വിദേശത്തുനിന്ന് മലങ്കരയിലെത്തിയ ഒരു മെത്രാപ്പോലീത്താ. മലങ്കരസഭാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇദ്ദേഹം ബലിയാടായിത്തീര്‍ന്നു. ചരിത്രത്തിന്‍റെ ഏടുകളില്‍ അവ്യക്തത നിറഞ്ഞ ഒരു കഥാപാത്രം. പേരുതന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അഹത്തുളാ, അയ്ത്താലാഹാ, ഔദാലാഹ്, ഈത്താലാഹ, ഇഗ്നാത്തിയോസ് എന്നിങ്ങനെ. ഇദ്ദേഹം ഏതു ദേശക്കാരനായിരുന്നു എന്നതിനും ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ബാബിലോണ്‍ (പേര്‍ഷ്യന്‍) പാത്രിയര്‍ക്കീസ് ഇന്ത്യയിലേക്കയച്ച ഒരു മെത്രാപ്പോലീത്താ ആയിരുന്നെന്നും, അതല്ല, ഇദ്ദേഹം സുറിയായില്‍നിന്നു വന്ന പാത്രിയര്‍ക്കീസ് ആയിരുന്നെന്നും അഭിപ്രായമുണ്ട്. ഇദ്ദേഹത്തിന്‍റെ അന്ത്യത്തെപ്പറ്റി റോമാചരിത്രകാരന്മാരും മറ്റുള്ളവരും വ്യത്യസ്ത ഭാഷ്യങ്ങള്‍ നല്‍കുന്നു. സ്വാഭാവിക മരണമായിരുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ഇദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു എന്ന് അധിക ചരിത്രകാരന്മാരും സാക്ഷിക്കുന്നു. കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്ന് അധികം പേരും രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തെ ദഹിപ്പിക്കുകയായിരുന്നു എന്ന് ചിലര്‍ പറയുന്നു. ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം (എ.ഡി.1599) റോമ്മാസഭയുടെ ആധ...