വി. കുര്‍ബ്ബാന ജനങ്ങള്‍ക്കു കൊടുക്കേണ്ട സമയത്തെപ്പറ്റി

 2. വി. കുര്‍ബ്ബാന ജനങ്ങള്‍ക്കു കൊടുക്കേണ്ട സമയത്തെപ്പറ്റി 

വി. കുര്‍ബ്ബാനമദ്ധ്യേ കുര്‍ബ്ബാന തക്സായില്‍ പറഞ്ഞിരിക്കുന്ന സമയത്തു തന്നെ ജനങ്ങള്‍ക്കു വി. കുര്‍ബാന കൊടുക്കുന്നത് അഭിലഷണീയമായി പ. സുന്നഹദോസ് കരുതുന്നതിനാല്‍ ആയതു സംബന്ധിച്ചു താഴെ പറയുന്ന രീതികള്‍ അവലംബിക്കേണ്ടതാണെന്നു തീരുമാനിച്ചു. 

1) വൈദികര്‍ വി. ശരീര രക്തങ്ങള്‍ (കാസായും പീലാസായും) എഴുന്നള്ളിച്ചു പടിഞ്ഞാറോട്ടു കൊണ്ടുവന്നതിനുശേഷം കൈകളഴിച്ചു 'ഞങ്ങളുടെ കര്‍ത്താവും എന്നേക്കും ഞങ്ങളുടെ ദൈവവുമേ നിനക്കു സ്തുതി, നിനക്കു സ്തുതി' എന്ന സ്തോത്രപ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പായി വിരിച്ചൊരുക്കിയിട്ടുള്ള ഒരു പ്രത്യേക പീഠത്തില്‍ കാസ വച്ചതിന്‍റെ ശേഷം പീലാസായില്‍ നിന്നും വി. കുര്‍ബാന കൊടുക്കേണ്ടതും തദവസരത്തില്‍ തവി (spoon) ഉപയോഗിക്കാതെ കൈകൊണ്ടു കൊടുക്കുന്നെങ്കില്‍ വെള്ളപാത്രത്തില്‍ (മ്ശംശോനീസോ) കൈവിരലുകള്‍ കഴുകി തൂവാലകൊണ്ടു തുടയ്ക്കുകയും വീണ്ടും കാസായെടുത്ത് മേല്പറഞ്ഞ സ്തോത്രപ്രാര്‍ത്ഥന ചൊല്ലി പൂര്‍ത്തിയാക്കുകയും ചെയ്തശേഷം തിരിഞ്ഞു ത്രോണോസില്‍ അവ കൊണ്ടുപോയി വയ്ക്കുകയും ചെയ്യണം. 

2) മറ്റു വൈദികനൊ പൂര്‍ണ്ണ ശെമ്മാശനൊ സന്നിഹിതനെങ്കില്‍ മേല്പറഞ്ഞപ്രകാരം പീഠത്തില്‍ വയ്ക്കുന്നതിനു പകരം കാസാ അയാളുടെ കൈയില്‍ കൊടുത്തതിനുശേഷം പീലാസായില്‍ നിന്നും വി. കുര്‍ബാന കൊടുക്കാവുന്നതാകുന്നു. 

3) പീഠമോ, മറ്റു വൈദികനോ പൂര്‍ണ്ണ ശെമ്മാശനോ ഇല്ലെങ്കില്‍ കാസായും പീലാസായുമായി തിരിച്ചുപോയി ത്രോണോസില്‍ കാസാ വച്ച ശേഷം പീലാസായുമായി പടിഞ്ഞാറോട്ടു വന്നു വി. കുര്‍ബാന കൊടുക്കാവുന്നതും ബലിപീഠത്തില്‍ തിരിച്ചുചെന്നു ആവശ്യമെങ്കില്‍ കൈവിരലുകള്‍ വെള്ള പാത്രത്തില്‍ കഴുകി തുടച്ചശേഷം കാസായും പീലാസായും എടുത്തുകൊണ്ട് പടിഞ്ഞാറോട്ടു വന്നു സ്തോത്രപ്രാര്‍ത്ഥന ചൊല്ലിയശേഷം പതിവുപോലെ ത്രോണാസില്‍ അവ കൊണ്ടുപോയി വയ്ക്കുകയും ചെയ്യാവുന്നതാണ്. 

4) മേല്പറഞ്ഞ ഏതെങ്കിലും രീതിയില്‍ വി. കുര്‍ബാന ജനങ്ങള്‍ക്കു നല്‍കണം. എന്നാല്‍ ആള്‍പെരുപ്പം കൊണ്ടോ മറ്റു കാരണങ്ങളാലോ അതിനു സൗകര്യമില്ലാതെ വന്നാല്‍ ഇപ്പോള്‍ സാധാരണ ചെയ്യുന്നപ്രകാരം വി. കുര്‍ബ്ബാന കഴിഞ്ഞശേഷം വി. കുര്‍ബ്ബാന കൊടുക്കുന്നതിന് വിരോധമില്ലാത്തതാകുന്നു. 

(1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍