പുന്നശേരില്‍ മത്തായി കത്തനാര്‍ (1906-1984)

വാകത്താനം മംഗലപ്പള്ളി പുന്നശേരില്‍ മത്തായിയുടെയും പനയമ്പാല പീലികുഴിയില്‍ ശോശാമ്മയുടെയും ആദ്യ പുത്രനായി 1906 ഡിസംബര്‍ 3-നു ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് 1927-ല്‍ ഇന്‍റ്റര്‍മീഡിയറ്റ് പാസ്സായി. 13 വയസ്സുള്ളപ്പോള്‍ 1919 മെയ് 4-ന് ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മ്സമ്രോനോ പട്ടം നല്‍കി. വെട്ടിക്കുന്നേല്‍ സെന്‍റ് ജോര്‍ജ് പള്ളി പൊതുയോഗം ഇടവകപട്ടത്വത്തിലേയ്ക്ക് തെരഞ്ഞെടുത്തതിന് തുടര്‍ന്ന് സെമിനാരി വിദ്യാഭ്യാസം നടത്തി (1927-1931). 1931 നവംബര്‍ 15-ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് (പാമ്പാടി തിരുമേനി) മ്ശംശോനോ പട്ടം നല്‍കി. 1931 നവംബര്‍ 29-ന് പാമ്പാടി മോര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് പാമ്പാടി തിരുമേനി കശീശാപട്ടം നല്‍കി. 1932-ല്‍ വാകത്താനം വെട്ടിക്കുന്നേല്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയായി ചുമതലയേറ്റു. തിരുവനന്തപുരം പള്ളിയുടെ സഹവികാരിയായി 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു (1936-1954). 1945 മുതല്‍ 1951 വരെ ആ ഇടവകയുടെ രണ്ടാമത്തെ വികാരിയായി തിരുവനന്തപുരം ഇടവകയുടെ ആത്മിയ ദൗതീക പുരോഗതിക്ക് അടിത്തറ പാകി. 1952-53 കാലത്ത് മദ്രാസ് ബ്രോഡ്വേ സെന്‍റ് തോമസ് കത്തീഡ്രല്‍ വികാരിയായിരുന്നു. പുതുതായി ആരംഭം കുറിച്ച മൂന്നാര്‍ പള്ളിയുടെ പ്രഥമ വികാരിയായി 1954 മാര്‍ച്ച് 10-ന് പ. ഗീവര്‍ഗീസ് ദ്വീതിയന്‍ ബാവ നിയമിച്ചു. ഇന്ന് കാണുന്ന മനോഹരമായ മൂന്നാര്‍ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ട് കൂദാശ ചെയ്യുന്നതും ആ പള്ളി ഒരു ഇടവകയായി മാറുന്നതും അച്ചന്‍റെ കാലത്താണ്. പതിനൊന്ന് വര്‍ഷക്കാലം (1954-1965) മൂന്നാര്‍ പള്ളിയുടെ ചുമതല വഹിച്ച അച്ചന്‍ ആ ദേശത്തിന് ഏറ്റം പ്രിയപ്പെട്ട ആത്മീയ നേതാവായി മാറി. 1965 മുതല്‍ 1967 വരെ അഞ്ചേരി സെന്‍റ് പീറ്റേഴ്സ് പള്ളിയിലും, 1967 മുതല്‍ 1969 വരെ താഴത്തങ്ങാടി മാര്‍ ബസേലിയോസ് ചാപ്പലിലും, 1969 മുതല്‍ 1971 വരെ തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പള്ളി, ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചു. 1971-ല്‍ അച്ചന് വെട്ടിക്കുന്നേല്‍ പള്ളിയിലും നാലുന്നാക്കല്‍ മാര്‍ ഗ്രീഗോറിയോസ് പള്ളിയിലും സഹവികാരിയായി നിയമിച്ചു. 1984-ല്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ചു. സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിച്ച് വരവെ വാര്‍ദ്ധക്യത്തില്‍ 1999 സെപ്റ്റംബര്‍ 23-നു അന്തരിച്ചു. വാകത്താനം വെട്ടിക്കുന്നേല്‍ പള്ളിയില്‍ കബറടക്കി.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്