"ഓർത്തഡോക്സ് യുവജനം" ഒരു ചരിത്രം
ആരാധനാ, പഠനം, സേവനം എന്ന ആപ്തവാക്യം മുൻനിർത്തി ഇടവകകൾ തോറും പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയാണ് യുവജനപ്രസ്ഥാനം. തുമ്പമൺ ഭദ്രാസനത്തിലെ ഇടവകളിൽ ആരംഭിച്ച യുവജനപ്രസ്ഥാനം, 1937 ൽ മലങ്കരസഭയുടെ ഔദ്യോഗിക യുവജന സംഘടനയായി രൂപപ്പെട്ടു. പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി പ്രഥമ പ്രസിഡൻ്റായും പി ഇ ദാനിയേൽ ക്ലേറി പ്രഥമ ജനറൽ സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ചു. 1958 ൽ പുതുപ്പള്ളിയിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് "ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെൻ്റ്" (OCYM ) എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. 1967 ൽ പ സുന്നഹദോസ് അംഗീകരിച്ച ഒരു ഭരണഘടനയും പ്രസ്ഥാനത്തിന് ഉണ്ടായി.
1958 ൽ ആണ് മലങ്കരസഭയിലെ യുവജന സംഘടനക്ക് ഒരു മുഖപത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഓർത്തഡോക്സ് യുവജന - വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രസിദ്ധീകരണമായാണ് "ഓർത്തഡോക്സ് യൂത്ത്" മാസിക പ്രവർത്തനം ആരംഭിക്കുന്നത്. ഡോ സാമുവേൽ ചന്ദനപ്പള്ളി, ഡോ കെ എം തരകൻ ഉൾപ്പടെയുള്ള പ്രമുഖർ ഇതിൻ്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഫാ കെ വി ശാമുവേൽ ദീർഘകാലം പബ്ലിഷർ ആയി പ്രവർത്തിച്ചിരുന്നു. മാസികയുടെ പ്രസിദ്ധീകരണം മുടങ്ങാതെ നിലനിർത്തുന്നതിൽ അദ്ദേഹത്തിൻ്റെ സേവനം പ്രശംസനീയമായിരുന്നു.
1958 മുതൽ പ്രസിദ്ധീകരിച്ച മാസികയുടെ പ്രവർത്തനം 1996 ൽ നിലച്ചു. അതിനു ശേഷം ഏകദേശം 10 വർഷത്തോളം യുവജന പ്രസ്ഥാനത്തിന് സ്വന്തമായ പ്രസിദ്ധീകരണം ഇല്ലായിരുന്നു. ഇതിന് മാറ്റം വരുന്നത് 2002 ൽ അഭി ഡോ യൂഹാനോൻ മോർ മിലിത്തോസ് തിരുമേനി പ്രസ്ഥാനത്തിൻ്റെ ചുമതല ഏറ്റെടുക്കുമ്പോഴാണ്. യുവജനപ്രസ്ഥാനത്തിൻ്റെ ഓഫീസ് ചെങ്ങന്നൂരിൽ നിന്ന് മാറ്റി കോട്ടയത്ത് പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചതിൻ്റെ ശേഷം അടുത്ത ലക്ഷ്യം പ്രസ്ഥാനത്തിൻ്റെ മുഖപത്രം ആരംഭിക്കുക എന്നതായിരുന്നു. പഴയ പേരിൽ തന്നെ റജിസ്ട്രർ ചെയ്യുവാൻ ശ്രമിച്ചുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ അത് സാധിച്ചില്ല. തുടർന്ന് 2003-2004 കാലഘട്ടത്തിൽ "ഓർത്തഡോക്സ് യുവജനം" എന്ന പേരിൽ പുതിയ രജിസ്ട്രേഷനോടെയാണ് മാഗസിന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഡൽഹിയിൽ രജിസ്ട്രേഷന് ആവശ്യമായ എല്ലാ സഹായം ചെയ്ത് തന്നത് ഡൽഹി യുവജന പ്രസ്ഥാനമായിരുന്നു. മാഗസീനിൻ്റെ തുടക്കകാലത്ത് നേതൃത്വം കൊടുത്ത ഭാരവാഹികൾ ഫാ നൈനാൻ കുര്യക്കോസ്, ഫാ കെ വൈ വിൽസൺ, ബിജു വി പന്തപ്ലാവ്, ഡോ ജേക്കബ് ജോർജ് തുടങ്ങിയർ ആയിരുന്നു. ഫാ എബി ഫിലിപ്പ് മാവേലിക്കര ആദ്യകാല ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. അക്കാലത്ത് സെമിനാരി വിദ്യാർത്ഥി ആയിരുന്ന ഇപ്പോഴത്തെ സഖറിയാസ് മാർ സേവേറിയോസ് തിരുമേനി മാഗസീനിൻ്റെ ഡിസൈനിംഗിനും മറ്റും സഹായിച്ചിരുന്നതും യുവജനം മാഗസീനിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്.
ആദ്യകാലത്ത് ന്യൂസ് ബുള്ളറ്റിനായും തുടർന്ന് ത്രൈമാസികയായും, മാസികയായും പ്രസിദ്ധീകരണം നടന്നുവന്നിരുന്ന "ഓർത്തഡോക്സ് യുവജനം"
ഇപ്പോൾ ത്രൈമാസികയായി പ്രസിദ്ധീകരണം തുടരുന്നു.
ഇതുവരെയുള്ള യുവജനം മാഗസീൻ ഭാരവാഹികൾ (ലഭ്യമായവ)
2022-2025
പ്രസിഡൻ്റ് : ഡോ ഗീവർഗീസ് മാർ യൂലിയോസ്
വൈസ് പ്രസിഡന്റ് : ഫാ ഗീവർഗീസ് കോശി കറ്റാനം
ജനറൽ സെക്രട്ടറി : ഫാ വിജു ഏലിയാസ്
ചീഫ് എഡിറ്റർ : ഫാ ലൂക്ക് ബാബു.
പബ്ലീഷർ : ബിനു പാപ്പച്ചൻ പുത്തൂർ
ബോർഡ് അംഗങ്ങൾ :
ബിബിൻ ബാബു കരുവാറ്റാ
റ്റിബിൻ ചാക്കോ തേവർവേലിൽ
2018 - 2022
പ്രസിഡൻ്റ് : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ്
വൈസ് പ്രസിഡന്റ് : ഫാ വർഗീസ് വർഗീസ്
ജനറൽ സെക്രട്ടറി : ഫാ അജി കെ തോമസ്
ട്രഷറാർ : ജോജി പി തോമസ്
എഡിറ്റർ : ഫാ തോമസ് രാജു, കരുവാറ്റാ
പബ്ലീഷർ : ഫാ ജോൺ ടി ശാമുവേൽ
ബോർഡ് അംഗങ്ങൾ :
ലെനി ജോൺ പോരുവഴി
ടിൻജു ശാമുവേൽ പനംകുറ്റിയിൽ
2015 - 2018
പ്രസിഡൻ്റ് : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ്
വൈസ് പ്രസിഡന്റ് : ഫാ ഫിലിപ്പ് തരകൻ
ജനറൽ സെക്രട്ടറി : ഫാ അജി കെ തോമസ്
ട്രഷറാർ : ജോജി പി തോമസ്
ചീഫ് എഡിറ്റർ : ഫാ എൽദോ കുര്യാക്കോസ്
മാനേജിംഗ് എഡിറ്റർ : ഫാ തോമസ് ജോർജ്
ബോർഡ് അംഗങ്ങൾ :
എബി എബ്രഹാം കോശി കാർത്തികപ്പള്ളി
അനീഷ് കോശി മാരാമൺ
2012 - 2015
പ്രസിഡൻ്റ് : യൂഹാനോൻ മാർ പോളികാർപ്പോസ്
വൈസ് പ്രസിഡന്റ് : ഫാ മാത്യൂസ് റ്റി ജോൺ കൂടൽ
ജനറൽ സെക്രട്ടറി : ഫാ പി വൈ ജസൻ
ട്രഷറാർ : പ്രിനു റ്റി മാത്യു മൈലപ്ര
ചീഫ് എഡിറ്റർ : ജോജി പി തോമസ്
മാനേജിംഗ് എഡിറ്റർ : ഫാ തോമസ് ജോർജ്
ബിസിനസ് മാനേജർ : സോണി റ്റി ജോബ്
ബോർഡ് അംഗങ്ങൾ :
പ്രസാദ് ഏബ്രഹാം വർഗീസ്
ജെറിൻ ജേക്കബ് കോശി
2009 - 2012
പ്രസിഡൻ്റ് : യൂഹാനോൻ മാർ പോളികാർപ്പോസ്
വൈസ് പ്രസിഡന്റ് : ഫാ ജേക്കബ് മാത്യു ചന്ദ്രത്തിൽ
ജനറൽ സെക്രട്ടറി : ഫാ സ്റ്റീഫൻ വർഗീസ്
ട്രഷറാർ : ഉമ്മൻ ജോൺ
ചീഫ് എഡിറ്റർ : രാജ് ഫിലിപ്പ്
മാനേജിംഗ് എഡിറ്റർ : ഫാ അജി കെ തോമസ്
ബിസിനസ് മാനേജർ : സോണി റ്റി ജോബ്
ബോർഡ് അംഗങ്ങൾ :
അനിൽ ഇറ്റിസി
രെഞ്ചു കെ മാത്യു
2006 - 2009
പ്രസിഡൻ്റ് : ഡോ യൂഹാനോൻ മാർ മിലിത്തോസ്
വൈസ് പ്രസിഡന്റ് : ഫാ കോശി ജോൺ
ജനറൽ സെക്രട്ടറി : ഫാ സ്പെൻസർ കോശി
ട്രഷറാർ : ഉമ്മൻ ജോൺ
ചീഫ് എഡിറ്റർ : ബിജു വി പന്തപ്ലാവ്
മാനേജിംഗ് എഡിറ്റർ : ഫാ ടൈറ്റസ് ജോൺ
ബിസിനസ് മാനേജർ : ഉമ്മൻ ജോൺ
അസോസിയേറ്റ് എഡിറ്റേഴ്സ്:
ഡോ ജേക്കബ് മണ്ണുംമൂട്
എ കെ ജോസഫ്
ജി സാംകുട്ടി
ജോൺസൺ ഏബ്രഹാം
2005- 2006
പ്രസിഡൻ്റ് : ഡോ യൂഹാനോൻ മാർ മിലിത്തോസ്
വൈസ് പ്രസിഡന്റ് : ഫാ നൈനാൻ കുര്യാക്കോസ്
ജനറൽ സെക്രട്ടറി : ഫാ വർഗീസ് വർഗീസ്
ട്രഷറാർ : ബിജു വി പന്തപ്ലാവ്
ചീഫ് എഡിറ്റർ : ഡോ കെ ജെ മാത്യു
മാനേജിംഗ് എഡിറ്റർ : ഫാ ജോജി കുര്യൻ തോമസ്
ബിസിനസ് മാനേജർ : ഉമ്മൻ ജോൺ
അസോസിയേറ്റ് എഡിറ്റേഴ്സ്:
ഫാ കോശി ജോൺ
ഫാ എബി ഫിലിപ്പ്
ഡോ ജേക്കബ് മണ്ണുംമൂട്
എ കെ ജോസഫ്
ജി സാംകുട്ടി
ജോൺസൺ ഏബ്രഹാം
2003 - 2004
പ്രസിഡൻ്റ് : ഡോ യൂഹാനോൻ മാർ മിലിത്തോസ്
വൈസ് പ്രസിഡന്റ് : ഫാ നൈനാൻ കുര്യാക്കോസ്
ജനറൽ സെക്രട്ടറി : ഫാ കെ വൈ വിൽസൺ മണലേത്ത്
ട്രഷറാർ : ബിജു വി പന്തപ്ലാവ്
ചീഫ് എഡിറ്റർ : ഫാ എബി ഫിലിപ്പ് മാവേലിക്കര
(ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)
റ്റിബിൻ ചാക്കോ തേവർവേലിൽ
ഓർത്തഡോക്സ് യുവജനം
(സ്പെഷ്യൽ എഡീഷൻ മാർച്ച് 2025)
Comments
Post a Comment