മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)
പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം 1911-നു കൊല്ലം 1087-ാമാണ്ടു ചിങ്ങ മാസം 22-ന് വ്യാഴാഴ്ച കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്നതായും ആ പൊതുയോഗത്തില്‍ ഹാജരായി അഭിപ്രായം കൊടുക്കുന്നതിനു പ്രതിനിധികളെ തെരഞ്ഞെടുത്തു അധികാരപ്പെടുത്തി അയയ്ക്കണമെന്നും 1086-ാമാണ്ട് മിഥുന മാസം 30-നു മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ പ്രസിഡെണ്ടായ മലങ്കര ഇടവകയുടെ നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു മലങ്കര ഇടവകയില്‍പെട്ട എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചും മലങ്കരെ കണ്ടനാട് മുതലായ ഇടവകകളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാനേജിംഗ് കമ്മട്ടിക്കാരുടെയും ക്ഷണക്കത്തുകള്‍ അനുസരിച്ചും 87 ചിങ്ങം 22-ന് വ്യാഴാഴ...