യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ: ജീവിതരേഖ
പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര പറേകുന്നില്‍ കുടുംബത്തിലെ പരേതരായ പി.വി.സക്കറിയയുടെയും, അന്നമ്മ സക്കറിയയുടെയും മകനായി 1955 മാര്‍ച്ച് 30-ന് ജനനം. തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് പള്ളിയാണ് മാതൃ ഇടവക.
ആയക്കാട് ചാമി അയ്യര്‍ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും, ആലത്തൂര്‍ എസ്.എന്‍.കോളേജില്‍ നിന്ന് ബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് 1978-ല്‍ ഏടഠ യും 1979-ല്‍ ആഉ യും കരസ്ഥമാക്കി. 1990-ല്‍ ജനീവയിലെ ബോസ്സെ എക്യുമിനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എക്യുമിനിക്കല്‍ തിയോളജിയില്‍ ഡിപ്ലോമ നേടി.
1977 മാര്‍ച്ച് 25-ന് യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് പഴയ സെമിനാരിയില്‍ വച്ച് ഉപശെമ്മാശപട്ടവും, 1979ഡിസംബര്‍ 9-ന് ജോസഫ് മാര്‍ പക്കോമിയോസില്‍ നിന്ന് വെട്ടിക്കല്‍ ദയറായില്‍ വച്ച് പൂര്‍ണ്ണശെമ്മാശപട്ടവും സ്വീകരിച്ചു, 1980 ജനുവരി 7-ന് യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് തേനിടുക്കു മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വച്ച് കശ്ശീശാപട്ടവും സ്വീകരിച്ചു. പ. ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ 2008 ഒക്ടോബര്‍ 23-ന് വെട്ടിക്കല്‍ ദയറായില്‍ വച്ച് റമ്പാനായും 2009 ഫെബ്രുവരി 19-ന് പുതുപ്പള്ളി പള്ളിയില്‍ വച്ച് മെത്രാപ്പോലീത്തായായും വാഴിച്ചു.
കൊച്ചി, ഡല്‍ഹി ഭദ്രാസനങ്ങളില്‍ വൈദികനായിരുന്നു. സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍, കൊരട്ടി സിയോന്‍ സെമിനാരി മാനേജര്‍, പരുമല സെമിനാരി മാനേജര്‍, ഇ.ങ.ക. കേരള റീജിയന്‍ ചാപ്ലിന്‍, വെട്ടിക്കല്‍ ദയറാ മാനേജര്‍, തലക്കോട് സെന്‍റ് മേരീസ് ബോയ്സ് ഹോം ഡയറക്ടര്‍ ബോര്‍ഡ് അംഗം, കോലഞ്ചേരി മെഡിക്കല്‍ കോളജ് ചാപ്ലിന്‍, ഗവേണിംഗ് ബോഡി അംഗം, ബസേലിയോസ് വിദ്യാനികേതന്‍ സ്ഥാപകനും പ്രിന്‍സിപ്പലും, യുവജനപ്രസ്ഥാനം പ്രസിഡന്‍റ്, മര്‍ത്തമറിയം സമാജം പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായായും, സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്‍റായും കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രസിഡന്‍റായും ചുമതല വഹിക്കുന്നു.
പ്രധാന കൃതികള്‍: വചനത്തിന്‍റെ ഹൃദയതാളം, ഉദയനാദം (വാല്യം 1-4), പൊരുളിലേക്കുള്ള തീര്‍ത്ഥാടനം, തിരുവചനഗ്രന്ഥത്തിലെ സ്ത്രീലാവണ്യം, നല്കപ്പെട്ട വിശ്വാസവും നല്‍കപ്പെടേണ്ട വിശ്വാസവും, രഹസ്യങ്ങള്‍ വെളിപാടിലേക്ക്, വേദധ്യാനം.
Comments
Post a Comment