വട്ടശ്ശേരില്‍ തിരുമേനിക്ക് പിന്തുണ
86 മിഥുനം 12
മലങ്കരയുടെ എ. പെ. പെ. ബ. ആബൂന്‍ മാര്‍ ദിവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ തിരുമുമ്പാകെ പരിയാരത്തു മാര്‍ അപ്രേം പള്ളി ഇടവകയിലെ യുവജനസംഘം താഴ്മയായി ബോധിപ്പിച്ചുകൊള്ളുന്നതു.
തിരുമേനിയെ അപമാനിപ്പാന്‍ പാത്രിയര്‍ക്കീസു ഈ ദിവസങ്ങളില്‍ പള്ളികള്‍ക്കു അയച്ച എഴുത്തു നിമിത്തം അടിയങ്ങള്‍ എത്രയും പരിതപിക്കുന്നു.
തിരുമനസ്സുകൊണ്ടു സഭയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രയത്നിക്കുന്ന സകല സംഗതികളിലും അടിയങ്ങള്‍ ചേര്‍ന്നു നില്ക്കയും ദൈവസഹായവും ബലവും ഉണ്ടാകുവാന്‍ സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
അബ്ദേദ് മശിഹൊ പാത്രിയര്‍ക്കീസ് ബാവായുടെയും മാര്‍ ഈവാനിയോസ്, മാര്‍ യൂലിയോസ് എന്ന തിരുമേനികളുടെയും കല്പനകള്‍ ഇവിടെ വായിക്കയും വന്ദ്യ തിരുമേനികള്‍ക്കു ചിയേഴ്സ് വിളിക്കയും ചെയ്തു. എല്ലാവരും നല്ല അവസാനത്തെ കാണ്മാന്‍ നോക്കിപാര്‍ത്തുമിരിക്കുന്നു.
സംഘം സിക്രട്ടെറി
പി. എം. നൈനാന്‍ (ഒപ്പ്)
(1911-ല്‍ വട്ടശ്ശേരില്‍ തിരുമേനിയെ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ തിരുമേനിക്കു പിന്തുണയുമായി തോട്ടയ്ക്കാട് പള്ളിയിലെ യുവജനപ്രസ്ഥാനം അയച്ച കത്ത്. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സില്‍ നിന്നും ജോയ്സ് തോട്ടയ്ക്കാട് കണ്ടെടുത്തത്.)
Comments
Post a Comment