പാലക്കുന്നത്ത് അത്താനാസ്യോസിന് നല്‍കിയ രാജകീയ വിളംബരം റദ്ദാക്കുന്നു (1876)
1051 (1876) കുംഭം 23-ാം തീയതി മഹാരാജാവിന്‍റെ വിളംബരം താഴെ കാണുംവിധം പുറപ്പെട്ടു: ശ്രീപത്മനാഭദാസ വഞ്ചിബാലരാമവര്‍മ്മ കുലശേഖരകിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജ ബഹദൂര്‍ ജംഗനൈറ്റ് ഗ്രാന്‍ഡ് കമാണ്ട് ഓഫ് ദി മോസ്റ്റ് എക്സാര്‍ട്ടഡ് ആഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്ത്യാ മഹാരാജാ അവര്‍കള്‍ സകലമാന പേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം ആന്‍റിയോക്കില്‍ നിന്ന് എഴുത്തു വന്നതുകൊണ്ട് മാര്‍ അത്തനേഷ്യസ്സിനെ സിറിയന്‍ പള്ളിയില്‍ മെത്രാന്‍ സ്ഥാനത്തേക്കു നിയമിച്ചിട്ടുള്ളതായി 1027-മാണ്ട് കര്‍ക്കിടക മാസം 15-ാം തീയ്യതി ഉണ്ടായ വിളംബരത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുകൊണ്ടും ആന്‍റിയോക്കിലെ ഇപ്പോഴത്തെ പേട്രിയാര്‍ക്കോ പേട്രിയാര്‍ക്കിന്‍റെ പൂര്‍വികനോ മേല്‍പ്പറഞ്ഞ മാര്‍ അത്തനേഷ്യസിനെ സ്ഥാനത്തില്‍ നിന്നും മാറ്റി മറ്റൊരു മെത്രാനെ നിയമിച്ചിരിക്കുന്നതായി വാദിക്കുന്നതായി അറിയുന്നതുകൊണ്ടും ഇതില്‍ സംബന്ധമുള്ള സകലമാനപേരെയും ഇതിനാല്‍ അറിയപ്പെടുത്തുന്നതെന്തെന്നാല്‍, ഏതെങ്കിലും പള്ളികളുടെയോ അവയില്‍ ചേര്‍ന്നിട്ടുള്ള വസ്തുവിന്‍റെ ഉടമസ്ഥതയേയോ അവയിലേക്കുള്ള അവകാശങ്ങളെയോ അല്ലെങ്കില്‍ തല്‍സംബന്ധികളായ...