ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാനുള്ള ശ്രമം (1926)

ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാന്‍ തിരുവിതാംകൂറിലെ ക്രൈസ്തവരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് 1926-ല്‍ ഒരു ശ്രമം നടത്തി. മാര്‍ത്തോമ്മാ സഭയിലെ ടൈറ്റസ് മെത്രാപ്പോലീത്തായും അതിന് അനുകൂലമായിരുന്നു എന്നു തോന്നുന്നു. പ. വട്ടശേരില്‍ തിരുമേനി താല്പര്യപ്പെടാതിരുന്നതുകൊണ്ട് അന്ന് അത് നടന്നില്ല.

1446. മാര്‍ ... ടൈറ്റസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു.

My Dear Metropolitan,

ഈ മാസം 14-നു അവിടെ നിന്നും എഴുതി അയച്ച ... ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ... കുറെക്കാലമായി ഉണ്ടായിട്ടുള്ള ഭിന്നതകളും കുഴപ്പങ്ങളും ആലോചിച്ചാല്‍ ഈ സന്ദര്‍ഭത്തില്‍ കലണ്ടറിനെ സംബന്ധിച്ചു എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ആലോചിക്കുന്നപക്ഷം ഇപ്പോഴത്തെ ഭിന്നതകളും ആഭ്യന്തര കലഹങ്ങളും കുറെക്കൂടി വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ ശമിക്കുന്നതിനു അതു സഹായിക്കുന്നതല്ലെന്നും കൂടിയാണു നമുക്കു തോന്നുന്നതു. മലങ്കരയുള്ള നമ്മുടെ സഭകളിലെ സര്‍ക്കാരുദ്യോഗസ്ഥന്മാരായ എത്രയും ചുരുക്കം ആളുകളുടെ നിസ്സാരമായ അസൗകര്യത്തെ മാത്രം ഗണിച്ചു വല്ല ഭേദഗതിയും ചെയ്യുന്നപക്ഷം കിഴക്കന്‍ സഭകള്‍ തമ്മില്‍ ... യോജിപ്പിനുപോലും ഭംഗം നേരിട്ടേക്കാമെന്നു മാത്രമല്ലാ, സഭകളിലെ ആഭ്യന്തരകലഹങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കിഴക്കന്‍ സഭകള്‍ തമ്മില്‍ ഉണ്ടാകണമെന്നു നാം ആഗ്രഹിക്കുന്ന യോജിപ്പിനു ഒരു തടസം കൂടെ ആയിത്തീരുന്നതിനും ഇടയായേക്കാം. ആചാരമര്യാദകളില്‍ പാശ്ചാത്യ സഭകളെ അനുകരിക്കുന്നതിനു വേണ്ടി കിഴക്കന്‍ സഭകള്‍ തമ്മില്‍ ഇപ്പോഴുള്ള ...ത്തെ ക്കൂടിയും നശിപ്പിക്കുന്നതായ ഈ ആലോചന ഈ സന്ദര്‍ഭത്തില്‍ ഒഴിച്ചുവയ്ക്കുകയായിരിക്കും നമ്മുടെ സഭകള്‍ക്കു നല്ലതെന്നു നാം ബലമായി ... ന്നു. ആചാരമര്യാദകളില്‍ ഉള്ള ഭേദം ഏതു സഭയിലും, ഏതു ജാതിയിലും കാണുന്നതാകയാല്‍ ഈ സംഗതിയില്‍ അന്യജാതികള്‍ പുച്ഛിക്കും എന്നുള്ളതു വകവയ്ക്കേണ്ടതില്ല എന്നും. 

മാര്‍ ദീവന്നാസ്യോസ് മെട്രോപ്പോലീറ്റന്‍ ഓഫ് മലബാര്‍. 

1101 മിഥുനം 19-നു പരുമല സിമ്മനാരിയില്‍ നിന്നും.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്