സുന്നഹദോസ് (1951)
2-1-1951. കോട്ടയം. സുന്നഹദോസ് നേരത്തെ നിശ്ചയിച്ച പരിപാടി അനുസരിച്ച് രാവിലെ കൂടി. മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ഒഴികെ മെത്രാച്ചന്മാര്‍ എല്ലാവരും പ്രത്യേക ക്ഷണമനുസരിച്ച് മാളിയേക്കല്‍ എം. സി. മാത്യുവും, ഇ. ജെ. ഫീലിപ്പോസും നമ്മുടെ കൗണ്‍സിലറന്മാരും ഉണ്ടായിരുന്നു.
സഭയില്‍ പുരോഗമനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്ക്കരിക്കുവാന്‍ ഇടവകഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കൈക്കൊള്ളേണ്ട പരിപാടികളെപ്പറ്റി ചിന്തിച്ചു. ഇന്നത്തെ സുന്നഹദോസ് അവസാനിച്ചു.
3-1-1951. കോട്ടയം. സുന്നഹദോസ് തുടര്‍ന്നു കൂടി അതിപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. തട്ട പള്ളിക്കേസും വകയാര്‍ പള്ളിക്കേസും കേട്ടു തീരുമാനിച്ചു.
Comments
Post a Comment