിശ്ചയിക്കുകയാല്‍ ഞാന്‍ വിലക്കിയാറെ അനുസരിക്കായ്കയാല്‍ ഞാന്‍ വരുവാനിരിക്കുന്ന വൈഷമ്യത്തെയും പട്ടം കൊടുത്താലുണ്ടാകുന്ന ദൂഷ്യത്തെയും ഓര്‍ത്ത് ഏറ്റവും ദുഃഖിക്കുകയും ചെയ്തു. വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും ആ ദേഹത്തിന്‍റെ അനന്തിരവന്‍ എപ്പിസ്ക്കോപ്പായുടെയും സ്ഥാനം വാസ്തവമുള്ളതെന്നു നിശ്ചയിച്ചു അവരോടൊഴികെ ശേഷം മെത്രാന്മാരോടു പട്ടം ഏറ്റവര്‍ക്കു പട്ടമില്ലെന്നു നിശ്ചയിച്ച് 11-നു കടമറ്റത്തു തെക്കലക്കാട്ടു അയിപ്പു കത്തനാര്‍ക്കും പിറവത്തു കാരാമെ യോഹന്നാന്‍ കത്തനാര്‍ക്കും പട്ടം കൊടുക്ക കൊണ്ട് ഇനി എന്തെങ്കിലും വരട്ടെന്നു നിശ്ചയിച്ച് ഞാനും തെക്കേത്തലയ്ക്കല്‍ കുര്യന്‍ കത്തനാരും തുമ്പമണ്‍ കരിങ്ങാട്ടില്‍ യാക്കോ കത്തനാരും മാരാമണ്ണില്‍ പാലക്കുന്നത്തു അബ്രഹാം കത്തനാരും കായങ്കുളം ഇടിക്കുള കത്തനാരും കോതമംഗലത്തു മാറാച്ചേരില്‍ വറുഗീസ് കത്തനാരും 10-നു പട്ടം ഏല്‍ക്കുകയും ചെയ്തു. പിന്നെ മണര്‍കാടു പുത്തന്‍പുരയ്ക്കല്‍ യാക്കോ കത്തനാരും കോലഞ്ചേരില്‍ ചെന്നക്കാട്ടു യോഹന്നാന്‍ കത്തനാരും ടിയില്‍ ചെത്തിമറ്റത്തു മത്തായി കത്തനാരും ടിയില്‍ പുന്നച്ചാലി യാക്കോ കത്തനാരും ടിയില്‍ കുന്നത്തു കോര കത്തനാരും കുറിപ്പുംപടിക്കല്‍ പാലക്കാട്ടു വറുഗീസ് കത്തനാരും പുത്തന്‍കാവില്‍ കുര്യന്‍ കത്തനാരും കോഴഞ്ചേരില്‍ വഞ്ചിത്ര കത്തനാരും ടിയില്‍ ചേറുള്ള കത്തനാരും പുതുപ്പള്ളിയില്‍ പടിഞ്ഞാറെകുറ്റ് യാക്കോ കത്തനാരും കത്തനാരുപട്ടം ഏല്‍ക്കുകയും ചെയ്തു. നിരണത്തു കുറ്റിക്കാട്ടില്‍ കുര്യന്‍ ശെമ്മാശും കോട്ടയത്തു മള്ളൂച്ചേരില്‍ യൗസേപ്പ് ശെമ്മാശും ഒന്നാം പുസ്തകം 42-ാം ലക്കത്തില്‍ പറയുന്ന ചാണ്ടി കത്തനാരുടെ അനന്തിരവനായ കോട്ടയത്ത് 

വേങ്കിടത്തു മാത്തു കത്തനാരും ശെമ്മാശുപട്ടം ഏല്‍ക്കുകയും ചെയ്തു. ഇതില്‍ വേങ്കിടത്തു മാത്തു ശെമ്മാശു കത്തനാരുപട്ടം ഏറ്റാറെ ചൊല്ലുന്നതിനു മുമ്പ് ബാവാ വരികയും ശെമ്മാശുപട്ടം കൊടുക്കയും ഉടനെ ബാവാ പോകയും ചെയ്കയാല്‍ അയാള്‍ ബാവാ പോയ ഉടനെ മെത്രാന്മാരുടെ കൂടെ ചേര്‍ന്ന് കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. കുര്യന്‍ ശെമ്മാശും യൗസേപ്പ് ശെമ്മാശും പിന്നീട് മെത്രാന്മാരോടു ശേഷം പട്ടം ഏറ്റു കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. ഇതില്‍ കുര്യന്‍ ശെമ്മാശ് കത്തനാരു ... ഏറെനാള്‍ കഴിഞ്ഞു 1846-ല്‍ വന്ന മാര്‍ കൂറിലോസ് ബാവായോടു കത്തനാരുപട്ടം മാറി ഏല്‍ക്കുകയും ചെയ്തു. 

ചെറിയപള്ളിയുടെ ത്രോണോസ് ബാവായും പുതുപ്പള്ളി പള്ളിയുടെ ത്രോണോസ് റമ്പാനും പണിയിക്കുകയും വലിയപള്ളിയില്‍ ഉണ്ടായിരുന്ന രൂപങ്ങള്‍ എടുത്തു കളയുകയും ചെയ്തു. 


മെത്രാന്മാര്‍ വിപദിച്ച സംഗതിക്കും സുസ്താത്തിക്കോനില്‍ വ്യാജം കണ്ട സംഗതിക്കും റെസിഡണ്ട് സായ്പ് അവര്‍കള്‍ക്കും ദിവാന്‍ അവര്‍കള്‍ക്കും എഴുതിയാറെ അതിനെക്കുറിച്ച് വിചാരിക്കാതെയിരുന്നതിനാല്‍ റമ്പാനും ഞാനും കൂടെ കൊല്ലത്തു ദിവാന്‍റെ അടുക്കല്‍ പോയി ഈ കള്ള സുസ്താത്തിക്കോന്‍ കാണിച്ച് വിവരങ്ങള്‍ ബോധിപ്പിച്ചാറെ വേണ്ടുംവണ്ണം ഉത്തരവായി അവിടെ പാര്‍ത്തിരിക്കുമ്പോള്‍ മിഷണറി ജോസഫ് ഫെന്‍ പാതിരി കോട്ടയത്തു നിന്നും വന്നു ദിവാന്‍ അവര്‍കളെ കണ്ടശേഷം പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ആജ്ഞയില്‍ സുറിയാനിക്കാരു ഉള്‍പ്പെട്ടു നടന്നുകൊള്ളത്തക്കവണ്ണം തുല്യം ചാര്‍ത്തി വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുമ്പോള്‍ ആയതിനു വിപരീതമായിട്ട് ചിലര്‍ നടക്കുന്നപ്രകാരം കേള്‍ക്ക കൊണ്ടു അങ്ങിനെയുള്ളവര്‍ ഈ ഗവണ്മെന്‍റിന്‍റെ കോപത്തില്‍ ഉള്‍പ്പെടുമെന്നു ദിവാന്‍ അവര്‍കളില്‍ നിന്നും ഒരു വിളംബരം പുറപ്പെടുകയും ചെയ്തു. പിന്നത്തേതില്‍ ആ വിളംബരം കോട്ടയത്തു മിഷണറി അച്ചുകൂടത്തില്‍ നിന്നും ... 


(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)


തൊഴിയൂര്‍ പള്ളി വ്യവഹാരവും പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരും


122. 21 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം അഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ പാര്‍ത്തിരുന്ന കൂറിലോസ് ഗീവറുഗീസ് മെത്രാന്‍ 1856 മത മിഥുന മാസം 2-നു കൊല്ലം 1031-മാണ്ടു മിഥുന മാസം 2-നു ശനിയാഴ്ച മരിച്ചു ആ പള്ളിയില്‍ തന്നെ അടക്കുകയും ചെയ്തു. അന്ന് ഊര്‍ശ്ലേമിന്‍റെ ബാവാ തുമ്പമണ്‍ പള്ളിയിലും കൂറിലോസ് ബാവാ തിരുവല്ലാ പള്ളിയിലും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്താ നിരണത്തു പള്ളിയിലും ആയിരുന്നതിനാല്‍ ഉടനെ മെത്രാപ്പോലീത്താ ആഞ്ഞൂരെക്കു പോകയും പുറകെ കൂറിലോസ് ബാവായും പോകയും ചെയ്തു. 

123. കഴിഞ്ഞുപോയ മെത്രാനു പകരം ഒരാളെ മെത്രാനാക്കി തൊഴിയൂര്‍ പാര്‍പ്പിക്കണമെന്നു മെത്രാപ്പോലീത്താ ഭാവിച്ചാറെ ആയതിനു കൂറിലോസ് ബാവായ്ക്കു മനസ്സില്ലാതെ ബാവാ തന്നെ പാര്‍ത്തുകൊള്ളാമെന്നു പറകയാല്‍ ആയതിനു തമ്മില്‍ ചേരാതെ വിവദിക്കയും മെത്രാനെ ഉണ്ടാക്കണമെന്നു നിശ്ചയിച്ച ദിവസം ആയതു നടത്താതെയിരിക്കുന്നതിനുവേണ്ടി ബാവായും ഈയപ്പനും തമ്മില്‍ ചേര്‍ന്ന് വഴക്കിനു കുന്നംകുളങ്ങര നിന്നും ആള്‍ ശേഖരപ്പെട്ടു വന്നാറെ ആയതു മെത്രാപ്പോലീത്താ കണ്ടു കമ്പനി ചാവക്കാട്ടു താലൂക്കില്‍ ബോധിപ്പിച്ചു തഹസീല്‍ദാര്‍ മുതലായ ആളുകള്‍ വന്നു ശേഖരപ്പെട്ട് ആളുകളെ പിടിപ്പിച്ചു കൊണ്ടുപോയി വിസ്താരം ചെയ്കയും ചെയ്തു. 

124. തൊഴിയൂരെ മുതലിനു ബാവായ്ക്കു സംഗതി ആകുന്നുയെന്നും മറ്റും ബാവായും കുന്നംകുളങ്ങര പനയ്ക്കല്‍ ഈയപ്പന്‍ മുതല്‍പേരും കൂടി കോഴിക്കോട്ടു ഹര്‍ജി ബോധിപ്പിച്ചു രണ്ടുപക്ഷക്കാരും നാലഞ്ചു മാസം പാലക്കാട്ടുശേരില്‍ പോയി പാര്‍ത്തു വിസ്തരിച്ചു രണ്ടു പക്ഷക്കാരും ഏറിയ രൂപായും ചിലവിട്ടു വഴക്കു പറഞ്ഞാറെ മുന്‍ നടന്നുവന്നപ്രകാരം തൊഴിയൂര്‍ക്കാരു തന്നെ നടപ്പാനും ബാവായ്ക്കും മറ്റും അവകാശമുണ്ടെങ്കില്‍ സിവില്‍ എന്ന അദാലത്തായി ബോധിപ്പിപ്പാനും സംഗതിയെന്നു ജോയിന്‍റ് മജിസ്ട്രേറ്റ് തീര്‍ച്ചയാക്കി സെഷന്‍സ് കോര്‍ട്ട് അനുവദിക്കയും കൊണ്ടു മെത്രാപ്പോലീത്താ കോട്ടയത്തു പോരികയും ബാവാ വടക്കുതന്നെ പാര്‍ക്കയും ചെയ്തുവരുന്നു. 

130. തൊഴിയൂര്‍ പള്ളിയിലെ മുതല്‍ ഇടപെട്ടും മലയാളത്തെ മെത്രാന്‍റെ സ്ഥാനം ഇടപെട്ടും 1857 നു 1032 മാണ്ടു മീന മാസം 23-നു കൂറിലോസ് ബാവാ കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ എട്ടു പ്രതികളുടെ പേരില്‍ അന്യായം വച്ചു. 

ആവലാധിയിലുള്ള പ്രതികളുടെ പേരുവിവരം: 

ഒന്നാം പ്രതി അത്താനാസ്യോസ് മെത്രാപ്പോലീത്താ. സ്ഥാനത്തില്‍ നിന്നും നീക്കപ്പെട്ടിട്ടുള്ള പാലക്കുന്നത്ത് മത്തായി എന്നു. 

രണ്ടാം പ്രതി കൊച്ചിയില്‍ ശീമയില്‍ ..... കോവിലകത്തുംവാതുക്കല്‍ കുന്നംകുളങ്ങര പ്രവൃത്തിയില്‍ ആലത്തൂര്‍ മുറിയില്‍ ഉള്ള ആളായ ഇപ്പോള്‍ ... ആലത്തൂര്‍ അംശത്തില്‍ പാര്‍ക്കും പനയ്ക്കല്‍ ഇട്ടൂപ്പ് കത്തനാര്‍ (അതായത് 120 മത ലക്കത്തില്‍ കാണുന്നപ്രകാരം വാഴിച്ച പുത്തന്‍ മെത്രാന്‍ ആകുന്നു).

മൂന്നാം പ്രതി വാഴപ്പള്ളി യാക്കോബ് കത്തനാര്‍. 
നാലാം പ്രതി താന്നിക്കല്‍ പൗലോസ് കത്തനാര്‍.
അഞ്ചാം പ്രതി ചൊവ്വല്ലൂര്‍ ചുമ്മാര്‍.
ആറാം പ്രതി അയ്യംകുളങ്ങര വര്‍ഗീസ്.
ഏഴാം പ്രതി മണ്ടുമ്പാല്‍ ഗീവര്‍ഗീസ് കത്തനാര്‍.
എട്ടാം പ്രതി കുന്നംകുളങ്ങരെ വര്‍ഗീസ്.

മെത്രാപ്പോലീത്തായ്ക്കു വന്ന നോട്ടീസിനു പകര്‍പ്പ്.

കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ 1857-ല്‍ ആറാം നമ്പ്ര 1. 

അന്യായക്കാരന്‍ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ്           യൂയാക്കീം മെത്രാപ്പോലീത്താ. 

വക്കീല്‍ വെങ്കിടേശ്വരയ്യര്‍. 

പ്രതികള്‍: 1. പാലക്കുന്നത്ത് മത്തായി. വേറെ 7. 
തിരുവിതാംകോട് സംസ്ഥാനത്ത് കോട്ടയത്ത് മണ്ടപത്തുംവാതുക്കല്‍ കോട്ടയത്തു സെമിനാരിയില്‍ പാര്‍ക്കും പാലക്കുന്നത്ത് മത്തായിക്കു എഴുതിയ നോട്ടീസ്. ചാവക്കാട്ടു താലൂക്ക് പടയത്തൂര്‍ അംശത്തില്‍ പാര്‍ക്കും മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ. വക്കീല്‍ മുഖാന്തരം തന്‍റെയും മറ്റും മേല്‍പണ്ടങ്ങള്‍ മുതലായതിന്‍റെ വില വാങ്ങി കൊടുപ്പാനും വകകളിന്‍മേലും ചമയങ്ങളിന്‍മേലും ഉള്ള തേര്‍ച്ചപ്പെടുത്തുവാനും മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്ഥാപിപ്പാനും ഈ കോടതിയില്‍ വ്യവഹാരപ്പെട്ടിരിക്കുന്ന വിവരം തന്നെ അറിയിച്ചിരിക്കുന്നു. 

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

196. 188 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു രണ്ടാമതു നമ്പ്ര ..... വിസ്തരിച്ചാറെ ..... വാദിസാക്ഷികളും ........... തെളികയും പ്രതിസാക്ഷികളു ....... തെളിഞ്ഞു യോജിപ്പാകാതെ തീരുകയും ചെയ്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിലോട്ടുള്ള ശുപാര്‍ശ കൊണ്ടു സാക്ഷികള്‍, ആധാരങ്ങള്‍ മുതലായതിന്‍റെ തെളിവുകള്‍ വിധിയില്‍ കാണിക്കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വേദസംബന്ധമായും മറ്റും യാതൊരു അധികാരവും ഇല്ലെന്നു പ്രതികള്‍ ധിക്കരിച്ചു പറഞ്ഞിരിക്കുമ്പോള്‍ വാദിക്കു പാത്രിയര്‍ക്കീസില്‍ നിന്നു കിട്ടിയിരിക്കുന്ന മെത്രാപ്പോലീത്താ സ്ഥാനം തൊഴിയൂര്‍ പള്ളിയില്‍ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലായെന്നു മുതലിന്‍റെ അധികാരം സഭയ്ക്കു ആകുന്നു എന്നും 1862 മത മേട മാസത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു. 

202. 196 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു സിവില്‍ കോര്‍ട്ടില്‍ ഉണ്ടായ തീര്‍പ്പിനെക്കുറിച്ച് മദ്രാസ് സദര്‍കോര്‍ട്ടില്‍ 1862 മത 23 മത നമ്പ്രില്‍ അപ്പീല്‍ ചെയ്ത് പ്രതികളാകുന്ന പാലക്കുന്നന്‍ മുതല്‍പേര്‍ക്കു സമന്‍ വരികയും ചെയ്തു. ഈ വ്യവഹാര കാര്യത്തിനു ആദ്യം മുതല്‍ പ്രധാനമായിട്ടു അദ്ധ്വാനം ചെയ്യുന്നത് മൂന്നാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഇട്ടൂപ്പ് കത്തനാരുടെ അനന്തിരവനാകുന്ന പുലിക്കോട്ടില്‍ കൊച്ചു യൗസേപ്പ് കത്തനാര്‍ ആകുന്നു. 
208. 202 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മദ്രാസ് സദര്‍ കോടതിയില്‍ അപ്പീലായി ബോധിപ്പിച്ച് വിസ്തരിച്ചാറെ അവിടെയും സിവില്‍ കോര്‍ട്ടിലെ തീര്‍പ്പുപോലെ ആക്കുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍ 1031-ാമാണ്ട് അഞ്ഞൂര് പള്ളിയില്‍ ഉണ്ടായ വ്യവഹാരം കോഴിക്കോട്ട് സിവില്‍ കോര്‍ട്ടില്‍ വിസ്തരിച്ച് സാക്ഷിയായി കോട്ടയത്ത് വലിയപള്ളിയില്‍ എടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരച്ചനെയും കുറുപ്പംപടിക്കല്‍ എടവകയില്‍ വെളിയത്ത് കോരത് കത്തനാരച്ചനെയും മണ്ണത്തൂര്‍ പള്ളിയില്‍ തോലാനിക്കുന്നില്‍ ആദായി കത്തനാരച്ചനെയും കണ്ടനാട് പള്ളിയില്‍ തുകലന്‍ മത്തായി കത്തനാരച്ചനെയും ടി പള്ളിയില്‍ കരവട്ട് ശീമോന്‍ കത്തനാരച്ചനെയും ശ്രായിപള്ളിയില്‍ കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാരെയും തെക്കേ ദിക്കില്‍ ബാവാ സാക്ഷിബോധിപ്പിച്ചവരെയും കൂനപ്പള്ളി അബ്രഹാം കത്തനാരെയും കൊണ്ടുപോകുവാന്‍ കുന്നംകുളങ്ങര പനയ്ക്കല്‍ ഇയ്യപ്പന്‍റെ എഴുത്തോടുകൂടി പുലിക്കോട്ടില്‍ യോസേപ്പ് കത്തനാര്‍ വന്നു. 37-ാമാണ്ട് ധനു മാസം 15-ന് കൊച്ചിയില്‍ നിന്ന് കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാര്‍ ഒഴികെ ശേഷം പേരും പോകയും ചെയ്തു. 16-ന് കുന്നംകുളങ്ങര എത്തി 22-ന് അവിടെ നിന്നും കോയി (ഴി) ക്കോടിന് പോയി. ബാവാ കൂടെ ഇല്ലായ്കയാലും  മറ്റ് ചില കാരണത്താലും താമസം ഉണ്ടെന്ന് അറികയാല്‍ ആദായി കത്തനാരച്ചന്‍ കോഴിക്കോട് നിന്ന് തിരിച്ചു പോരികയും ശേഷം പേര്‍ അവിടെ ബാവാ വരുന്നതുവരെയും താമസിച്ചു. ബാവാ മകരമാസം 18-ന് അവിടെ എത്തി. 20-ന് തെക്കു നിന്നും സാക്ഷിയായി പോയവരും കുന്നംകുളങ്ങരെ നിന്ന് സാക്ഷിക്കായി  വന്ന പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ മുതലായി നാലു പേരും കോടതിയില്‍ ഹാജരായാറെ എടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചനും വെളിയത്ത് കോരത് കത്തനാരച്ചനും കരവട്ട് ശീമോന്‍ കത്തനാരച്ചനും പനയ്ക്കല്‍ യാക്കോബ് കത്തനാരച്ചനും  സാക്ഷി എഴുതുകയും അവര്‍ എഴുതിയതില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിന്‍കീഴ് സകല സുറിയാനിപ്പള്ളികളും ആകുന്നു എന്നും അഞ്ഞൂര്‍ പള്ളി ഗ്രിഗോറിയോസ് ബാവായുടെ മുതല്കൊണ്ട് കാട്ടുമങ്ങാടന്മാര്‍ പണിയിച്ചിരിക്കുന്നു എന്നും മേല്‍പറഞ്ഞ അഞ്ഞൂര്‍പള്ളി മുതലായ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയോടു കൂടെ വന്നിരിക്കുന്ന കൂറിലോസ് ബാവായുടെ കൈവശത്തില്‍ ഏല്പിക്കേണ്ടതാകുന്നു എന്നും ആയതിന് മനസ് അതത് സഭക്കാര്‍ക്ക് ഇല്ല എങ്കില്‍ പള്ളിയും പള്ളിവക വസ്തുക്കളും പാത്രിയര്‍ക്കീസിനോ അദ്ദേഹം നിയമിച്ച ആള്‍ക്കോ ഒഴിഞ്ഞ്കൊടുത്ത് മറ്റ് സഭയില്‍ അവര്‍ ചേരേണ്ടതാകുന്നു എന്നും ആയതല്ലാതെ അഞ്ഞൂര്‍ പള്ളിയുടെ മേലും മുതല്‍ മേലും സഭക്കാര്‍ക്കാകട്ടെ പാലക്കുന്നത്തു മെത്രാച്ചനാകട്ടെ ഇപ്പോള്‍ ആ പള്ളിയില്‍ മെത്രാനെന്ന് പറഞ്ഞിരിക്കുന്ന ആലത്തൂക്കാരനാകട്ടെ യാതൊരു അധികാരവും ഇല്ലെന്നും മറ്റും എഴുതി. ശേഷം പേരെഴുതാത്തത് നാല് സാക്ഷി മതി എന്ന് കോര്‍ട്ടില്‍ നിന്ന് കല്പിക്കയാലത്രേ എഴുതാഞ്ഞത്. ഇപ്രകാരം തന്നെ ബാവായും പാത്രിയര്‍ക്കീസ് മലയാളത്തില്‍ മെത്രാനായി നമ്മെ അയച്ചിരിക്കുന്നു എന്നും അതിനാല്‍ സുറിയാനി പള്ളികളും മുതലുകളും നമ്മുടെ കീഴ് ആകേണ്ടതാകുന്നു എന്നും മറ്റും എഴുതി അവിടെനിന്ന് എല്ലാവരും 21-ന് പോരികയും ചെയ്തു. അവിടെനിന്നും ബാവാ കൊച്ചിയില്‍ എത്തി താമസിച്ചു. ഇതിന്മണ്ണം പാലക്കുന്നത്ത് മെത്രാച്ചന്‍റെ ഭാഗത്തില്‍ നിന്ന് തെക്കു നിന്നും മാരാമണ്ണുകാരന്‍ ചെമ്പപൊളി .... അമീനദാരയും കോട്ടയത്ത് ചെറിയപള്ളിയില്‍ വേങ്കടത്ത് കൊച്ചുകത്തനാരച്ചനെയും കണ്ടനാട്ടുപള്ളിയില്‍ പാടത്തുകാരന്‍ അബ്രഹാം കത്തനാരച്ചനെയും മെത്രാച്ചന്‍റെ അനന്തരവന്‍ അയിരൂര്‍ ചെറുകര പീലിപ്പോസ് കത്തനാരച്ചന്‍ കൂട്ടികൊണ്ട് അഞ്ഞൂര് ചെന്ന് അവിടെനിന്നും ആലത്തൂക്കാരനും മണ്ടുമ്പാല കത്തനാരച്ചനും കോലാടി താവുവും കോട്ടയത്തുകാരന്‍  കുരിയന്‍ റൈട്ടരും പുത്തന്‍കാവ്കാരന്‍  വറീയത് എന്ന് പറയുന്ന ചാവക്കാട്  മുന്‍സിപ്പും കൂടെ കോഴിക്കോട്ട് ചെന്ന്  കുംഭം 18-ന് കോര്‍ട്ടില്‍ സാക്ഷിയ്ക്കായി ഇവര്‍ ഹാജരായി. സാക്ഷി ബോധിപ്പിച്ചതില്‍ സുറിയാനി പള്ളികള്‍ മുതലായ അഞ്ഞൂര്‍ പള്ളി മേലും വസ്തുക്കള്‍ മേലും പാത്രിയര്‍ക്കീസിനും ബാവായ്ക്കും യാതൊരു അധികാരവും ഇല്ലെന്നും പള്ളികളും വസ്തുക്കളും ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കയാല്‍ സഭക്കാരുടെ മനസുപോലെ നടക്കേണ്ടതാകുന്നു എന്നും അഞ്ഞൂര്‍ പള്ളിയില്‍ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും ഇല്ലെന്നും അഞ്ച് സാക്ഷിക്കാരും മെത്രാനെന്ന് പറയുന്ന ആലത്തൂക്കാരന്‍ സഭക്കാരുടെ സമ്മതത്താലും കഴിഞ്ഞുപോയ കൂറിലോസ് മെത്രാന്‍റെ നിയമത്താലും നമ്മെ മെത്രാനായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാന്‍ പട്ടംകെട്ടിയിരിക്കയാല്‍ നമുക്കല്ലാതെ പാത്രിയര്‍ക്കീസിനും കൂറിലോസ് ബാവായ്ക്കും ഈ  അഞ്ഞൂര്‍ പള്ളിമേല്‍ യാതൊരു അധികാരവും ഇല്ലെന്നും അയാളും എഴുതി 21-ന് അവരും കോഴിക്കോട്ട് നിന്ന് പോരികയും ചെയ്തു.

ഇപ്രകാരം വിസ്താരങ്ങളും പല പ്രകാരത്തിലും ഉള്ള ആധാരലക്ഷ്യങ്ങളും ബാവായുടെ ഭാഗത്തില്‍ നിന്ന് കാണിച്ചാറെ ആയതൊക്കെയും ജഡ്ജി സായിപ്പ് അവര്‍കള്‍ നോക്കാതെ മീനമാസം 14-ന് പാത്രിയര്‍ക്കീസിനാകട്ടെ കൂറിലോസ് ബാവായ്ക്കാകട്ടെ അഞ്ഞൂര്‍ പള്ളിമേലും പള്ളി വക വസ്തുക്കള്‍ മേലും യാതൊരു അധികാരവും ഇല്ലെന്നും ആ പള്ളിയില്‍ ഉള്ള സഭക്കാരുടെ മനസ്സ് പോലെ നടക്കേണ്ടതാകുന്നു എന്നും ചാവക്കാട് മുന്‍സിഫ് ആയിരിക്കുന്ന പുത്തന്‍കാവുകാരന്‍ വറീയതിന്‍റെ ശുപാര്‍ശപ്രകാരവും അന്‍ (യ്) മനത്തുകാരന്‍ ജോണ്‍ മുന്‍ഷിയുടെ ശുപാര്‍ശപ്രകാരവും സായിപ്പ് അവര്‍കള്‍ അവരുടെ പക്ഷത്തില്‍ നിന്ന് മേല്‍പ്രകാരം വിധിക്കുകയും ചെയ്തു. ...

അഞ്ഞൂര്‍ വ്യവഹാരം കോഴിക്കോട് വിധി ആയ ശേഷം ആ വിധി സമ്മതമല്ലെന്നും മറ്റും ബാവാ പിന്നെയും മദിരാസില്‍ ഹൈക്കോര്‍ട്ടില്‍ രണ്ടാമത് അപ്പീല്‍ ചെയ്താറെ കോഴിക്കോട് വിധിപ്രകാരം അന്യായക്കാരന്‍ നടക്കേണ്ടതാകുന്നു എന്നും നേരല്ലാതെ പ്രതിക്കാരെ ബുദ്ധിമുട്ടിച്ചതിന് പ്രതിക്കാര്‍ക്ക് 1900 രൂപ ചിലവുണ്ടെന്നും അതിനാല്‍ ചെലവുള്ള രൂപാ ഒരായിരത്തി തൊള്ളായിരവും അന്യായക്കാരനായ കൂറിലോസ് ബാവാ കെട്ടികൊടുക്കത്തക്കവണ്ണം കൊല്ലം 138-ാമാണ്ട് മിഥുന മാസം 16-ന് മദിരാസില്‍ നിന്ന് വിധിച്ചു. മേല്‍പറഞ്ഞ വിധി പ്രകാരം അവധിയ്ക്ക് രൂപാ കെട്ടി കൊടുക്കായ്കയാല്‍ 139-ാമാണ്ട് കന്നി മാസത്തില്‍ ചാലിശ്ശേരി പള്ളിയും പോര്‍ക്കുളത്തു പള്ളിയും  കൊച്ചികോട്ടയില്‍ പള്ളിയും ഈ പള്ളി മൂന്നും സര്‍ക്കാരില്‍ നിന്നും കണ്ടുകെട്ടി. ആ വിവരം ബാവാ കോട്ടൂര്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ അറികയാല്‍ ഇപ്രകാരം പറയിക്കുന്നതും ചെയ്യിക്കുന്നതും ശരി അല്ല എന്നും മറ്റും പനയ്ക്കല്‍ ഇയ്യപ്പനു എഴുതി കൊടുത്തയച്ചാറെ. അന്യായം തുടങ്ങിയ മുതല്‍ ഇതുവരെയും 15000 രുപ വരെയും എനിയ്ക്കു ചെലവുണ്ടെന്നും അതിനാല്‍ ഈ വക രൂപ 15000 ബാവാ കൊടുക്കേണ്ടതാകുന്നു എന്നും മറ്റും മറുപടി വന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍പറഞ്ഞ ആണ്ട് ധനു മാസം 5-ന് രണ്ടാമതും മേല്‍പറഞ്ഞ പള്ളികളില്‍ 29-ാം തിയ്യതിക്കകം രൂപ തീര്‍ത്തില്ലെങ്കില്‍ പള്ളികള്‍ ലേലത്തില്‍ വിറ്റ് മുതലാക്കുമെന്ന് പരസ്യം തറച്ചിരിക്കുന്നു.

(മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും)

തൊഴിയൂര്‍ മെത്രാന്മാര്‍

114. മേല്‍ 63-ാം വകുപ്പില്‍ പറയുന്ന തൊഴിയൂരിലെ മാളിയേക്കല്‍ അത്താനാസ്യോസ് മെത്രാന്‍ എന്നയാള്‍ക്കു ദീനം പിടിച്ചതുകൊണ്ട് പിന്‍വാഴിയായിരിപ്പാന്‍ പഴഞ്ഞി ഇടവകയില്‍ പുലിക്കോട് ഗീവറുഗീസ് കത്തനാരെ 1067-മാണ്ടു മീന മാസം 9-നു ഞായറാഴ്ച ടി മാളിയേക്കനും തോമസ് അത്താനാസ്യോസ് എന്ന ചുമ്മാ മെത്രാനും കൂടി മെത്രാന്‍ വേഷം ധരിപ്പിക്കയും കൂറിലോസ് എന്ന് പേര്‍ വിളിക്കയും ചെയ്തിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തീത്തോസ് മെത്രാന്‍റെ വാഴ്ച (1894)

1069-മാണ്ട് കന്നി മാസം 21, 22 തീയതികളില്‍ നിരണത്തിനു സമീപമുള്ള ഒരു പുത്തന്‍ ഓലപ്പള്ളിയില്‍ നവീകരണക്കാരുടെ സംഘം കൂടി മേല്‍പ്പറഞ്ഞ തോമസ് അത്താനാസ്യോസിന്‍റെ അനുജനും നവീകരണ ദുരുപദേശത്താല്‍ പ്രബലനുമായ മാരാമണ്‍ പാലക്കുന്നത്തായ കുഴിയത്തു അബ്രഹാം കത്തനാര്‍ തീത്തോസ് കത്തനാര്‍ എന്നയാളെ മെത്രാന്‍ സ്ഥാനത്തിനു തിരഞ്ഞെടുത്തു. അതിനുശേഷം വാഴിപ്പാനായി മേല്‍ 63-ാം വകുപ്പിലും 114-ാം വകുപ്പിലും പേര്‍ പറയുന്ന അഞ്ഞൂര്‍ അല്ലെങ്കില്‍ തൊഴിയൂരെ മെത്രാന്മാരോട് ആവശ്യപ്പെട്ടതില്‍ അവര്‍ ഈ സ്ഥാനം കൊടുക്കുന്നതിനു കൈക്കൂലി വേണമെന്നു ചോദിച്ചതിനാല്‍ കുറച്ചുനാള്‍ തര്‍ക്കത്തില്‍ ഇരുന്നശേഷം രണ്ടു മൂവായിരം രൂപാ വരെ അവര്‍ക്കു കൊടുക്കയും അവര്‍ കോട്ടയത്തു വന്ന് ചെറിയപള്ളിയില്‍ വച്ച് 1069-മാണ്ട് മകര മാസം ..........നു 1894 ജനുവരി 14-നു ഞായറാഴ്ച തീത്തോസ് കത്തനാരെ റമ്പാനായിട്ടും .......... ജനുവരി 18-നു വ്യാഴാഴ്ച മെത്രാനായിട്ടും വാഴിച്ചു. മെത്രാന്‍ സ്ഥാനത്തിനു പതിവുള്ള .........കള്‍ ഒന്നും കൂടാതെ മാര്‍ തോമ്മാ എന്നാകുന്നു പേര്‍ വിളിച്ചത്. ഈ വാഴ്ചയും സുറിയാനി കണക്കിനു വിപരീതവും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കല്പന കൂടാതെയും ആകുന്നതിനാല്‍ ഇയാളും ഒരു ചുമ്മാന്‍ തന്നെ സംശയമില്ല. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)