സഭാ സമാധാനം വട്ടശേരില്‍ തിരുമേനിയുടെ ഒരു കത്ത്
1355. മുറന്തൂക്കില്‍ മാത്തു കത്തനാര്‍ക്ക്. പ്രിയനെ ഈ മാസം 9-നു അയച്ച എഴുത്തു കിട്ടി. സമാധാനം നല്ലതാണു. നാം അതിനാഗ്രഹമുള്ളവനുമാണു. സമാധാനത്തിനുവേണ്ടി ... സമാധാനമുണ്ടാകണമെന്നും, ഉണ്ടാക്കണമെന്നും, ആഗ്രഹമുള്ളവര്‍ എതൃകക്ഷിയിലും അനേകര്‍ ഉണ്ടെന്നു നാം പൂര്‍ണ്ണമായി വിശ്വസിക്കുന്നു. വാശി നിവൃത്തിക്കയും വേണം സമാധാനം ഉണ്ടാകയും വേണം എന്നു വിചാരിച്ചാല്‍ സംഗതി നടക്കുമോ എന്നു സംശയമുണ്ടാകും. നമുക്കു ശീമയാത്രയ്ക്കാഗ്രഹവും കൊതിയും ഇല്ലാ. ആഗ്രഹവും ശക്തിയും ഉള്ളവരെ നാം വിരോധിക്കുന്നതുമല്ല.
അവുഗേന്‍ റമ്പാച്ചന്‍ മുതലായി ചിലര്‍ സമാധാനത്തെ സംബന്ധിച്ചു ആലോചിപ്പാന്‍ വേണ്ടി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയുന്നതു നമുക്കു സന്തോഷം തന്നെയാണു. അടുത്ത ദിവസങ്ങളില്‍ നാം ഇവിടെ നിന്നു എങ്ങോട്ടും പോകണമെന്നു വിചാരിച്ചിട്ടില്ലാത്തതിനാല്‍ ഈയിടെ നാം ഇവിടെതന്നെ ഉണ്ടായിരിക്കുന്നതാണു. അവര്‍ ഇവിടെ വരുന്നപക്ഷം ഇവിടെ വച്ചു നമ്മെ കാണാവുന്നതാണു. ഇങ്ങോട്ടു വരുന്നവര്‍ പലരാകയാല്‍ അവര്‍ക്കു സൗകര്യമുള്ള സമയം ഏതെന്നു അവര്‍ തന്നെ ആലോചിച്ചു നിശ്ചയിച്ചുകൊള്ളുന്നതു നമുക്കു സന്തോഷം തന്നെയായിരിക്കും. ശേഷം വഴിയെ. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപകള്‍ ... 1101 ഇടവം 13-നു പരുമല സിമ്മനാരിയില്‍ നിന്നും.
Comments
Post a Comment