നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

 74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ എന്ന ആള്‍ കമ്മീഷണറായി സെമിനാരിയില്‍ വരികയും കോട്ടയം തഹസീല്‍ദാര്‍ മാധവന്‍പിള്ളയും പോലീസ് ഇന്‍സ്പെക്ടര്‍ വെയിഗസും കൂടി നിന്നു സെമിനാരിയുടെ വാതിലുകളുടെ താഴുകള്‍ കൊല്ലനെ കൊണ്ടു തല്ലിച്ചു വാദിക്കു കൈവശപ്പെടുത്തി കൊടുത്തു. ഇത് 1886 കര്‍ക്കടകം 3-നു 1061 കര്‍ക്കടകം 1-നു വ്യാഴാഴ്ചയും പിറ്റേ രണ്ടു ദിവസങ്ങളിലുമായിട്ടാണ് നടത്തിയത്. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായും കര്‍ക്കടകം 3-നു വ്യാഴാഴ്ചയാകുന്ന ശുദ്ധമുള്ള മാര്‍ തോമ്മാ ശ്ലീഹായുടെ പെരുനാള്‍ ദിവസം സെമിനാരിയില്‍ പ്രവേശിച്ചു അവിടെ താമസിച്ചു വരുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്