പശ്ചിമതാരക
കേരളത്തിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ആദ്യത്തെ ലക്ഷണമൊത്ത വൃത്താന്തപത്രമാണ് വെസ്റ്റേൺ സ്റ്റാർ. അതിന്റെ മലയാളം പതിപ്പായിരുന്നു പശ്ചിമതാരക. 1860-ൽ പോൾ മെൽവിൻ വാക്കർ സായ്‌പ്പ്, അക്കര കുര്യൻ റൈറ്റർ, ദേവ്‌ജി ഭീംജി സേട്ട് തുടങ്ങി ഏഴ് ധനാഢ്യർ ചേർന്ന് കൊച്ചിയിൽ സ്ഥാപിച്ച മലബാർ പ്രിന്റിങ് കമ്പനി എന്ന അച്ചുകൂടത്തിൽ നിന്നാണ് ദി വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് വൃത്താന്തപത്രം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നത്. 1864-ലാണ് പശ്ചിമതാരകയുടെയും പ്രസാധനം കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. അക്കര കുര്യൻ റൈറ്റർ തന്നെയായിരുന്നു പശ്ചിമതാരകയുടെയും മുഖ്യതേരാളി. ടി. ജെ. പൈലി, ഇട്ടൂപ്പ് റൈറ്റർ, കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പശ്ചിമതാരക പത്രത്തിന്റെ ആദ്യകാല പത്രാധിപന്മാർ. എൺപത് വർഷക്കാലം പ്രസാധനം തുടർന്നുകൊണ്ടുപോകാൻ വെസ്റ്റേൺ സ്റ്റാറിന് കഴിഞ്ഞുവെങ്കിലും പശ്ചിമതാരകയ്ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല. പശ്ചിമതാരകയ്ക്ക് ആഴ്ച്ചപ്പതിപ്പായി ഒരു പുനർജന്മം ഉണ്ടായത് 1977ലാണ്. കുര്യൻ റൈറ്ററുടെ പൗത്രന്മാരിൽ ഒരാളായ സി. കോരയുടെ രണ്ടാമത്തെ മകനായ സി. ചെറിയാൻ ആയിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പിന്റെ ഉടമയു...