Posts

Showing posts from January, 2025

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

  പൂതക്കുഴിയില് ‍ അബ്രഹാം കത്തനാര് ‍ (1875-1944) തുമ്പമണ് ‍ പള്ളി ഇടവകയില് ‍ പി. റ്റി. തോമസ് കത്തനാരുടെ പുത്രന് ‍ . വട്ടശ്ശേരില് ‍ തിരുമേനിയുടെ വിശ്വസ്ഥന് ‍ . കാനോന് ‍ വിദഗ്ദ്ധന് ‍ . തിരുവനന്തപുരം പള്ളി വികാരി (1901-1944). സഭാക്കേസുകള് ‍ തിരുവനന്തപുരത്ത് നടന്ന സമയത്ത് കേസു നടത്തിപ്പിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില് ‍ തിരുമേനിയുടെ നിലപാടുകളെ വിമര് ‍ ശിച്ച 'സുറിയാനി സഭ' മാസികയ്ക്കെതിരെ 'കാതോലിക് സഭ' എന്ന മാസിക ആരംഭിച്ചു നടത്തി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയംഗം എന്ന നിലയില് ‍ എപ്പിസ്ക്കോപ്പസിക്ക് മുന് ‍ തൂക്കം കിട്ടുവാന് ‍ പരിശ്രമിച്ചു. 1923-ല് ‍ വട്ടശ്ശേരില് ‍ തിരുമേനി സഭാ സമാധാന പരിശ്രമങ്ങള് ‍ ക്കായി മര് ‍ ദീനിലേക്കു നടത്തിയ അതി ക്ലേശകരമായ യാത്രയില് ‍ ഒപ്പമുണ്ടായിരുന്നു. 1920-1930 കളിലെ സഭാപ്രസിദ്ധീകരണങ്ങളില് ‍ നിരവധി ലേഖനങ്ങള് ‍ എഴുതിയിട്ടുണ്ട്. 1930-34 കാലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. മാര് ‍ ഈവാനിയോസ് കത്തോലിക്കാ സഭയില് ‍ ചേര് ‍ ന്ന 1930-കളില് ‍ 'റോമ്മാ സഭയും റീത്തുകളും' എന്ന ഗ്രന്ഥം രചിച്ചു. കേസില് ‍ കാനോന് ‍ വിദഗ്ദ്ധ...

ചെറിയമഠത്തില്‍ സി. ജെ. സ്കറിയാ മല്പാന്‍ (1894-1952)

കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി മല്പാനും പ്രിന്‍സിപ്പലുമായിരുന്നു. ചെറിയമഠത്തില്‍ വലിയ യാക്കോബു കത്തനാരുടെ പുത്രനായി 1894-ല്‍ (1069 മിഥുനം 12) ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1914-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ (കല്‍ക്കട്ട) ചേര്‍ന്ന് വേദശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 1919-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന് കശീശ്ശാ സ്ഥാനം നല്‍കുകയും പഴയസെമിനാരിയില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. സമുദായക്കേസുകള്‍ മൂലം സെമിനാരി അടച്ചിടപ്പെട്ട കാലത്ത് സ്കറിയാ മല്പാന്‍ മാങ്ങാനം എബനേസര്‍ ദയറാ സ്ഥാപിച്ച് അവിടെ താമസിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പവും 1934-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായോടൊപ്പവും ദമാസ്ക്കസും വിശുദ്ധ നാടുകളും സന്ദര്‍ശിച്ചു. 1924-25 വര്‍ഷങ്ങളില്‍ ബ്രഹ്മവാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വൈദിക സെമിനാരി പുനരാരംഭിച്ചപ്പോള്‍ അവിടെ അദ്ധ്യാപനവൃത്തി തുടര്‍ന്നു. 1943-47 കാലഘട്ടത്തില്‍ പ്ര...

പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് (1889-1980)

പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്‍റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്‍ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1899 ജൂണ്‍ 7-ന് പുതുപ്പള്ളി വലിയ പള്ളിയില്‍വച്ച് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് കോറൂയോ സ്ഥാനവും 1908 മെയ് 17-ന് യെരുശലേം സെഹിയോന്‍ മാളികയില്‍ വച്ച് യെരുശലേം പാത്രിയര്‍ക്കീസ് മ്ശംശോനോ പട്ടവും നല്‍കി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ മേല്‍പ്പട്ടസ്ഥാനം ഏല്‍ക്കാന്‍ യെരുശലേമില്‍ പോയപ്പോഴാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ശെമ്മാശ്ശന് മ്ശംശോനോ സ്ഥാനം നല്‍കിയത്. 1920 ജൂണ്‍ 7-ന് പരുമല സെമിനാരിയില്‍വച്ച് വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് കശീശാ സ്ഥാനം നല്‍കി. പുതുപ്പള്ളി വലിയപള്ളി വികാരിയായി 33 വര്‍ഷം സേവനമനുഷ്ഠിച്ചു. അബ്ദുള്ളായുടെ മുടക്ക്, റീത്ത് പ്രസ്ഥാനസ്ഥാപനം മുതലായ സഭയിലെ പ്രശ്നകലുഷിതമായ കാലത്ത് വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായുടെ വലംകൈയായി നിന്നു പ്രവര്‍ത്തിച്ചു. രണ്ടു പ്രാവശ്യം മേല്പട്ടസ്ഥാനത്തേക്കു തിരഞ്ഞടുത്തെങ്...

യൂയാക്കിം മാര്‍ ഈവാനിയോസ് (1858-1925)

തുമ്പമണ് ‍ , കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ (1913-25) ആയിരുന്നു. കണ്ടനാട് കരോട്ടുവീട്ടില് ‍ കോരയുടെ പുത്രനായി 1858-ല് ‍ ജനിച്ചു. കോനാട്ട് മാര് ‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തില് ‍ സുറിയാനിയും സഭാവിശ്വാസപ്രമാണങ്ങളും പഠിച്ചു. പ. പത്രോസ് മൂന്നാമന് ‍ പാത്രിയര് ‍ ക്കീസില് ‍ നിന്ന് 1876 മെയ് 5-ന് (മേടം 23) കണ്ടനാട് പള്ളിയില് ‍ വച്ച് യൗഫ്പദിയക്കിനോ പട്ടം സ്വീകരിച്ചു. 1882 ഏപ്രില് ‍ 6-ന് (മീനം 25) ശെമവൂന് ‍ മാര് ‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില് ‍ നിന്ന് കടുങ്ങമംഗലം പള്ളിയില് ‍ വച്ച് പൂര് ‍ ണ്ണ ശെമ്മാശുപട്ടം സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരി ചാപ്പലില് ‍ വച്ച് പുലിക്കോട്ടില് ‍ മാര് ‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1892 ഏപ്രില് ‍ 14-ന് കശീശാപട്ടം നല് ‍ കി. ദീര് ‍ ഘകാലം പഴയ സെമിനാരിയിലും പരുമല സെമിനാരിയിലും താമസിച്ചു. യെരുശലേമില് ‍ വച്ച് 1908-ല് ‍ അബ്ദള്ളാ പാത്രിയര് ‍ ക്കീസ് റമ്പാന് ‍ സ്ഥാനം നല് ‍ കി. അബ്ദള്ളാ പാത്രിയര് ‍ ക്കീസ് മലങ്കര വന്ന് ലൗകികാധികാരം കൈയടക്കുവാന് ‍ ശ്രമിച്ചപ്പോള് ‍ , ഇദ്ദേഹം വട്ടശ്ശേരില് ‍ തിരുമേനിയോടൊപ്പം നിന്ന് അതിനെ ശക്തിയായി എതി...